ആവിഷ്‌ക്കാര സ്വാതന്ത്ര്യം തിരിഞ്ഞുകടിക്കുമ്പോൾ

0

ഷാനി പ്രഭാകരനുമായി ബന്ധപ്പെട്ട നാരദാ ന്യൂസില്‍ വന്ന വാര്‍ത്തയെ ചൂണ്ടിക്കാണിച്ച് ഷാനി പ്രഭാകരന്‍ പോലീസില്‍ കേസ് നല്കി എന്നു വാര്‍ത്ത വായിച്ചു. അപകീര്‍ത്തികരമായ, അസത്യം നിറഞ്ഞ വാര്‍ത്തയും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടത്തിയവര്‍ക്കെതിരെ ആണത്രെ കേസ്. നല്ല കാര്യം, കേസ് കേസിന്റെ വഴിക്കു നടക്കട്ടെ. പക്ഷേ ഇത്തരം കേസ് കൊടുക്കാന്‍ ഷാനി പ്രഭാകരന് ധാര്‍മികമായ അവകാശമുണ്ടോ?

ഷാനി പ്രഭാകരന്‍ എറണാകുളത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി? കരു നീക്കുന്നത് എം. സ്വരാജ്; ആരോപണം നിഷേധിച്ച് ഇരുവരും
ഷാനിയെക്കുറിച്ച് നാരദാ ന്യൂസിൽ വന്ന വാർത്ത

ഷാനി പ്രഭാകരന്‍ തന്നെ ഒരു പ്രസംഗ വേദിയില്‍ പറഞ്ഞതായി കണ്ടിരുന്നു. തനിക്ക് ഇന്‍ഫൊര്‍മേഷന്‍ ആന്ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയില്‍ നിന്നും മോദിക്കെതിരെയും അമിത് ഷാക്കെതിരെയും താന്‍ പറഞ്ഞ അസത്യങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് വന്നതും, അതിനു താന്‍ പുല്ലുവില കൊടുക്കുന്നു എന്നുള്ള രീതിയില്‍ നടത്തിയ പ്രസംഗം . ആ ക്ലിപ്പില്‍ ( ലിങ്ക് താഴെ), താന്‍ രാജ്യത്തെ പ്രധാന മന്ത്രിക്കെതിരെയും മറ്റൊരു ജനപ്രതിനിധിയെ കുറിച്ചും പറഞ്ഞ അസത്യമായ കാര്യങ്ങള്‍ക്ക് തെളിവ് ചോദിച്ചെന്നും ആ തെളിവ് ചോദിച്ച കത്തിന് തന്റെ മറുപടി “താന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍” വിശ്വസിക്കുന്നു എന്നും അതുകൊണ്ടു ഇത്തരം കത്തുകളെ ഭയക്കുന്നില്ല എന്നും താങ്കള്‍ പറഞ്ഞിരുന്നു.

രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ചു അസത്യം പ്രചരിപ്പിക്കുമ്പോള്‍ അതേ നാണയം തനിക്കും ബാധകം ആണെന്ന് ഷാനിക്ക് തോന്നിയില്ലേ? ജനാധിപത്യത്തില്‍ വിശ്വസം ഇല്ലാത്ത ഷാനി എന്തിനാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായ പോലീസ് സംവിധാനത്തില്‍ പിന്നെ തനിക്കെതിരെ വന്ന അപകീര്‍ത്തികരമായ വിഷയത്തിന് കേസ് കൊടുത്തത്? തന്നെ അപമാനിക്കുന്നത് തെറ്റും രാജ്യം ഭരിക്കുന്ന, ലോകം ആദരിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്ന തന്റെ നിലപാട് ശരിയാണ് എന്നു എങ്ങിനെ ഷാനിക്ക് പറയാന്‍ കഴിയും?

മാവോയിസ്റ്റ് അനുകൂലി ഗൌരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് താങ്കള്‍ ബിജെപിയെയും അനുബന്ധ സംഘടനകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി അസത്യം പ്രചരിപ്പിച്ചപ്പോള്‍ എവിടെ ആയിരുന്നു താങ്കളുടെ ധാര്‍മിക ബോധം? നാരദാ ചാനലില്‍ താങ്കളെ കുറിച്ചു പറഞ്ഞ പോലെ തന്നെയല്ലേ താങ്കളും ഗൌരി ലങ്കേശുമായി ബന്ധപ്പെട്ട് കളവുകള്‍ സമൂഹത്തില്‍ നിറച്ചത്.

പുലിമുരുകനില്‍ കാണിച്ച ദേവതകള്‍ ഒക്കെയും വനദേവതകളും അയ്യപ്പ ഭഗവാനുമാണ്. ഇവിടെ ഉള്ള പുലയനും മുക്കുവനും ആരാധിക്കുന്ന അയ്യപ്പ ഭഗവാനെ അപകീര്‍ത്തിപ്പെടുത്തി ഒരു ചിത്രവുമായി ചേർത്ത് വൈകൃതവല്‍ക്കരിക്കാന്‍ താങ്കൾക്ക് ആരാണ് ലൈസെൻസ് തന്നത്? ജാതിപരമായ, മതപരമായ യാതൊരു സ്പര്‍ദ്ധയും ഇല്ലാത്ത ഒരു സിനിമയില്‍ വരെ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടി കാര്യങ്ങള്‍ കണ്ടുപിടിച്ച താങ്കൾക്ക് അപകീര്‍ത്തി, അപമാനം എന്നിവയെ കുറിച്ച് പറയാനുള്ള ധാര്‍മിക അവകാശമുണ്ടോ ?

ടിജി മോഹന്‍ ദാസുമായുള്ള ചര്‍ച്ചയില്‍, മോഹന്‍ ദാസ് കലൂർ ചൊവ്വാഴ്ച്ച പള്ളിയെ കുറിച്ച് പറഞ്ഞപ്പോൾ വികാരഭരിതയായ അതേ താങ്കള്‍ തന്നെ ആണ്ടാലിനെ കുറിച്ചും, തമിഴ് നാട്ടിലെ ഒരു ജനവിഭാഗത്തിലെ സ്ത്രീകളെ കുറിച്ചും വൃത്തികേട് പറഞ്ഞതിനെ ന്യായീകരിച്ചതും, അത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്നു പറഞ്ഞപ്പോഴും താങ്കൾക്ക് ആ സ്ത്രീകളെക്കുറിച്ച് ലൈംഗിക ചുവയുള്ള, വേശ്യാവൃത്തിക്ക് സമാനമായ പദങ്ങളാണ് പെരുമാള്‍ മുരുഗന്‍ ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാതെ പോയോ? (ചർച്ചയുടെ വീഡിയോ താഴെ )

ഒരു നാലാംകിട ഓൺലൈൻ പത്രത്തിൽ വന്ന വാര്‍ത്തയെ കുറിച്ച് താങ്കള്‍ ഇത്രയും വേവലാതിപ്പെടുന്നു. താങ്കളെ കുറിച്ച് രണ്ടു വരി വന്നപ്പോള്‍ താങ്കള്‍ക്ക് താങ്കളുടെ വ്യക്തിത്വത്തിന് ഏറ്റ ക്ഷതമാവുന്നു. അപ്പോൾ, താങ്കള്‍ പെരുമാള്‍ മുരുഗനെ ന്യായീകരിക്കാന്‍ വേണ്ടി ഒരു സമൂഹത്തെ തന്നെ മോശമാക്കി ചിത്രീകരിച്ചപ്പോള്‍ എവിടെ ആയിരുന്നു താങ്കളിലെ സ്ത്രീത്വവും അഭിമാനവും?

എല്ലാവർക്കും അങ്ങിനെ ആണ്… നാട്ടിലെ ചൊല്ല് പോലെ, സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍ വിഷമവും അന്യന്റെ അമ്മക്കാവുമ്പോള്‍ അതൊരു രസവും .. ഇരട്ട ജീവപര്യന്തന്തിന് ശിക്ഷിക്കപ്പെട്ട, അത്യന്തം പീഡനങ്ങള്‍ ജയിലില്‍ അനുഭവിച്ച, നല്ലൊരു മുറിയില്‍ പോലും ജയിലില്‍ ഇല്ലാതെ, നാടുമായി യാതോരു ബന്ധവും ഇല്ലാതെ, അങ്ങ് ദൂരെ ആന്ധമാനില്‍ ജയിലില്‍ കിടന്നു നരക യാതന അനുഭവിച്ച വീര സവര്‍ക്കരെ പരിഹസിച്ചപ്പോള്‍ എവിടെ ആയിരുന്നു താങ്കളിലെ അപകീര്‍ത്തിയെ മനസ്സിലാക്കാനുള്ള വിവേകം? താങ്കളുടെ മനസ്സിലെ ഹീറോകളൊക്കെ ലണ്ടനില്‍ സുഖവാസം നടത്തുമ്പോള്‍, ആന്തമാനില്‍ പീഡനം അനുഭവിച്ച യുവവിപ്ലവകാരിയെ, താങ്കളെ പോലെ ഉള്ള കൊളോനിയല്‍ മത, ചരിത്ര അടിമകള്‍ ശിപായി ലഹള എന്നു വിളിച്ച് അധിക്ഷേപിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ചു, ജനങ്ങളെ ബോധിപ്പിച്ചു സ്വാഭിമാനം വീണ്ടെടുക്കാന്‍ പ്രേരിപ്പിച്ച ആ വീരനായകനെ തന്റെ മുതലാളിമാരുടെ ചാരപ്പണം ലഭിക്കാന്‍ വേണ്ടി വൈകൃതവ്ല്‍ക്കരിച്ചപ്പോള്‍, താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അപകീര്‍ത്തികരമായി ചിത്രീകരിച്ചപ്പോള്‍ എവിടെ ആയിരുന്നു താങ്കളുടെ ധാര്‍മികതയും പൌര മനസ്സും?

പറയാന്‍ തുടങ്ങിയാല്‍, താങ്കള്‍ താങ്കളുടെ ചാനലില്‍ ഇരുന്നു പറഞ്ഞ കളവുകളുടെ, അല്ലെങ്കില്‍ അര്‍ദ്ധ സത്യങ്ങളുടെ കാര്യങ്ങള്‍ നിരത്താന്‍ തുടങ്ങിയാല്‍ അതൊരു മഹാകാവ്യമാവും.. അതുകൊണ്ടു ഇവിടെ നിര്‍ത്തുന്നു.. താങ്കളെ കുറിച്ചു വന്ന വാര്‍ത്ത താങ്കളില്‍ മനമാറ്റത്തിന് സഹായിക്കട്ടെ എന്നു മാ ഭവാനിയോട് പ്രാര്‍ഥിക്കാം.. മുട്ടിപ്പായി തന്നെ.. !! ഇതൊരു നിമിത്തമാവട്ടെ.. നാരദ ന്യൂസ് ഒരു നിമിത്തമാവട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here