ബംഗാളിലെ ബിജെപിക്കാര്‍ പാക്കിസ്ഥാനികള്‍- ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

0

കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികാരത്തിമിരം ബാധിച്ചോ.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് ഡെസ്‌കിലേക്ക് ഫോണ്‍ ചെയ്ത ഒരു വനിതാ പ്രേക്ഷകയ്ക്ക് നേരിടേണ്ടി വന്നത് ചാനലിലെ ചീഫ് ന്യൂസ് റിപ്പോര്‍ട്ടറുടെ മനുഷ്യത്വ രഹിതവും രാജ്യദ്രോഹപരവും അധികാര ഹുങ്ക് നിറഞ്ഞതുമായ മറുപടിയായിരുന്നു.

പശ്ചിമ ബംഗാളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയയതിനു പിന്നാലെ സംസ്ഥാനമൊട്ടുക്ക് അരങ്ങേറുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ കലാപത്തിനെതിരെ ഏഷ്യാനെറ്റ് വാര്‍ത്ത കൊടുക്കാതിരുന്നതിനെ പറ്റി ചോദിച്ച പ്രേക്ഷകയോടാണ് ന്യൂസ് റിപ്പൊട്ടര്‍ പി ആര്‍ പ്രവീണ ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കോ പ്രഫഷണല്‍ സ്ഥാപനത്തിനോ യോജിക്കാത്ത നിലയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പോലെ പെരുമാറിയതെന്ന് ആക്ഷേപവും വിമര്‍ശനവും ഉയരുന്നു.

ബംഗാളിലെ അക്രമ സംഭവങ്ങളെ കുറിച്ച് എഷ്യാനെറ്റില്‍ വാര്‍ത്തയൊന്നും കാണുന്നില്ലല്ലോ എന്ന് വളരെ മാന്യമായി ചോദിച്ച പ്രക്ഷേകയോട് മനപ്പൂര്‍വം കൊടുക്കാത്തതാണെന്നും ബംഗാളിലെ സംഘികളെ ആക്രമിക്കുന്നതും കൊല്ലുന്നതും കൊടുക്കേണ്ടതില്ലെന്നും ചീഫ് ന്യൂസ് റിപ്പൊര്‍ട്ടറുടെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തു ഇരുന്നുകൊണ്ട് ഇവര്‍ പറയുന്നത്.

അതെന്താ ബംഗാളിലുള്ളവര്‍ ഇന്ത്യയിലുള്ളവര്‍ തന്നെയല്ലേ എന്നുള്ള പ്രേക്ഷകയുടെ ചോദ്യത്തിന് അല്ല അവര്‍ പാക്കിസ്ഥാനികളാണെന്നായിരുന്നു അതിധിക്കാരം കലര്‍ന്ന ഇവരുടെ മറുപടി.

കോവിഡ് മൂലം നമ്മുടെ സഹോദരങ്ങള്‍ മരിച്ചുവീഴുകയും സംസ്‌കാരം നടത്താന്‍ പോലും ഇടമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നതിനാല്‍ കോവിഡ് വാര്‍ത്തകള്‍ മാത്രമേ നല്‍കുന്നുവുള്ളുവെന്നും നിങ്ങള്‍ സൗകര്യമുണ്ടെങ്കില്‍ കണ്ടാല്‍ മതിയെന്നും ഞങ്ങള്‍ക്കിങ്ങനെയൊക്കെ പറ്റുകയുള്ളുവെന്നും ചീഫ് ന്യൂസ് റിപ്പൊര്‍ട്ടര്‍ ഫോണ്‍ ചെയ്ത വനിതാ പ്രേക്ഷകയോട് പറയുകയായിരുന്നു.

ബംഗാളിനെ മറ്റെരു രാജ്യമായി കാണുകയും കേരളം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന നിലപാടില്‍ സംസാരിക്കുകയും ചെയ്തതിനെതിരെ ഈ റിപ്പോര്‍ട്ടര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇവരുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഏഷ്യാനെറ്റ് തടിയൂരാനായി ഒരു പ്രസ്താവനയിറക്കിയിട്ടുമുണ്ട്.

തങ്ങളുടെ റിപ്പോര്‍ട്ടറുടെ നടപടി അപക്വമാണെന്ന് തിരിച്ചറിയുന്നതായും ഇവര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും എഷ്യാനെറ്റ് പറയുന്നുണ്ട്.

എന്നാല്‍, ഏഷ്യാനെറ്റിന്റെ ഭാഗത്തു നിന്നും നിരന്തരം ഇത്തരം നടപടികള്‍ ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. അടുത്തിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കിയെന്ന് ഏഷ്യാനെറ്റ് വാര്‍ത്തകൊടുത്തത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് പദ്ധതി നിര്‍ത്തുന്നുവെന്ന് ഇവര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കരാര്‍പുതുക്കി പുതിയ പദ്ധതി പ്രഖ്യാപി്ക്കുകയും ചെയ്യുകയാണ് ഉണ്ടായത് ബാന്‍ ഏശ്യാനെറ്റ് എന്ന ഹാഷ് ടാഗില്‍ രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍ നടന്നിരുന്നു.

ഇതിനു മുമ്പും ഡെല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിനിടെ അവാസ്തവമായ വിഷയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് കലാപത്തിന് പ്രേരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചാനലിന് പ്രക്ഷേപണ വിലക്കും നേരിടേണ്ടി വന്നിരുന്നു.
ഇത്രയൊക്കെയായിട്ടും ഇടതുപക്ഷ ജിഹ്വയായി അറിയപ്പെടുന്ന ഏഷ്യാനെറ്റ് മര്യാദയും സഭ്യതയും പഠിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here