കേന്ദ്ര പദ്ധതികൾ പുനഃനാമകരണം ചെയ്ത് ക്രെഡിറ്റ് എടുക്കുന്ന നമ്പർ:1 പിണറായി സർക്കാർ

3

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍ ഒന്നും ശരിയാക്കാതെ മുന്നേറി മുന്നേറി രണ്ടാം വര്‍ഷത്തിലെത്തിയിരിക്കുകയാണ്. വാചക കസര്‍ത്തുകള്‍ക്ക് പഞ്ഞമില്ലാത്ത സര്‍ക്കാര്‍ എല്ലാ കാര്യത്തിലും നമ്പര്‍ വണ്‍ ആണെന്ന് ഉളുപ്പില്ലാതെ വിളിച്ചു പറയുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തിലും !

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതില്‍ പോലും പിണറായി പരാജയമാണെന്നതാണ് വസ്തുതകള്‍ . വിവിധ പദ്ധതികൾക്കായി ലഭിച്ച ഫണ്ടുകൾ പോലും പാഴായി പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള മോഡിയുടെ സ്വപ്‌ന പദ്ധതികള്‍ക്ക് പോലും സര്‍ക്കാരിന് തങ്ങളുടെ വിഹിതം ഇടാന്‍ നബാര്‍ഡില്‍ നിന്ന് ആറായിരം കോടി കടം എടുക്കേണ്ട ഗതികേടിലാണ്. കാലിയായ ഖജനാവാണ് ഇതിനു കാരണം.

ഇങ്ങിനെ പിച്ചയെടുത്ത് സ്വരൂപിച്ച പണം കൊണ്ട് പൂര്‍ത്തിയാക്കിയ പാര്‍പ്പിട പദ്ധതി ‘ലൈഫ് മിഷന്‍’ എന്ന ഓമനപ്പേരിട്ട്  സ്വന്തമാക്കി ക്രെഡിറ്റെടുക്കാനാണ് പിണറായി വിജയൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്! ഇടതു യുവജന നേതാക്കള്‍ ഇക്കാര്യം ഉളുപ്പില്ലാതെ വിളിച്ച് കൂവി സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടത്തുന്നുണ്ട്.

രാജ്യത്തെ എല്ലാ ഭൂരഹിതർക്കും വീട് എന്ന സ്വപ്നം മുന്നിൽ കണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി 20 Nov 2016 ൽ ഉത്തര്പ്രദേശിലെ ആഗ്രയിൽ നിന്ന് ആരംഭിച്ച ദൗത്യം
പ്രധാനമന്ത്രി ആവാസ് യോജന. 2019 മാർച്ചോടെ ഒരു കോടി വീടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഗ്രാമവികസന മന്ത്രാലയം പഴയ ഇന്ദിരാ ഭവന നിർമ്മാണ പദ്ധതിയുടെ
കീഴിലുള്ളതും കൂടി ലക്ഷ്യമിട്ടതു മൊത്തം 1.02 കോടി ഭവനങ്ങൾ.

2017-18  ലും  2018-19 ലും  51 ലക്ഷം വീതമായാണ് വിഭജിച്ചത്. 2017-18 കാലയളവിൽ 51 ലക്ഷം വീടുകൾ ലക്ഷ്യമിട്ടതിൽ മാർച്ച് 2018 വരെ 35.99 ലക്ഷം വീടുകൾ മൊത്തം പണി പൂർത്തീകരിച്ചിട്ടുണ്ട് (29.33 ലക്ഷം PMAY -G വീടുകൾ, 5.66 ലക്ഷം ഇന്ദിരാഗാന്ധി ആവാസ് യോജന ) 47.21 ലക്ഷം വീടുകൾ പൂർത്തീകരിക്കപ്പെടുന്ന ഘട്ടത്തിലാണ് എന്നാണ് ഗ്രാമ വ്യകസന മന്ത്രാലയം വ്യക്തമാക്കുന്നത്. 60 ലക്ഷം വീടുകൾ ഇതിനകം തന്നെ പുരോഗമിക്കുകയാണ്, 30.6.2018 ൽ പൂർത്തിയാവും എന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചത്.

ഗ്രാമങ്ങളിൽ കൂടാതെ നഗരങ്ങളിലും പദ്ധിതി നടപ്പിലാക്കുന്നുണ്ട്, അതിൽ 46 ലക്ഷത്തോളം ഭവനങ്ങൾക്കു അനുമതി കിട്ടിയതിൽ 21 ലക്ഷത്തോളം ഭവനങ്ങളുടെ പണി ആരംഭിച്ചു കഴിഞ്ഞു കൂടാതെ 4.44 ലക്ഷത്തോളം വീടുകൾ പൂർത്തീകരിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4 ലക്ഷത്തിൽ പരം ഭവനരഹിത കുടുംബങ്ങളുണ്ട്. സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാർ ആശയം ഉൾക്കൊണ്ടു ഒരു ദൗത്യം ആരംഭിച്ചു. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ലൈഫ്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭാവന രഹിതർക്കും വീട് ലഭ്യമാക്കും (ലൈഫ് മിഷൻ). അത് കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധിതികൾ സംയോജിപ്പിച്ചു പൂർത്തീകരിക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു.

 

1. പ്രധാനമന്ത്രി ആവാസ് യോജന (നഗരം/ഗ്രാമീണ്‍)(PMAY)
2. ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍ (BSUP)
3. സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP)
4. ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി- കേരള
5. ഇന്ദിരാ ആവാസ് യോജന (IAY)
6. രാജീവ് ആവാസ് യോജന (RAY)

ഇതിൽ ഇന്ദിരാ ആവാസ് യോജനയും രാജീവ് ഗാന്ധി യോജനയും PMAY-യുമായി സംയോജിപ്പിച്ചു. ഇ.എം.എസ് പാർപ്പിട പദ്ധിതി 2012 ഓടെ അവസാനിച്ചു എന്ന് തോന്നുന്നു. കേന്ദ്ര സർക്കാർ പുനരാവിഷ്‌ക്കരിച്ച പദ്ധിതിയുടെ PMAY പുരോഗതി നോക്കിയാൽ മനസിലാകും 2015 നു മുൻപും പിൻപും ഉള്ള മാറ്റം എത്ര മടങ്ങധികമാണെന്നത്.

സംസ്ഥാനത് ജവഹർലാൽ നെഹ്രു നാഷണൽ അർബൻ റിന്യൂവൽ മിഷൻന്റെ കീഴിലുള്ള ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍ (BSUP) നടപ്പിലാക്കുന്നതിനായി തിരുവനന്തപുരം, കൊച്ചി കോർപറേഷനുകൾ തിരഞ്ഞെടുത്തു. അതിനായി കേന്ദ്രം അനുവദിച്ച തുക 250 കോടി രൂപയാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനയോഗം 80:20 ക്രമത്തിലാണ് കൊച്ചിയിൽ അത് 50:30:20 അതായതു ബാക്കിവരുന്ന 20 ശതമാനം അതാതു നഗരസഭകൾ വഹിക്കണം. കരിമഠത്തുൾപ്പടെ 7 ഓളം പദ്ധിതികൾ കേരളത്തിൽ ആരംഭിച്ചു. അതിൽ 23577 വീടുകൾ അനുവദിച്ചു, 19530 പണിയാരംഭിച്ചു,18813 വീടുകൾ പൂർത്തിയായി. പദ്ധതി ചെലവ് 343.67 കോടിയോളമാണ്, ഇതുവരെ ചെലവായത് 226.13 കോടി.

നഗരപ്രദേശങ്ങളിലെ ചേരികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്ര സ്പോൺസേഡ് പരിപാടിയാണ് ബി.എസ്.യു.പി പദ്ധതി നടപ്പിലാക്കുന്ന കൊച്ചി, തിരുവന്തപുരം കോര്‍പ്പറേഷനുകളും ഒഴികെയുള്ള 45 നഗരസഭകളില്‍ നടപ്പിലാക്കിവരുന്ന ചേരിവികസന പരിപാടിയാണ് സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP) 
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനയോഗം 80:10:10 എന്ന ക്രമത്തിലാണ്. അതിൽ ഗുണഭോക്തൃ വിഹിതം (ജനറലിന് 12%, പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് 10%) ആണ്. ഗുണഭോക്തൃവിഹിതം കുറച്ചതിനു ശേഷം ബാക്കി 10% വിഹിതം സംസ്ഥാന സർക്കാരും നഗര സഭയും തുല്യമായി പങ്കിടുന്നു, പരമാവധി സംസ്ഥാന വിഹിതം ആകെ പദ്ധതി ചെലവിന്റെ 10% ആണ്
വാൽമീകി അംബേദ്കർ ആവാസ് യോജന, ദേശീയ ചേരി വികസന പരിപാടി എന്നീ പദ്ധതികൾ സംയോജിപ്പിച്ച് കേന്ദ്ര ഗവൺമെൻറ് രൂപീകരിച്ചതാണ്
അതിനായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ 45,പദ്ധിതികൾ 53. അതുമായി ബന്ധപ്പെട്ടു 26295 വീടുകൾ അനുവദിച്ചു, 20572 പണിയാരംഭിച്ചു, 19537 വീടുകൾ പൂർത്തിയാക്കി. പദ്ധതി ചെലവ് 273 കോടിയോളം, ഇതുവരെ ചെലവ് 179കോടി.

സംസ്ഥാനത്ത് ഗുണഭോക്താവ് നേതൃത്വം കൊടുത്തു നയിക്കുന്ന ബെനിഫിഷ്യറി ലെഡ് കൺസ്ട്രക്ഷൻ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം PMAY- BLC(N) ന്റെ കീഴിൽ 82,487 ഭവനങ്ങളാണ് ഇതുവരെ അനുവദിച്ചത്, പണികൾ പൂർത്തീകരിച്ചു വരുന്നു.

രാജ്യത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായ മോഡി സര്‍ക്കാര്‍ കേരളത്തിലേക്ക് രാഷ്ട്രീയം നോക്കാതെ കേന്ദ്ര വിഹിതം എത്തിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിന് വകയില്ലാതെ കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത് തുടരുകയാണ്. കേരള ധനമന്ത്രി നാവു വളയ്ക്കുന്നത് തന്നെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാനാണെന്നത് ഇതിനിടയില്‍ ആരും മറന്നു പോകരുത്. നന്ദി കേടേ നിന്റെ പേരോ പിണറായി സര്‍ക്കാര്‍ എന്ന ചോദ്യം ഒരു അലങ്കാരമായി പിണറായി സര്‍ക്കാര്‍ കൊണ്ടുനടക്കുകയാണ്. അതു ഒരു തണലാകട്ടെ എന്ന് നമുക്ക് ഈ രണ്ടാം വാര്‍ഷിക വേളയില്‍ ആശംസിക്കാം.

3 COMMENTS

 1. പ്രധാനമന്ത്രി ആവാസ് യോജന നരേന്ദ്ര മോഡി പുതുതായി കണ്ടുപിടിച്ച പദ്ധതി ഒന്നുമല്ല. ഇതിന് മുമ്പുള്ള ഗവൺമെൻറ് കൾ നടപ്പിലാക്കിയ പദ്ധതി യുടെ പേര് മാറ്റി പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കുക ചെയ്തത്. ഇതിനുവേണ്ടി കേന്ദ്ര ഗവൺമെൻറ് കോട്ടയിൽ കെട്ടി വലിയ തുകയൊന്നും ഇറക്കി തരുന്നില്ല. ആകെ തരുന്നത് 78000 ഉലുവ മാത്രമാണ്. ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിക്കുന്ന ഒരു വീടിന് ഇതിലും എത്രയോ ഇരട്ടിയാണ് കേരള ഗവൺമെൻറ് ചെലവാക്കുന്നത്. അതിനുവേണ്ടി ഒരു പക്ഷേ പല സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും പണം കടം എടുക്കേണ്ടതായി വരും. അത് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഗവൺമെൻറ് ഏറ്റെടുക്കുന്നതാണ്. കേരളത്തിലെ സർക്കാർ ചെയ്യുന്നത് അതാണ്. എന്നാൽ കേന്ദ്രസർക്കാർ പദ്ധതികൾ പലപേരിൽ അവതരിപ്പിക്കുകയല്ല ആവശ്യമായ തുക നൽകുന്നില്ല എന്നുള്ളത് ആർക്കും അത് പദ്ധതികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇതൊന്നും പഠിക്കാതെയും മനസ്സിലാക്കാതെയും അർദ്ധ സത്യങ്ങൾ വളച്ചൊടിച്ച് എഴുതുന്ന ഇതിന് ജേണലിസം എന്നല്ല പേര്. മോഡിക്ക് ഇനിയും നൂറ്റാണ്ടുകൾ സഞ്ചരിക്കേണ്ടിവരും കേരളത്തെ പോലൊരു സംസ്ഥാനത്ത് വാർത്തെടുക്കുന്നത്. അത് മനസ്സിലാകണമെങ്കിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ നിങ്ങൾ സഞ്ചരിക്കുക.

  • നിയമസഭ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 454 ജൂൺ 2018

   2017-18 കേന്ദ്രാവിഷ്‌കൃതപദ്ധിതി വിഹിതങ്ങളുടെ വിശദംശങ്ങൾ

   സീരിയൽ നമ്പർ 12 : പ്രധാനമന്ത്രി ആവാസ് യോജന.

   PMAY റൂറൽ – സംസ്ഥാന വിഹിതം – 110 കോടി, കേന്ദ്ര സർക്കാർ 165 കോടി

   PMAY – സംസ്ഥാന സർക്കാർ- 160 കോടി, കേന്ദ്ര സർക്കാർ 240 കോടി
   IAY – സംസ്ഥാനം 60 കോടി, കേന്ദ്രം 90 കോടി
   RAY – സംസ്ഥാനം 30 കോടി,കേന്ദ്രം 46 കോടി

   കരിമഠത്തിന്റെ കാര്യം പിന്നെ അറിയാമല്ലോ, പദ്ധിതികൾ പഴയതു പുതിയതോ എന്നല വേണ്ടവിധം നടപ്പിലാക്കുന്നിടത്താണ് മിടുക്ക്. ഇന്ദിര ആവാസ് യോജനയും പ്രധാനമന്ത്രി ആവാസ് യോജനയും തമ്മിലുള്ള വ്യത്യാസം അതാണ്.

   PMAY നഗരം 1.5 ലക്ഷം രൂപയാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്.

   കൂടുതൽ വിവരങ്ങൾ കുടുംബശ്രീയുടെയും ലൈഫ് മിഷന്റെയും വെബ്സൈറ്റ് ൽ ഉണ്ട് .

   മറ്റു സംസ്ഥാനങ്ങളിലെ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക, https://rhreporting.nic.in/netiay/PhysicalProgressReport/YearWiseHouseCompletionReport.aspx

LEAVE A REPLY

Please enter your comment!
Please enter your name here