ജെ‌എൻ‌യു കലാപം- ഗൂഡാലോചന ചുരുളഴിയുന്നു

2

തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പൂര്‍ണാധിപത്യമുള്ള ഡെല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന അതിക്രമങ്ങള്‍ക്കു പിന്നിലെ ഗൂഡാലോചനയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു.

കലാലയങ്ങളെ സംഘര്‍ഷഭൂമികളാക്കി മാറ്റി വിദ്യാര്‍ത്ഥികളെ ഹോങ്കോംങ് മാതൃകയില്‍ തെരുവിലിറക്കി രാഷ്ട്രീയ ലാഭം നേടാനുള്ള കുതന്ത്രമായിരുന്നു ജെഎന്‍യു കലാപത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഡെല്‍ഹി തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴാണ് ഇതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ കലാലയങ്ങളെ ഉപയോഗിച്ച് തെരുവുയുദ്ധമാക്കാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്നാണ് പൊടുന്നനെ വീണ്ടും തീവ്ര ജിഹാദി ഇടത് സ്വാധീനമേഖലയായ ജെഎന്‍യുവില്‍ ഞായറാഴ്ച കലാപം അഴിച്ചു വിടുന്നത്.

പുതിയ സെമസ്റ്ററിലെ രജിസ്ട്രേഷനെച്ചൊല്ലി ജെഎൻയു വിദ്യാർത്ഥികളുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ചെറിയ തർക്കം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ, ഞായറാഴ്ച കാമ്പസിനെ യുദ്ധക്കളമാക്കി മാറ്റി, നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗുരുതരമായി പരിക്കേറ്റു. രക്തസ്രാവം അനുഭവിക്കുന്ന പെൺകുട്ടികളുടെയും പരിക്കേറ്റ അധ്യാപകരുടെയും ദൃശ്യങ്ങൾ അധികൃതരെയാകെ അമ്പരിപ്പിച്ചു.

ജനുവരി 1, 2020 മുതൽ വിന്റർ സെമസ്റ്റർ രജിസ്ട്രേഷൻ നടക്കുകയായിരുന്നു കോളേജിൽ. ജനുവരി 3 ന് മുഖംമൂടി അണിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ രജിസ്ട്രേഷൻ നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് CIS ഡിപ്പാർട്ട്മെന്റിൽ ഉള്ള അധ്യാപകരെയും ഉദ്യോഗസ്ഥരെയും അവിടെ നിന്ന് ഒഴിപ്പിച്ചു. വിവരങ്ങൾ സൂക്ഷിക്കുന്ന സെർവറുകൾ പ്രവർത്തനരഹിതമാക്കി.

ഇടതുപക്ഷത്തിന്റെ താവളമായ JNU ക്യാമ്പസ്സിൽ ഇത്രയും അധികാരത്തോടെ ഇത് ചെയ്യണമെങ്കിൽ അതാരായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഓൺലൈൻ വഴി രജിസ്ട്രേഷൻ പുനരാരംഭിക്കാൻ അവസരം നൽകിയപ്പോൾ ഇതേ ഇടതുപക്ഷ വിദ്യാർഥിസംഘടനയിൽ പെട്ടവർ തന്നെ ക്യാമ്പസ്സിലെ വൈഫൈ നിർത്തി വെച്ചു.

ജനുവരി 4 ന് വൈഫൈ പുനഃസ്ഥാപിക്കാൻ ശ്രമിച്ചു പക്ഷെ ക്യാമ്പസ് ഇരുകൂട്ടരും തമ്മിലുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ വീണ്ടും പ്രതിസന്ധിയിലായി. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള സർവ്വകലാശാല പുരോഗമിക്കുകയാണെന്നും ഉന്നത ഭരണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയാണ് ഇതിൽ നടക്കുന്ന വൃത്തികെട്ട രാഷ്ട്രീയം നമ്മൾ മനസ്സിലാക്കേണ്ടത്.

ജനുവരി 5 ന് ഇടതുപക്ഷക്കാർ ക്യാമ്പസ്സിൽ കയറി ആക്രമണങ്ങൾ തുടങ്ങി. രജിസ്ട്രേഷൻ അവർ തടഞ്ഞിട്ടും അതനുസരിക്കാതെ രജിസ്റ്റർ ചെയ്ത കുട്ടികളെ പിന്തുടർന്ന് അവർ ആക്രമിക്കാൻ തുടങ്ങി. പഠിക്കാൻ വന്ന കുട്ടികളെയാണ് മറിച്ചു ഇവരെപ്പോലെ കൊടിപിടിക്കാൻ വന്നവരെയല്ലന്നാലോചിക്കണം. ഒരു ദയയും ഇല്ലാതെ ഇവരെ ആക്രമിക്കുന്നത് കണ്ട് സാധാരണ വിദ്യാർഥികളും അവർക്ക് പിന്തുണയുമായി ഇറങ്ങി. എന്നാലും അവർ അടങ്ങിയില്ല, രജിസ്ട്രേഷൻ നടത്തിയ ഓരോ കുട്ടികളെയും തപ്പിപിടിച്ച് ഗുരുതരമായ പ്രതയാഘാതങ്ങൾ അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. താഴെ കാണുന്നത് പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് രജിസ്ട്രേഷൻ നടത്തിയ ഒരു വിദ്യാർത്ഥിയെ ഇടതുപക്ഷക്കാർ തല്ലി ചതച്ചതാണ്!

യോഗേന്ദ്ര യാദവ് എന്താണ് JNU യില് ചെയ്യുന്നത്? അദ്ദേഹം അവിടത്തെ വിദ്യാർത്ഥിയോ അധ്യാപകനോ അല്ല. വ്യക്തമായ ഒരു അജണ്ട ഇല്ലാതെ അവിടെ കയറേണ്ട ഒരാവശ്യവും യോഗേന്ദ്ര യാദവിന് ഇല്ല. അക്രമങ്ങൾ നടക്കുന്ന സമയത്ത് ആരുടെ നിർദ്ദേശ പ്രകാരമാണ് ക്യാമ്പസിന്റെ അകത്ത് കടക്കാൻ ശ്രമിക്കുന്നത്? പുറത്ത് നിന്ന് ഗുണ്ടകളെ കൂട്ടിക്കൊണ്ട് വരികയാണോ ഇടതുപക്ഷം?!!

താഴെ കാണുന്നത് ശിവം ചൌരസ്യ. JNU യിലെ റിസർച്ച് സ്കോളർ ആണ്. രജിസ്ട്രേഷൻ നടത്തി എന്ന പേരിൽ ഇടതുപക്ഷക്കാർ നടത്തിയ അക്രമങ്ങൾ നോക്കൂ.

ഒരുതരത്തിൽ ഇതിനെ കമ്യൂണിസ്റ്റും എബിവിപിയും തമ്മിൽ ഉള്ള പ്രശ്നമാണ് എന്ന് പറയാൻ സാധിക്കില്ല. പഠിക്കാൻ ആഗ്രഹിച്ച് വരുന്ന കുട്ടികളും അവരെ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്ന് പറയുന്ന ഇടതുപക്ഷ അക്രമകാരികളും തമ്മിലുള്ള പ്രശ്നമാണ്.

JNU ലെ പൊതു വിദ്യാർത്ഥി സമൂഹം കുറച്ച് ദിവസം മുമ്പ് രജിസ്ട്രേഷൻ നടത്താൻ അനുവദിക്കണം എന്ന് JNUSU വിനോട് പറഞ്ഞ് ഒരു പോസ്റ്റർ തന്നെ ഇറക്കിയിരുന്നു. ഇടതുപക്ഷ പാർട്ടികൾ നയിക്കുന്ന JNUSU വിന്റെ ഇത്തരം ബഹിഷ്കരണ നടപടികൾ കാരണം സാധാരണ വിദ്യാർഥികളാണ് വലയുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതോടെ JNU ക്യാമ്പസിലെ വൈഫൈയും നിർത്തി വെച്ചു ഇവർ

ഇനി, ആരാണ് ഈ മുഖംമൂടി ധരിച്ച് വരുന്നവർ? മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇടതുപക്ഷം ആണെന്നും എബിവിപി ആണെന്നും പറയുന്നുണ്ട്. പക്ഷേ ഒന്നു ശ്രദ്ധിച്ചാൽ അറിയാം, രജിസ്ട്രേഷൻ നിർത്തി വെക്കണം എന്ന് പറയുന്ന സമയത്താണ് ആദ്യമായി മുഖംമൂടി ധരിച്ചവർ വരുന്നത്. രജിസ്ട്രേഷൻ നടത്തിയതിന്റെ പേരിൽ ആക്രമിക്കപ്പെട്ട എല്ലാ കുട്ടികളും പറഞ്ഞത് ഇടതുപക്ഷക്കാർ ആണ് ചെയ്തത് എന്ന്. എന്നാൽ മാധ്യമങ്ങൾ പറയുന്നു എബിവിപി ആണ് ചെയ്തത് എന്ന്. മുൻ JNUSU പ്രസിഡന്റ് എഴുതിയ ഈ ട്വീറ്റ് ഒന്ന് സൂക്ഷിച്ചു വായിക്കുക. ഇതിൽ പറയുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരുകൾ ശ്രദ്ധിച്ചാൽ അറിയാം ഏത് ഗ്രൂപ്പിന്റെ പേര് മാറ്റിയാണ് ഇപ്പൊൾ “ലെഫ്റ്റ് ടെറർ ഡൗൺ” എന്നാക്കിയത് എന്ന്. ആദ്യം ഉണ്ടായിരുന്ന “എബിവിപി ഛി ഛി” എന്ന പേര് മായ്ച്ച് കളയാൻ അവർ മറന്നു പോയി. ശേഷം ട്വീറ്റ് മുക്കി ഓടി

എബിവിപി ആണ് ഇത് ചെയ്തത് എന്ന് പറയുന്നു. എന്നാൽ, എബിവിപിയുടെ തന്നെ 25 പ്രവർത്തകർക്ക് പരിക്ക് പറ്റി, 11 പേരെ കാണാതായി. ഇടതുപക്ഷക്കാർ മീഡിയയിൽ വീഡിയോ ഇറക്കുന്നത് അല്ലാതെ അവർക്ക് ഒരു പരിക്കും സംഭവിച്ചിട്ടില്ല. ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമല്ലേ? മുഖംമൂടി ധരിച്ച് വന്നവരെ പിടിച്ചപ്പോൾ അവർ ഇടതുപക്ഷക്കാർ ആണ് എന്ന് അവർ തന്നെ പറയുകയും ചെയ്തു.

സ്വര ഭാസ്കർ തുടങ്ങി നിരവധി ആൾക്കാർ ഇത് എബിവിപി ചെയ്തതാണ് എന്ന് പറയുന്നുണ്ട്.

അക്രമങ്ങൾ നടക്കുന്ന സ്ഥലത്ത് അവർ ഉണ്ടായിരുന്നില്ല. പക്ഷേ അക്രമങ്ങൾ ആരംഭിച്ച് നിമിഷങ്ങൾക്കകം അത് എബിവിപി, ആർഎസ്എസ്, ആണെന്ന് പറഞ്ഞ് അവർ വീഡിയോ ഇറക്കി. കാമ്പസിൽ വ്യാപകമായ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ, പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. മുഖം മൂടി ധരിച്ചവരുമായി വന്ന ജെ‌എൻ‌യു‌യു പ്രസിഡന്റ് ഐഷെ ഘോഷ് നു വരെ അടികിട്ടി എന്നതാണ് ഇതിൽ പുറത്തുനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നതിനു തെളിവായതു. അക്രമത്തിൽ ചില അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്

സംഭവസ്ഥലത്ത് പോലും ഇല്ലാത്ത ഇവർക്ക് കൃത്യമായി ആരാണ് ഇത് ചെയ്യുന്നത് എന്ന് എങ്ങനെ പറയാൻ സാധിക്കും? അടി കൊണ്ടവർ പറയുന്നു ഇടതുപക്ഷം ആണ് മുഖംമൂടി ധരിച്ചവർ എന്ന്. അടി കൊള്ളാതെ AC മുറിയിൽ ഇരിക്കുന്നവർ പറയുന്നു മുഖംമൂടി ധരിച്ചത് എബിവിപി, ആർഎസ്എസ്, ബജ്റംഗദൾ ആണെന്ന്. എന്നിട്ട് ആരാണ് മുഖം മൂടിയിൽ വരുന്നതെന്ന് നോക്ക് JNSU പ്രസിഡൻറ്, പുറത്തുനിന്നു ആളെയിറക്കി തല്ലിക്കുക, എന്നിട്ട് ദേശവ്യാപക വിദ്യാർത്ഥി പ്രതിഷേധത്താൽ സഹാനുഭൂതി പിടിച്ചുപറ്റുക. ഇത്തരം വിഷങ്ങളാണോ അവിടെ പഠിക്കുന്നത്..?

ഇത്രയും കൂട്ടി വായിച്ചാൽ തന്നെ ഇടതുപക്ഷമാണ് ഇതിന്റെ പിന്നിൽ എന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാം. മീഡിയ ഇവർക്ക് നൽകുന്ന പിന്തുണയും എടുത്ത് പറയേണ്ടിയിരിക്കുന്നു. 2010 ൽ JNU ലെ രണ്ട് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ – DSU, AISA ഒത്തു കൂടി “ഇന്ത്യ മുർദാബാദ്”, “മാവോവാദ് സിന്ദാബാദ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടാണ് 75 CRPF ജവാന്മാരെ മാവോയിസ്റ്റുകൾ അതിദാരുണമായി കൊലപ്പെടുത്തിയ ദന്തേവാഡ കൂട്ടക്കൊല ആഘോഷിചത്. എങ്ങനെ നോക്കിയാലും ഇതിൽ ഇടതുപക്ഷത്തിന്റെ കൈകൾ മാത്രം.

ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന്റെ അസഹിഷ്ണുതയുമായി നിരാശരായി ഇക്കൂട്ടര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഇവരുടെ തന്നെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കല്‍ പ്രക്രിയയായി മാറുമെന്ന് തീര്ച്ചയാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വിദ്യാഭ്യാസ ആനൂകൂല്യങ്ങള്‍ കൈപ്പറ്റി കാലാകാലങ്ങളായി ജെഎന്‍യുവിയില്‍ അടയിരിക്കുന്ന തീവ്ര ഇടതു പക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ ആട്ടിപ്പായിച്ച് ശുദ്ധികലശം നടത്തേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണെന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇനി ഇതിന് കാലതാമസം വേണ്ടെന്നാണ് ഈ നീചസംഭവം ചൂണ്ടിക്കാണിക്കുന്നത്.

2 COMMENTS

  1. ഒരു ഓർഡറിൽ ഒക്കെ എഴുതൂ അല്ലേൽ കാണുന്നോർക്കു മനസ്സിലാവും ഒക്കെ കള്ളമാണെന്ന്

  2. ജെ.എൻ.യു ആക്രമണത്തിന് പിന്നിൽ ഹിന്ദു രക്ഷാ ദൾ,​ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടന: മറ്റ് സർവകലാശാലകളെയും അക്രമിക്കുമെന്ന് ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here