കന്യാസ്ത്രിമാരുടെയും ഇടവകാംഗങ്ങളുടെയും പരാതി പ്രളയം; ഒടുവിൽ രണ്ടു കുട്ടികളുടെ പിതാവായ ബിഷപ്പിനെ ഗത്യന്തരമില്ലാതെ പിരിച്ചു വിട്ട് വത്തിക്കാൻ!

0

ലൈംഗിക ദുര്‍നടത്തം, സഭാ ചട്ടം ലംഘിച്ച് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്കി, സഭയുടെ വരുമാനത്തില്‍ ക്രമക്കേട് കാണിച്ചു, തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍   മൈസൂര്‍ ബിഷപ്പ് കനികദാസ് എ വില്യംസിനെ  ബിഷപ്പ് പദവിയില്‍ നിന്നും വത്തിക്കാന്‍ നീക്കി. വൈദികരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതി ലഭിച്ച് നാല് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കനികദാസിനെ ചുമതലയില്‍ നിന്നും മാറ്റിയത്.   

ജനവരി ഏഴിനാണ് ചുമതല ഒഴിയാന്‍ വത്തിക്കാന്‍ നിര്‍ദേശിച്ചത്. പകരം ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് ബെര്‍നാഡ് മൊറാസ്സിനെ ചുമതല ഏല്‍പിച്ചു. തട്ടിക്കൊണ്ടുപോകല്‍ ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.  കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സെക്രട്ടറി ജനറലായ ആര്‍ച്ച് ബിഷപ്പ് ഫെലിക്സ് മചാഡോ ആണ് മൈസൂര്‍ ബിഷപ്പിനെ നീക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.  

ഏതാനും വര്‍ഷങ്ങളായി കഴിഞ്ഞ രണ്ട് ബിഷപ്പുമാര്‍ മൈസൂര്‍ സഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. സഭയുടെ കീര്‍ത്തി, പേര്, പ്രശസ്തി, ആത്മീയ എല്ലാം നഷ്ടപ്പെട്ടത് ദൗര്‍ഭാഗ്യകാരമാണെന്ന് കന്നട ക്രിസ്താര സംഘ (കെസിഎസ്) സെക്രട്ടറി റാഫേല്‍ പറയുന്നു. തന്‍റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂടിവെയ്ക്കാനും ആഡംബര ജീവിതത്തിനായി സഭയുടെ തുക ധൂര്‍ത്തടിച്ചതെന്നും റാഫേല്‍ കൂട്ടിച്ചേര്‍ത്തു.  

വിവാഹം കഴിക്കാന്‍ സഭാച്ചട്ടപ്രകാരം അനുമതിയില്ലാതിരുന്നിട്ടും ബിഷപ്പിന് രണ്ട് മക്കള്‍ ഉണ്ടെന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് വൈദികര്‍ ബിഷപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. 2017മുതല്‍ മൈസൂര്‍ ബിഷപ്പായിരുന്നു.   

ബിഷപ്പിനെതിരെ, തന്നോട് അശ്ലീലമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. തനിക്ക് വഴങ്ങിയാല്‍ ജോലി നല്‍കാമെന്ന് ബിഷപ്പ് വാഗ്ദാനം ചെയ്തതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നു.  സഭയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി 37 വൈദികര്‍ ബിഷപ്പിനെതിരെ വത്തിക്കാനില്‍ പരാതി നല്‍കിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് കനികദാസിനോട് മാറി നില്‍ക്കാന്‍ സഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തനിക്കെതിരെ പരാതി നല്‍കിയ വൈദികര്‍ക്കെതിരെ ബിഷപ്പ് പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. 37 വൈദികരെയും ഒറ്റയടിക്ക് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി. 1993ലാണ് കനികദാസ് വൈദികനായത്.   

LEAVE A REPLY

Please enter your comment!
Please enter your name here