1921 മാപ്പിള ലഹള : മതഭ്രാന്തിനെ വെള്ള പൂശിയവർ ആർ ?

0

മലബാറിലെ മാപ്പിള ലഹള അതിന്റെ മൂർദ്ധന്യത്തിൽ എത്തിയപ്പോൾ മുഹമ്മദ് അബ്ദു റഹുമാൻ സാഹിബിനു 23 വയസ്സ് , എ കെ ജി ക്കു 17 വയസ്സ് , സഖാവ് പി കൃഷ്ണ പിള്ളയ്ക്ക് 15 വയസ്സ് , എം എൻ ഗോവിന്ദൻ നായർക്കും ടി വി തോമസിനും 10 വയസ്സ്, ഇ എം സ് നമ്പൂതിരിപ്പാടിന് 8 -9 വയസ്സും ആയിരുന്നു . കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും , ഖിലാഫത് ഘടകവും ഒന്നടങ്കം മാപ്പിള ലഹളയിലെ ഇസ്‌ലാമിക വർഗീയതയെ ചൂണ്ടികാട്ടി അതിനെ തള്ളി പറഞ്ഞപ്പോൾ അതിന്റെ വർഗീയ സ്വഭാവത്തെ തൃണവൽക്കരിച്ചു അതിനെ “മലബാർ കലാപം” എന്ന ജന്മി വിരുദ്ധ കാർഷിക വിപ്ലവവും ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമര പോരാട്ടവും മാത്രമായി വെള്ളപൂശി തുടങ്ങിയത് അബ്ദു റഹുമാനു സാഹിബാണ്.

1930 കളിൽ സാഹിബിനെ പ്രസിഡന്റും , ഇഎംസ് നെ സെക്രട്ടറിയുമായി ഇടതു ചായ്വുള്ള കെപിസിസി രൂപീകരിച്ചതോടെ മലബാറിലെ മാപ്പിള ലഹളയുടെ വർഗീയ സ്വഭാവത്തെ തൃണവൽക്കരിച്ചു കൊണ്ടുള്ള നിലപാട് ആ വിഭാഗത്തിനു സ്വീകാര്യമായി .
പിന്നീട് സിഎസ്പി യും, അതിനു ശേഷം 39 ഇൽ പിണറായിയിൽ വെച്ച് സിപിഐ യും ജന്മം കൊണ്ടപ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ആചാര്യന്മാർ ആ നിലപാട് ഒരു രാഷ്ട്രീയ ആയുധമായി സ്വീകരിച്ചു.

ആഗസ്ത് 1946 ഇൽ മലബാർ കലാപത്തിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ചു പാർട്ടി തീരുമാനപ്രകാരം ലഹളയെ കാർഷിക ലഹളയായി പുനർനിർവചിച്ചു മാപ്പിളവീര്യത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ”ആഹ്വാനവും താക്കീതും” എന്ന തലക്കെട്ടിൽ ഇഎംഎസ് ലഘു ലേഖ ഇറക്കുകയും ചെയ്തു (ഇതിനു മുൻപ് ലെനിന്റെ നിർദേശ പ്രകാരം അബനി മുഖർജി മാപ്പിള ലഹളയെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രക്ഷോഭമാക്കി ചിത്രീകരിച്ചു ലഘു ലേഖകൾ ഇംഗ്ളീഷിൽ എഴുതിയിരുന്നു.) നവംബർ 1921 ഇൽ തന്നെ ലെനിൻ നിക്കോളായ് ബുഖാരിയോട് മുഖർജിയുടെ ലേഖനം ഇംഗ്ളീഷിലും റഷ്യനിലും പ്രസിദ്ധപ്പെടുത്താൻ നിർദേശം നല്കിയിരുന്നു . 30 കളുടെ അവസാനത്തോടെ തന്നെ അബ്ദു റഹുമാൻ സാഹിബിന്റെ സ്വാധീനത്തിൽ മാപ്പിള ലഹളയെ രാഷ്ട്രീയമായി വെള്ള പൂശാൻ മനസ്സ് പാകപ്പെട്ട ഇഎംഎസ്സിന് അത് കൊണ്ട് 40 കളിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിർദേശം ഉൾക്കൊള്ളാൻ ആശയപരമായി എളുപ്പമായി ).

വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ പ്രഭാഷണത്തിൽ നിന്നുമുള്ള “ഉദ്ധരണി” എന്ന അവകാശ വാദത്തോടെ ദേശാഭിമാനിയിൽ സർദാർ ചന്ദ്രോത്‌ കുഞ്ഞിരാമൻ നായർ ലഹളയിലെ ഹിന്ദു വിരുദ്ധത അപ്പാടെ തള്ളി കളഞ്ഞു. ഇപ്രകാരം ഒരു വർഗീയ ലഹളയെ വെള്ളപൂശി കാർഷിക വിപ്ലവമാക്കി ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതോടെ ദേശാഭിമാനിക്കു ബ്രിട്ടീഷുകാർ വിലക്ക് കല്പിക്കുകയും ഇഎംഎസ്സും ദേശാഭിമാനിയും ഒക്കെ അടിസ്ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല താരങ്ങളായി ബൗദ്ധിക തലത്തിൽ അവതരിക്കാനും സാധിച്ചു.

1973 ലഹളക്കാർക്കു പെൻഷൻ വാങ്ങിച്ചു കൊടുക്കാനുള്ള സിപിഐ യുടെ സി കെ ചന്ദ്രപ്പന്റെ പാർലിമെന്റിലെ സർക്കസ്സുകളും , ഇഎംസിന്റെ രാഷ്ട്രീയ മാനസ ശിഷ്യനായ പിണറായിയുടെ രാഷ്ട്രീയത്തിലും , ഇന്ന് പിണറായിസം മാത്രമായി പൂർണ്ണമായി അധഃപതിച്ചു കഴിഞ്ഞ സിപിഎം രാഷ്ട്രീയത്തിലും ഒക്കെ മാപ്പിള ലഹള വർഗീയതയല്ലാതാകുന്നതിന്റെ രഹസ്യം ഈ രാഷ്ട്രീയ പശ്ചാത്തലമാണ്.

ഇന്ത്യയിലെ മാർക്സിസ്റ്റ് ചരിത്രകാരന്മാരിൽ പലരും – കെ എൻ പണിക്കർ, റോമിലാ താപ്പർ, മൃദുല മുഖർജി , ഇർഫാൻ ഹബീബ് എന്നിവർ അങ്ങനെ അംബേദ്‌കറും , ആനീ ബസന്റും , ഗാന്ധിയും , ഇസ്‌ലാമിക ചരിത്രകാരന്മാരും മാപ്പിളയുടെ മത ഭ്രാന്തായി എഴുതി തള്ളിയ ഒരു ദുരന്തത്തെ കാർഷിക സമരവും സ്വാതന്ത്ര്യ സമരവുമായി മധുരം പുരട്ടി അക്കാഡമിക് ലോകത്തു വിറ്റഴിച്ചു ….

കാക്കയെ കുളിപ്പിച്ച് അവർ കൊക്കാക്കി!!

LEAVE A REPLY

Please enter your comment!
Please enter your name here