കർണാടക സർക്കാരിന്റെ കൺകെട്ടുവിദ്യകൾ

0

തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് ജനങ്ങളോട് മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ സ്നേഹം കാണിക്കുക, സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുക, പുതിയ സംരംഭങ്ങൾ ആരംഭിക്കുക തുടങ്ങിയ വിസ്മയ കാഴ്ചകൾ രാഷ്ട്രീയ നേതാക്കൾ നമുക്ക് മുന്നിൽ കാണിച്ചു തന്നിട്ടിട്ടുണ്ട്. നീണ്ട 5 വർഷം അവർക്കു മുൻപിൽ ഉണ്ടായിരുന്നു. ആ കാലങ്ങളിൽ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് കഴിയുന്നിടത്തോളം ധനം സമ്പാദിക്കുന്നതിൽ വ്യാപൃതരായിരുന്നു അവർ. കാലാകാലങ്ങളായി ഈ വിദ്യയിൽ അഗ്രഗണ്യന്മാരാണ് കോൺഗ്രസ് സർക്കാർ. അതുതന്നെയാണ് കർണ്ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്.

കൃഷി, ടൂറിസം, അടിസ്ഥാനസൗകര്യം, നഗരവികസനം, ജല സ്രോതസ്സ് സംരക്ഷണം തുടങ്ങിയ ഒരു മേഖലയിലും വികസനം കൊണ്ടുവരാൻ സിദ്ധരാമയ്യ സർക്കാരിന് കഴിഞ്ഞിട്ടില്ല. 2013 ൽ ഭരണത്തിൽ കയറിയതിനു ശേഷം ഇതുവരെ 4 ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കർഷകർ അനുഭവിച്ച കൊടിയ വരൾച്ചയ്ക്ക് ഒരു പ്രതിവിധിയും ചെയ്യാൻ സർക്കാർ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ 3000 കർഷകരാണ് കർണാടകയിൽ ആത്മഹത്യ ചെയ്തത്. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇത് വളരെ കൂടുതലാണ്. ഈ ഒരവസ്ഥയെ നിയന്ത്രിക്കാൻ സിദ്ധരാമയ്യ സർക്കാർ ഒരു നടപടിയും എടുത്തില്ല. അത് മാത്രമല്ല വെറും 1 രൂപ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു ആ പാവങ്ങളെ അപമാനിക്കുകയാണ് ചെയ്തത്.

മഴക്കാലം ബാംഗ്ളൂരിന്റെ ദുരിതകാലമാണ്. ഇക്കാലത്തു നഗരത്തിൽ സംഭവിക്കുന്ന അപകടങ്ങൾ, വെള്ളപ്പൊക്കം, അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ തുടങ്ങിയവ കുറച്ചൊന്നുമല്ല ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നത്. ഈ അവസ്ഥയ്ക്കു മുൻകരുതൽ എടുക്കുന്നതിനു പകരം ആഭ്യന്തര മന്ത്രി കെ ജി ജോർജ് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത് പ്രകൃതിക്ഷോഭം പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിൽ കർണാടകം ന്യൂ യോർക്കിനെക്കാൾ മുന്നിലാണെന്നാണ്.

Image result for bangalore flood 2017

bangalore flood 2017
ബംഗളൂരു നഗരത്തെ വലച്ച 2017 ലെ വെള്ളപ്പൊക്കം

നഗരം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ജലവിഭവങ്ങളുടെ സംരക്ഷണം. കാവേരി നദീജല തർക്കം പരിഹരിക്കാൻ എന്ത് നടപടിയാണ് സിദ്ധരാമയ്യ സർക്കാർ കൈക്കൊണ്ടത്?ബേലാഗവി, ധാർവാഡ്, ഗദഗ് എന്നീ ജില്ലകളുടെ പ്രതീക്ഷയായ കലാസ – ബന്ധുരി പദ്ധതിയുടെ മേലുള്ള സ്റ്റേ നീക്കം ചെയ്യാൻ എന്ത് കൊണ്ടാണ് ഗോവ സർക്കാരുമായി ഇത് വരെ സംസാരിക്കാൻ തയ്യാറാവാത്തത്? തല്ക്കാലം നമുക്ക് വൻകിട പദ്ധതികളെ മാറ്റി നിർത്താം . നദിയിലേക്കു വൻതോതിൽ വ്യാവസായിക മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കാരണം എല്ലാവർഷവും ബെല്ലന്തുർ തടാകം അഗ്നിക്കിരയാകും . അവിടുത്തെ ജനങ്ങൾ എത്രയോ തവണ സർക്കാരിനോട് പരാതിപ്പെട്ടിക്കുന്നു. എന്നാൽ ഒരിക്കൽ പോലും മുഖ്യമന്ത്രി സിദ്ധരാമയ്യ ആ പ്രദേശം സന്ദർശിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 18 വീണ്ടും ബെല്ലന്തുർ തടാകം അനിയന്ത്രിതമായ രീതിയിൽ അഗ്നിക്കിരയായി. 24 മണിക്കൂറിനുള്ളിൽ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

bellandur lake fire
ബലന്ധുർ തടാകം തീ പിടിച്ചപ്പോൾ

കഴിഞ്ഞ 5 വർഷമായി കർണാടക നേരിടുന്ന വെല്ലുവിളികളാണ് മുകളിൽ പറഞ്ഞത്. ഒരിക്കൽ പോലും നഗരത്തെ പ്രതിസന്ധികളിൽ നിന്നും കരകയറ്റാൻ ശ്രമിക്കാതെ സ്വന്തം കീശ നിറക്കുന്നതിൽ സിദ്ധി നേടിയ സിദ്ധരാമയ്യ ഇപ്പോൾ തിരഞ്ഞെടുപ്പിന് 65 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 80000 കോടിയുടെ പദ്ധതികൾ കർണാടകയിൽ തുടങ്ങാൻ പോകുന്നു. ഈ 65 ദിവസങ്ങൾക്കുള്ളിൽ 80000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിന് കഴിയുമോ? അതോ ഈ പണം മുഴുവൻ തിരഞ്ഞെടുപ്പിന് വേണ്ടി വിനിയോഗിക്കുമോ? കോൺഗ്രസ് സെൻട്രൽ കമ്മറ്റിയിലേക്ക് സിദ്ധരാമയ്യ 1000 കൂടി സംഭാവന നൽകിയതായി മുൻ മുഖ്യമത്രി H.D കുമാരസ്വാമി ആരോപണം ഉന്നയിച്ചിരുന്നു. പബ്ലിക് T V ൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംപ്രക്ഷേപണം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പിന് 73 ദിവസം ബാക്കിനിൽക്കെ 80,000 കോടി രൂപയുടെ പദ്ധതികൾ

സിദ്ധരാമയ്യയുടെ രാഷ്‌ടീയ കളികൾക്ക് കുറച്ചുകൂടി വ്യക്തതെ കൈവരുന്നു ഇവിടെ. പുതിയ പദ്ധതികൾക്ക് വേണ്ടി 80000 കോടി രൂപ ഉപയോഗിക്കുന്നു എന്ന് കർണ്ണാടക ജനതയെ തെറ്റിദ്ധരിപ്പിച്ചു ആ പണം തിരഞ്ഞെടുപ്പ് ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ഈ കോൺഗ്രസ് ഭടൻ. ജനങ്ങളുടെ നികുതിപ്പണമാണ് അത്. ജീവന് തന്നെ ഭീഷണിയാകുന്ന ഒട്ടനേകം വെല്ലുവിളികളിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന കർണാടകയെ അവരുടെ തന്നെ നികുതിപ്പണം സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്തു വിഡ്ഢികളാക്കുകയാണ് സിദ്ധരാമയ്യ.

(Based on an article from Postcard news)

LEAVE A REPLY

Please enter your comment!
Please enter your name here