ജനാധിപത്യത്തിൻറെ സൗകര്യങ്ങളും ചില ഓർമ്മപ്പെടുത്തലുകളും

സത് ശ്രീ അകാലേതി ച ശിഖസദ്ധാ: “

പ്രാഥമികമായും സ്വയംസേവകനായ പ്രധാനമന്ത്രി തൻറെ ഇതുവരെയുള്ള ആയുസ്സിൽ എത്ര ആയിരം പ്രാവശ്യം ഉരുവിട്ടിട്ടുള്ള വരി ആയിരിക്കും ഇത്. ഓരോ സ്വയം സേവകനും പ്രഭാത സ്മരണയിൽ ഗുരുനാനാക്ക്നെയും ഗുരു ഗോവിന്ദ് സിംഹനെയും മഹാരാജാ രഞ്ജിത്ത് സിംഹനേയും ഓർമ്മിച്ചു കൊണ്ടാണ് തൻ്റെ ദിവസം ആരംഭിക്കുന്നതുതന്നെ.

വിഘടനവാദം ശക്തിപ്രാപിച്ചു വന്ന 1980 കളിൽ, സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ പൂജനീയ സർസംഘചാലക് ബാലാസാഹിബ് ദേവറസ് ശിഖധാരി ഹിന്ദുക്കളും ഇതര ഹിന്ദുക്കളും തമ്മിലുള്ള സാമഞ്ജസ്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്വയം സേവകരോട് ആവശ്യപ്പെട്ടു. 1983 മാർച്ച് 12 ,13 തീയതികളിൽ അമൃതസറിൽ ഒരു വിശാല ധർമ്മ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. അഞ്ച് കിലോമീറ്റർ നീളത്തിൽ മൂന്നര ലക്ഷത്തോളം ആളുകൾ പങ്കെടുത്ത ശോഭായാത്രയിൽ ശിഖാധാരികളും ഇതര ഹിന്ദുക്കളും സ്വാഭാവികമായും ഇഴുകിച്ചേർന്നു പങ്കെടുത്തു. മഹാറാണാ ഭഗവത് സിങും ഡോക്ടർ കരൺ സിങും ഗുൽസാരിലാൽ നന്ദ, പ്രൊഫസർ രാജേന്ദ്ര സിംഗ്, രാജ് മാതാ വിജയ്രാദിത്യ സിന്ധ്യ എന്നിവരൊക്കെ സാഹോദര്യം പുനസ്ഥാപിക്കുന്നതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞ സന്ദേശങ്ങൾ നൽകി. കടന്നു പോകുന്ന വഴി ഗുരുദ്വാര കളിൽ 24 മണിക്കൂറും സൗജന്യ ഊട്ട് ഉണ്ടായിരുന്നു. ശിഖധാരികളുടെ നേതാവ് ഗുരു ജഗ്ജിത് സിംങ് സ്വയംസേവക കാര്യകർത്താക്കൻമാരുടെ ആവശ്യം പരിഗണിച്ച് വിദേശത്തുനിന്ന് അയച്ചുതന്ന സന്ദേശം ഇപ്രകാരമായിരുന്നു “ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള പരമ്പരാഗതമായ സാഹോദര്യം നിലനിർത്തുന്നതിലാണ്‌ പഞ്ചാബിനെയും എന്തിന് ഭാരതവർഷത്തിലെ തന്നെയും ഭാവി നിലനിൽക്കുന്നത് ” ശാഖകളിൽ കേശ ധാരികളും ഇതര ഹിന്ദുക്കളും ഒരു മിച്ച് കബഡി കളിച്ചു ദിവസങ്ങൾ കടന്നുപോയി. സംഘത്തിൻറെ ഏറ്റവും ഉയർന്ന ചുമതലകളിൽ സിഖ് സഹോദരങ്ങളെ നിയമിച്ചു വന്നു. സ്വയം സേവകരായ V Vപാങ്ങ്സേയും മറ്റും 115 പേരടങ്ങുന്ന ഒരു ഭാവാത്മക സംഘത്തെ രൂപീകരിച്ചു കലുഷിത പ്രദേശങ്ങളിൽ ശാന്തി യാത്ര സംഘടിപ്പിച്ചു അവർക്ക് സുവർണക്ഷേത്രത്തിൽ പ്രവേശനവും വിശ്രമവും അനുവദിക്കപ്പെട്ടു. അവർ നേരിട്ട് ലാംഗോവാലിനേയും ഭിദ്രൻ വാലെയേയും സന്ദർശിച്ച് ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു.

സഹോദരങ്ങളുടെ രക്ഷയ്ക്ക്
ഇന്ദിരയുടെ വധത്തെ തുടർന്ന് കോൺഗ്രസ് ഭീകരർ കലാപം അഴിച്ചു വിട്ടപ്പോൾ മറ്റ് പരിപാടികൾ എല്ലാം നിർത്തിവെച്ച സ്വയംസേവകർ കർമ്മനിരതരായി. കാര്യവാഹകന്മാരുടെയും സംഘചാലകൻമാരുടെയും വീടുകളിൽ രണ്ടോ മൂന്നോ സിഖ് കുടുംബങ്ങളെ വീതം പാർപ്പിച്ചിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് ഭക്ഷണപ്പൊതികളും വസ്ത്രങ്ങളും മരുന്നും സമാഹരിക്കാൻ സംഘത്തിനായി. പഞ്ചാബിനും ഡൽഹിക്കു പുറത്തും ഇതുതന്നെയായിരുന്നു അവർക്ക് ചെയ്യേണ്ടിയിരുന്നത്. സഹറാൻപൂരിൽ രോഷാകുലരായ കോൺഗ്രസ് പ്രവർത്തകർ ഗുരുദ്വാര യിലേക്ക് പോകുന്നത് കണ്ടു നഗർ സംഘചാലക് ദൃഢ ചിത്തനായി ഗുരുദ്വാരയുടെ കവാടത്തിൽ നിലയുറപ്പിച്ചു. ജനക്കൂട്ടത്തോട് ശാന്തമായും സമചിത്തതയോടും കൂടെയുള്ള അദ്ദേഹത്തിൻറെ പ്രബോധനം കുറെയേറെ പേരെ ശാന്തരായി തിരിച്ചുപോകാൻ പ്രേരിപ്പിച്ചു. കോപം അടങ്ങാതെ മറ്റുള്ളവർ മുന്നോട്ടു വന്നപ്പോൾ തൻറെ ജഡത്തിൽ ചവിട്ടി മാത്രമാണ് കവാടം കടന്നു പോകാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു. സ്ഥലത്തെ പ്രമുഖനും അധ്യാപകനുമായ അദ്ദേഹത്തെ ഉപദ്രവിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കി അവരും തിരിച്ചുപോയി. കാൺപൂരിലും സംഘത്തിന് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം എല്ലാം ധാരാളം സിഖ് കുടുംബങ്ങളെ പാർപ്പിച്ചിരുന്നു. SD കോളേജിലെ പ്രൊഫസർ പ്രദ്യുമ്ന സിങിനെ വളഞ്ഞുവെച്ച് വധിക്കാൻ ശ്രമിച്ചപ്പോൾ സ്വയംസേവകർക്ക് ദണ്ഡ തന്നെ ഉപയോഗിക്കേണ്ടി വന്നു. അക്രമികളെ ആട്ടിപ്പായിച്ച അദ്ദേഹത്തെയും കുടുംബത്തെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടാണ് സ്വയംസേവകർ പിൻവാങ്ങിയത്.

1984 മെയ് ആറിന് സംഘം പഞ്ചാബ് ഏകതാ സമ്മേളനം സംഘടിപ്പിച്ചു അതിൽ പങ്കെടുത്ത ഗോവ ഗവർണർ ഗോപാൽ സിങ് പറഞ്ഞു. “ഭാരതീയ ധർമ്മം എൻറെ മാതാവാണ്. ഹിന്ദുധർമ്മം ഇല്ലാതെ സിഖ് സമ്പ്രദായത്തിന് പൂർണത ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല” സർദ്ദാർ ഖുശ്വന്ത് സിങ് ആകട്ടെ “പഞ്ചാബിൽ ഉണ്ടായ ദുരന്തം ആകുന്ന ഈ തുരങ്കത്തിൻറെ മറുതലയ്ക്കൽ കാണുന്ന പ്രകാശനാളമായാണ് സംഘത്തിൻറെ പ്രവർത്തനത്തെ ഞാൻ കാണുന്നത് ” എന്ന് പിന്നീട് സംഘ കാര്യാലയം സന്ദർശിച്ച് അഭിപ്രായപ്പെട്ടു. ബ്ലൂസ്റ്റാർ നടപടിക്ക് ശേഷം സുവർണ്ണ ക്ഷേത്രം പുതുക്കി പണിയാൻ ഗുരുക്കന്മാർ ആഹ്വാനം ചെയ്തപ്പോൾ ആയിരക്കണക്കിനു സ്വയം സേവകരും ഗണ വേഷണത്തിൽ എത്തിച്ചേർന്നു. ആവേശഭരിതരായ ശിഖ ധാരികളായ സംഘാടകർ – “പഞ്ചാബിനെ രക്ഷിച്ച് ഭാരതത്തെ രക്ഷിക്കാനുള്ള സംഘത്തിൻറെ മാതൃക” എല്ലാവരും പിന്തുടരണമെന്ന് ഉച്ചഭാഷിണിയിലൂടെ ഉദ്ഘോഷിച്ചു. അവരുടെ ഈ വാക്യം ഓർമ്മയിൽ വച്ച് സ്വയംസേവകര് 1986 ഓഗസ്റ്റ് 31ന് ഡൽഹിയിൽ വച്ച് നടന്ന സമ്മേളനത്തിന് ‘പഞ്ചാബിനെ രക്ഷിച്ചു ഭാരതത്തെ രക്ഷിക്കൂ ‘ എന്ന നാമം നൽകി. തുടർ പരിപാടികളിലൂടെയും ബുദ്ധിജീവികളും എഴുത്തുകാരും ഒക്കെയായി നടത്തിയ നിരന്തര സമ്പർക്കത്തിൻറെയും ഒക്കെ ഫലമായി ശാന്തിയും സമാധാനവും വീണ്ടും ആഗതമായി.

അന്ന് കഴുത്തിൽ പെട്രോൾ നിറച്ച ടയർ തൂക്കിയിട്ടു കത്തിച്ചും കഴുത്തറത്തും താണ്ഡവമാടിയ കോൺഗ്രസിനുവേണ്ടി അന്ന് അഭയവും ആഹാരവും വസ്ത്രവും നൽകി പ്രസ്ഥാനത്തിൻറെ അമരക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി നന്ദി കാണിച്ച് പഞ്ചാബിലെ തലമുറ മുൻതലമുറയിൽ ഉള്ളവരോട് ഭീതിതമായ ആ ദിനങ്ങളെ പറ്റിയും അന്ന് സഹായഹസ്തവുമായി വന്നവരെ പറ്റി ഒരിക്കലെങ്കിലും ഒന്ന് ചോദിച്ചു നോക്കണം.(ഹൃദയത്തിൽ നിന്ന് എഴുതിയതുകൊണ്ട് കണ്ണുനിറയുന്നു) ജനാധിപത്യത്തിൽ കൃത്രിമമായ പൊതുബോധസൃഷ്ടിയിലൂടെ ആരോടും വിരോധവും ശത്രുതയും ഉണ്ടാക്കിയെടുക്കാൻ എളുപ്പമാണ്.

വിഘടനവാദികളുടെ ആഗ്രഹ പ്രകാരം ഒരു ഭൂപ്രദേശം അഖണ്ഡ ഭാരതത്തിൽ നിന്നും ഭിന്നമായി തീർന്നാൽ – അത് പഞ്ചാബാകട്ടെ കേരളമാകട്ടെ ബംഗാളാകട്ടെ – അവയ്ക്ക് 48 മണിക്കൂർ നേരം ഒരു സ്വതന്ത്ര പരമാധികാര മതേതരരാഷ്ട്രം ആയി നില നിൽക്കാൻ സാധിക്കും എന്ന് ആരെങ്കിലും കരുതിയാൽ അവർക്ക് അന്താരാഷ്ട്ര ഭൂമിശാസ്ത്ര രാഷ്ട്രീയവും (geo politics) പുതിയ മത -സാമ്രാജ്യത്വ വാദികളുടേയും യഥാർത്ഥ ഉദ്ദേശങ്ങളും മനസ്സിലാക്കിയിട്ടില്ല എന്നു വേണം വേണം കരുതാൻ. ബിജെപി ഇതര സംസ്ഥാനങ്ങളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്. ബംഗാളിൽ തിരഞ്ഞെടുപ്പിനുശേഷം നടന്ന കലാപത്തിൽ സജീവമായി ആയി വോട്ട് സമാഹരിച്ച മഹിളാമോർച്ച പ്രവർത്തകയെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് കടത്തിക്കൊണ്ടുപോയി പോയി പലരും മാറി മാറി മൃഗീയമായി ഉപയോഗിച്ചതിനു ശേഷം വലതു കൈയും ഇടതു കാലും വെട്ടി മാറ്റി തെരുവിൽ ചോരവാർന്ന് മരിക്കാൻ വിട്ടു. ഇങ്ങനെയാണോ മമതാബാനർജി ഫാസിസത്തിനെതിരെ പോരാടുന്നത്??

മോദിയോടും RSSനോടും ഉള്ള ശത്രുത ഭയാനകമായ ഒരു മാനസിക രോഗമായി വ്യാപിക്കുകയാണോ?? സാഹചര്യം മനസ്സിലാക്കി പ്രധാനമന്ത്രി ഔചിത്യപൂർവം കർഷക നിയമങ്ങൾ പിൻവലിച്ചു. അത് കടലാസിൽ അല്ലാതെ പ്രാവർത്തികമാക്കാൻ വേണ്ട നടപടികളും സ്വീകരിച്ചു. “അന്ന് നിയമം കൊണ്ടുവന്നത് കർഷകർക്കുവേണ്ടി ആയിരുന്നു, ഇന്ന് നിയമം പിൻവലിക്കുന്നത് രാജ്യത്തിനു വേണ്ടിയാണ്” എന്ന വാചകത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

Kejriwal Lies; Kejriwal is Corrupt.: Who is responsible for 1984 riots?

“RSS has played an honorable role in maintaining Hindu-Sikh unity before and after the murder of Indira Gandhi in Delhi and in other places. It was the Congress (I) leaders who instigated mobs in 1984 and got more than 3000 people killed. I must give due credit to RSS and the BJP for showing courage and protecting helpless Sikhs during those difficult days. No less a person than Atal Bihari Vajpayee himself intervened at a couple of places to help poor taxi drivers.” Khushwant Singh-“a history of the Sikhs”

LEAVE A REPLY

Please enter your comment!
Please enter your name here