രാജ്യത്തെ പെട്രോള്‍ വിലയെക്കുറിച്ച് നിറം പിടിപ്പിച്ച നുണകളാണ് പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷവും ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയില്‍ സജീവമായ ചില ഗ്രൂപ്പുകളും ഇതിനായി അഹോരാത്രം പണിപ്പെടുന്നു.
ഇത്തരം കുപ്രചരണങ്ങളില്‍ സാധാരണക്കാരായവര്‍ വീണു പോകുന്നു. ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടിയാക്കുക പിന്നീട് തല്ലിക്കൊലുക എന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളര്‍ക്ക്.
എന്നാല്‍, സാമ്പത്തിക ശാസ്ത്രജ്ഞരും പെട്രോളിയം മേഖലയില്‍ ഉള്ളവര്‍ക്കും ഇതിലെ സത്യാസ്ഥയും വസ്തുതകളും അറിയാം. ഇക്കാര്യങ്ങളില്‍ പൊതുസമൂഹത്തിന് ഉള്ള അജ്ഞതയാണ് കുപ്രചരണം നടത്തുന്നവരുടെ ശക്തി.
ഈ സാഹചര്യത്തില്‍ പെട്രോളിയം മേഖലയേയും വില നിര്‍ണയം സബ്‌സിഡി തുടങ്ങിയ വിഷയങ്ങളേയും കുറിച്ച് സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍ വിശദമാക്കാനുള്ള ശ്രമമാണ് ഇത്.
ആദ്യമായി, ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവും ഉൽപ്പാദനവും എങ്ങനെയാണെന്ന് നോക്കാം. ഇന്ത്യയിൽ പ്രധാനമായും ഇന്ധന ഉൽപ്പാദനത്തിൽ രണ്ടു കാറ്റഗറി ആണുള്ളത് ഒന്ന് പൊതുമേഖല അപ്സ്ട്രീം കമ്പനികൾ രണ്ടാമത്തേത് പൊതുമേഖല ഡൗൺസ്ട്രീം കമ്പനികൾ. അതിൽ അപ്സ്ട്രീം കമ്പനികൾ ആണ് എണ്ണ ഉൽപ്പാദനം അതുപോലെ അന്തരാഷ്ട്ര ഏജൻസികളിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യയിലെത്തിക്കുന്നതും ഇവർ തന്നെയാണ്. പ്രധാന അപ്സ്ട്രീം കമ്പനികളാണ് ഒഎൻജിസി, ഓയിൽ ഇന്ത്യ, ഗെയിൽ കൂടാതെ പ്രൈവറ്റ് കമ്പനികളായ റിലയൻസ്, കയറൻസ് മുതലായവ. എന്നിരുന്നാലും ഉൽപ്പാദനത്തിന്റെ 60% ഒഎൻജിസി തന്നെയാണ്. ഒഎൻജിസിക്കു റിഫൈനറികൾ അടക്കം ധാരാളം ഡിവിഷനുകൾ ഉണ്ട് (MRPL, OVL, HPCL, OTPC, OPAL, OMPL, PETRONET, PHHL) ഇതിൽ കൊച്ചി വല്ലാർപാടത്തുള്ളത് പെട്രോനെറ്റ് ആണ്.
പൊതുമേഖല ഡൗൺസ്ട്രീം കമ്പനികൾ അപ്സ്ട്രീം കമ്പനികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി സംസ്ക്കരിച് അതിനെ ഇന്ത്യൻ വിപണിയിൽ മാർക്കറ്റ് ചെയ്യുകയും അതോടൊപ്പം പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അതിൽ പ്രധാനമായും പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്, ബിപിസിഎൽ, എച്‌പിസിഎൽ, കൂടാതെ സ്വകാര്യ സ്ഥാപനങ്ങളായ റിലയൻസ്, എസ്സാർ എന്നീ കമ്പനികളാണുള്ളത് ഇന്ത്യയിൽ മാർക്കറ്റ് ഷെയർ ന്റെ 92% പൊതുമേഖല എണ്ണ മാർക്കറ്റിങ് (OMC) കമ്പനികളുടെ കീഴിലാണ്. ഇന്ത്യയിലെ ഭൂരിഭാഗം പെട്രോൾ പമ്പുകളും ഈ കമ്പനികളുടെ ഉടമസ്ഥതയിലാണ്. പല സാമ്പത്തിക വിദഗ്‌ധരും, ടീച്ചർമാരും, രാഷ്ട്രീയ പ്രമുഖരും മാധ്യമങ്ങളിൽ വന്നിരുന്നു പെട്രോൾ വില വർദ്ധനവിനെ അംബാനിയെയും അദാനിയേയും ഉൾപ്പെടുത്തി പറയുന്നതിന്റെ പൊരുൾ മനസിലാകുന്നില്ല.
ഇന്ത്യയിൽ പൂർണമായ വില നിയന്ത്രണാവകാശം സർക്കാരിന്റെ കൈവശം ഉണ്ടായിരുന്നപ്പോഴാണ് അതായത് 2004-10 കാലയളവിൽ സാധാരണക്കാരുടെ ക്ഷേമത്തിനും അവശ്യ സാധനങ്ങളുടെ വില കുറക്കാനും ആസൂത്രണകമ്മിഷൻ ഇന്ധനങ്ങൾക്കു സബ്സിഡി കൊടുക്കാമെന്നൊരാശയം കൊണ്ട് വന്നത്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും സാധാരണക്കാർക്ക് ലഭിച്ചില്ല മറിച്ചു സബ്സിഡി സമ്പന്നരുടെ കയ്യിലേക്ക് എത്തികൊണ്ടുമിരുന്നു. 2012-13 കാലഘട്ടത്തിൽ ഡീസലിന് വില കുറച്ചതുകൊണ്ടു അവശ്യ സാധനങ്ങളുടെ വില കുറഞ്ഞില്ല എന്ന് മാത്രമല്ല കൂടുകയും ചെയ്തു.
സബ്‌സിഡി നയം: സമ്പദ്ഘടനയെ ശക്തിപ്പെടുത്തി മോഡിയുടെ പൊളിച്ചെഴുത്ത്
ആ കാലഘട്ടത്തിൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ അതോ പ്ലാനിങ്ങിന്റെ അപാകതയോ ഇന്ധന വില സബ്സിഡി നൽകി വില കുറച്ചു വിറ്റോണ്ടിരുന്നു. സർക്കാരും പൊതു മേഖല കമ്പനികളും ഓരോ വർഷവും ഭീമമായ തുകയാണ് നഷ്ടം വഹിച്ചു വന്നത്. സർക്കാരും അപ്സ്ട്രീം ഡൗൺസ്ട്രീം കമ്പനികളും സംയുക്തമായാണ് നഷ്ടം വഹിച്ചിരുന്നത്. 2004-09 കാലഘട്ടത്തിൽ 2,70,000 കോടി രൂപയാണ് നഷ്ടം അതിൽ 2008-09 സാമ്പത്തിക വർഷത്തിൽ മാത്രം 1,03,292 കോടി രൂപയാണ് നഷ്ടം. അതിൽ 69% നഷ്ടം സർക്കാർ ആണ് ഏറ്റെടുത്തിരുന്നത്. ആ സമയത്തു സർക്കാർ എണ്ണ കമ്പനികളുടെ നഷ്ടം നികത്താൻ പണമായി നൽകുന്നതിന് പകരം പലിശ ചുമത്തുന്ന സ്പെഷ്യൽ ഓയിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്തിരുന്നു, ആ ബോണ്ടുകൾ വിപണിയിൽ ഇറക്കിയാണ് ഓയിൽ കമ്പനികൾ നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തിയത്.
1. ഓയിൽ ബോണ്ട്:
യുപിഎ ഗവൺമെന്റിന് കാലഘട്ടത്തിൽ 2004 മുതൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില്പന വില നിയന്ത്രിച്ചിരുന്നത് കേന്ദ്ര സർക്കാർ ആയിരുന്നു. അതിൽ പെട്രോളിന്റെ നിയന്ത്രണം ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് വിട്ടു കൊടുത്തത് 2010-ൽ. @abhilashmohanan @parvathy_sujaya @NishaPurushoth2 pic.twitter.com/uaG8nst9FC
— AVS?? (@avs_IND) September 10, 2018
1,40,000 കോടിയുടെ ഓയിൽ ബോണ്ടുകളാണ് 2005-09 കാലഘട്ടത്തിൽ സർക്കാർ ഇഷ്യൂ ചെയ്തത്. ആ സമയത്തു സർക്കാർ ഇത് കമ്മിയായി ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. 8 ശതമാനമായിരുന്നു വാർഷിക പലിശ. ഇതേ ഓയിൽ ബോണ്ടുകൾ വിപണിയിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിറ്റഴിച്ചതു 1,24,536 കോടി രൂപയ്ക്കാണ് കാരണം ബോണ്ട് മാർക്കറ്റിൽ അന്നത്തെ സാഹചര്യത്തിൽ ഓയിൽ ബോണ്ടുകൾക്കു പ്രസക്തിയില്ലായിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറിയതിനു ശേഷം 40,000 കോടിയോളം മുതലല്ലാതെ പലിശ തിരിച്ചടക്കുകയും ചെയ്തു.
ഇത്ര ഭീമമായ നഷ്ടം വഹിച്ചു മുന്നോട് പോകാൻ സാധ്യമല്ല എന്ന് മനസിലാക്കിയ സർക്കാർ 2010 ൽ പെട്രോളിന്റെ വില നിർണയാവകാശം ഇന്ധന മാർക്കറ്റിംഗ് കമ്പനികൾക്ക് (OMC) വിട്ടുകൊടുത്തു. പക്ഷെ ഡീസലിന്റെ വില നിയന്ത്രണം എടുത്തുമാറ്റിയില്ല കൂടാതെ പാചകവാതകം, മണ്ണണ്ണ എന്നിവയുടെയും. കാരണം അവശ്യ സാധനങ്ങളുടെ വില കൂടിയാലോ എന്ന് വിചാരിച്ചു. അതതിലും ഭീകരമായ അന്തീരം സൃഷ്ട്ടിച്ചു സമൂഹത്തിൽ സമ്പന്നവർഗ്ഗവും മറ്റും പെട്രോൾ കാറുകൾ ഉപേക്ഷിച്ചു ഡീസൽ വാഹനങ്ങൾ വാങ്ങി ഈ പ്രവണത റവന്യൂ നഷ്ടം കൂട്ടുകയും പൊതുജനാരോഗ്യത്തിന് പ്രതിസന്ധിയാകൂകയും ചെയ്തു. പൊതുവെ റിഫൈനറി ട്രാൻസ്ഫർ പ്രൈസ് ഡീസലിന് കൂടുതലായിട്ടു പോലും വിലക്കുറച്ചാണ് ഡീസൽ കൊടുത്തിരുന്നത്. തത്‌ഫലമായി എണ്ണ കമ്പനികളുടെ നഷ്ടം 2009-14 കാലഘട്ടത്തിൽ 5,67,459 കോടി രൂപയായി.
ഓയിൽ ബോണ്ടുകൾ സർക്കാരിനും എണ്ണ കമ്പനികൾക്കും ഇരട്ടി ബാധ്യത ആകുമെന്ന സാഹചര്യം വന്നപ്പോൾ 2009 മുതൽ ഓയിൽ ബോണ്ടുകൾ ഉപേക്ഷിക്കുകയും നഷ്ടപരിഹാരം പണമായി നൽകുകയുമാണ് ചെയ്തു വന്നത്. അതിനു വേണ്ടി ബഡ്ജറ്റിൽ സബ്സിഡിക്കു വേണ്ടി പ്രത്യേകം ഫണ്ട് വകയിരുത്തുകയും ചെയ്തു.
2013 ൽ മാത്രം എണ്ണ കമ്പനികളുടെ നഷ്ടം 1,61,029 കോടിയാണ് അതിനാൽ സർക്കാർ ഇന്ധന സബ്സിഡിക്കു വേണ്ടി മാറ്റി വെച്ചത് 1 ലക്ഷം കോടി രൂപയും.
സബ്സിഡിക്കു വേണ്ടി ഇത്രയധികം ഫണ്ട് നീക്കി വെച്ചതോടെ ഇന്ത്യയുടെ ഫിസ്കൽ ഡെഫിസിറ്റ് അല്ലെങ്കി ധനക്കമ്മി ഓരോ വർഷം തോറും ക്രമാധീതമായി കൂടുകയും ചെയ്തു. കടം എടുക്കുന്നത് ഒഴികെയുള്ള വരവ് ചിലവിന്റെ അന്തരമാണ് ഫിസ്കൽ ഡെഫിസിറ്റ്.
ധനക്കമ്മി എന്ന് പറയുന്നത് സർക്കാർ ചെലവ് നടത്താൻ കടം എടുക്കുന്നതിനെയാണ്, അത് വർഷാ വർഷം കൂടി കൂടി വന്നു 2013 ൽ എത്തിയപ്പോഴേക്കും നിയന്ത്രണാതീതമായി എല്ലാം, ധനക്കമ്മി വർധിച്ചതോടെ പണപ്പെരുപ്പം, ലോണുകളുടെ പലിശ നിരക്കെല്ലാം ക്രമാതീതമായി ഉയർന്നു രൂപയുടെ മൂല്യം എല്ലാ മേജർ കറൻസികളുമായി തകർന്നടിഞ്ഞു. വിലക്കയറ്റ സൂചിക രണ്ടക്കത്തിൽ വരയെത്തി. ചെറുകിടവും വൻകിട ബിസിനസുകളും ലോൺ നിരക്ക് വർദ്ധിപ്പച്ചതോടെ പുതിയ സംരംഭങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തി.
ഇന്ത്യയിൽ പെട്രോൾ ഡീസൽ എന്നിവയുടെ വില നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ.
1 അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില
2 ഡോളർ രൂപ വിനിമയ നിരക്ക്
3 റിഫൈനറികളിൽ നിന്ന് പുറത്തു വരുന്ന വില (RTP/RGP)
4 ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഡീലർമാർക്കു കൊടുക്കുന്ന വില
5 കേന്ദ്രസർക്കാർ ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി
6 ഡീലർ കമ്മിഷൻ
7 സംസ്ഥാന വില്പന നികുതി.
2011 ഒക്ടോബറിലെ പെട്രോൾ ഡീസൽ ഉൽപ്പന്നങ്ങളുടെ ഡൽഹി അടിസ്ഥാനപ്പെടുത്തി വില പരിശോധിക്കാം
2011 ഒക്ടോബർ, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 73.18 രൂപ, ഡീസലിന് ലിറ്ററിന് 40.90 രൂപ
പെട്രോൾ എക്‌സൈസ് ഡ്യൂട്ടി 14.78 രൂപ, ഇന്ന് 17.48 രൂപ
അണ്ടർ റിക്കവറി 66 പൈസ
സംസ്ഥാന വില്പന നികുതി 12.20 രൂപ, ഇന്ന് 18* രൂപ
ഡീസലിന് എക്‌സൈസ് ഡ്യൂട്ടി 2.06 രൂപ, ഇന്ന് 13.83 രൂപ
അണ്ടർ റിക്കവറി 13.64 രൂപ (69% നഷ്ടം സർക്കാർ ഖജനാവ് വഹിക്കണം)
സംസ്ഥാന വില്പന നികുതി 4.46 രൂപ, ഇന്ന് 14* രൂപ
പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം സംബന്ധിച്ച് ഔദ്യോഗിക വിവരം അനുസരിച്ച്.2011 മെയ് മാസത്തിൽ അണ്ടർ റിക്കവറി 19 രൂപയും നവംബറിൽ എട്ട് രൂപയുമാണ് ഡിസംബറിൽ 11.50 രൂപയും. അന്ന് പെട്രോളിന് 15 രൂപയോളം ടാക്സ് ഈടാക്കിയിരുന്നത് 2013 ൽ വീണ്ടും രാഷ്ട്രീയ നേട്ടം ലക്‌ഷ്യം വെച്ചു 9.48 ആയി ടാക്സ് വെട്ടി കുറച്ചു രാജ്യത്തു ആദ്യമായി പെട്രോളിയം ഉത്പന്നങ്ങളുടെ സബ്സിഡിക്കു വേണ്ടി മാത്രമായി 1,00,000 കോടി രൂപ സബ്സിഡിക്കു വേണ്ടി ബഡ്ജറ്റിൽ മാറ്റി വയ്‌ക്കേണ്ടി വന്നു, ധനക്കമ്മി ക്രമാതീതമായി വർധിക്കുകയും ചെയ്തു അതോടെ സർക്കാരിന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ചെലവഴിക്കേണ്ട തുക ഇന്ധന സബ്സിഡിക്കു വേണ്ടി ഉപയോഗിക്കേണ്ടതായി വന്നു.
Source: UPA സർക്കാർ ലോകസഭയിൽ ഫെബ്രുവരി 2014-ൽ നൽകിയ വിവരണം.
കടുത്ത സാമ്പത്തിക ബാധ്യത വന്നതോടെ സർക്കാർ ഡീസൽ വിലയിലും നിയന്ത്രണം എടുത്തു കളയാൻ തീരുമാനിച്ചു പെട്ടന്ന് വില കൂട്ടുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും എന്നതുകൊണ്ട് എല്ലാ മാസവും 50 പൈസ വെച്ചു കൂട്ടുവാൻ തീരുമാനിച്ചു.
അതിനു ശേഷം 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരികയും രാജ്യാന്തര തലത്തിൽ പല രാഷ്ട്രീയ കാരണങ്ങളാലും ഷേൽ ഓയിൽ ഉൽപ്പാദനം വർദ്ധിച്ചതിനാലും ക്രൂഡ് ഓയിൽ വില ക്രിമതീതമായി താഴ്ന്നു 2016 ൽ 30 ഡോളറോളം എത്തുകയും ചെയ്തു. പക്ഷെ അതിനോടനുബന്ധിച്ചു രാജ്യത്തു ഇന്ധന വില കുറഞ്ഞില്ല കാരണം ക്രൂഡ് വില കുറയുന്നതിന്റെ അനുസരിച്ചു കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കൂട്ടുകയും സംസ്ഥാനങ്ങളിൽ ഡീസലിന്റെയും പെട്രോളിന്റെയും വില്പന നികുതി വർധിപ്പിക്കുകയും ചെയ്തു. അതോടെ സർക്കാരിന് ലഭിച്ച അധിക വരുമാനം അടിസ്ഥാന സൗകര്യമൊരുക്കുന്ന സെൻട്രൽ റോഡ് ഫണ്ടിലേക്കും മറ്റു സാമൂഹ്യ ക്ഷേമ പദ്ധിതികളിലേക്കും ഉപയോഗിച്ചു. കൂടാതെ ധനക്കമ്മി ക്രിമതീതമായി കുറയ്ക്കാനും സാധിച്ചു.
2013-14 കാലഘട്ടത്തിൽ ജിഡിപിയുടെ 4.5% ആയിരുന്ന രാജ്യത്തിൻറെ ഫിസ്കൽ ഡെഫിസിറ്റ്/ധനക്കമ്മി 2016-17-ൽ 3.5% ആയും 2017-18 ൽ അത് 3.2% ആയി കുറക്കാൻ സാധിച്ചു. ഇന്ധന നികുതിയിൽ പിരിഞ്ഞു കിട്ടിയ അധിക വരുമാനം കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരുപോലെ പ്രയോജനപ്പെട്ടു. അതുപോലെ പലിശയിനത്തിൽ നഷ്ടപ്പെടുന്ന തുകയും മറ്റും പുതിയ പദ്ധിതികൾക്കു വേണ്ടി ഉപയോഗിക്കാൻ സർക്കാർ തയ്യാറായി. ഡെമോൺറ്റിസഷൻ നും ജി.എസ്.ടി പോലുള്ള സാമ്പത്തിക നയങ്ങൾപലിശ കുറക്കാനും അതുപോലെ കള്ളപ്പണ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാനും കുറയ്ക്കാനും സാധിച്ചു. സമ്പത്ഘടനക്കു കൂടുതൽ ശക്തിയേകി.
സെപ്റ്റംബർ 2018 ലെ വില പരിശോധിക്കാം . 2011 ൽ 14.78 രൂപ ഉണ്ടായിരുന്ന എക്‌സൈസ് ഡ്യൂട്ടി ഇന്ന് 19.48 രൂപയായി കൂടാതെയിന്ന് ഓപ്പറേഷൻ കോസ്റ്റും ശമ്പളവും വർദ്ധിച്ചു, ഡീലർ കമ്മീഷൻ കൂടി എല്ലാത്തിന്റെയും മുകളിൽ സംസ്ഥാന വില്പന നികുതി കൂടി കൂട്ടിയാണ് മൊത്തം വില്പന വില നിശ്‌ചയിക്കുന്നതു. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അധിക നികുതി വരുമാനം ലഭിച്ചിട്ടുണ്ട് അതിൽ ബേസിക് എക്‌സൈസ് ഡ്യൂട്ടിയുടെ 42 ശതമാനവും പാചക വാതകത്തിന്റെ GST 5% ന്റെ 2.5% വും അതുപോലെ CRF ഫണ്ടിന്റെ സംസ്ഥാനങ്ങൾക്കുള്ള വിഹിതവും കൃത്യമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ബേസിക് എക്‌സൈസ് ഡ്യൂട്ടിയുടെ 42 % സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നു. അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയായ 8 രൂപ സെൻട്രൽ റോഡ് ഫണ്ടിലേക്ക് വകയിരുത്തുന്നു.
ഇന്ധനവില വർദ്ധനവ് മൂലം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് ഗുണം ഇല്ലന്ന് വാദിക്കുന്നവർ 2015 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മതിയാകും.
5. കഴിഞ്ഞ നാലു വർഷങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും കിട്ടിയ വരുമാനം പരിശോധിക്കാം.
ഇപ്പോഴത്തെ എക്‌സൈസ് നികുതിയുടെ അടിസ്ഥാനത്തിൽ
Basic- 4.48
SAD – 7
Additional Excise Duty (Road and infrastructure Cess) -8 pic.twitter.com/FwOjc6CdBb— AVS?? (@avs_IND) September 16, 2018
GST കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് മദ്യവും ഇന്ധന നികുതിയും. എം.ബി രാജേഷും ധനമന്ത്രി തോമസ് ഐസക് ഉം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. പെട്രോൾ വില കൂടിയത് കൊണ്ട് സംസ്ഥാന സർക്കാരിന് യാതൊരു നേട്ടവും ഇല്ലന്ന് സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. എല്ലാത്തിന്റെയും കൃത്യമായ രേഖകൾ പബ്ലിക് ഡൊമൈനുകളിൽ ലഭ്യമാണ്. സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ലഭിച്ച അധിക വരുമാനവും എല്ലാം.
For Kerala's progressive thinkers. 2013-14 v 2018-19
2013
Petrol Price ₹/Ltr 76.6
Revenue Receipts ₹ 58057 Cr
1 State Tax Revenue ₹ 38771 Cr
2 State Non-Tax Revenue ₹ 4921 Cr
3 Central Govt. Transfers ₹ 14365 Cr
Share of Central Taxes ₹ 8143 Cr
Grant-in-Aid ₹ 6221 Cr-1/2
— AVS?? (@avs_IND) September 20, 2018
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സംസ്ഥാനത്തിന്റെ വരുമാനത്തിലെ വർദ്ധനവ് തന്നെയാണ് 2013-14 കാലഘട്ടത്തിൽ ഉള്ളതിന്റെ ഇരട്ടി റവന്യു വരുമാനം ഇപ്പോൾ സംസ്ഥാന സർക്കാരിനുണ്ട് എന്നിട്ടും ഫിസ്കൽ ഡെഫിസിറ്റ് കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാളും കൂടുതൽ. ഏതാണ്ട് 2,40,897 കോടി കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതു കടം. അതുപോലെ പലിശയിനത്തിൽ മാത്രം വാർഷികത്തിൽ 15000 കോടി അടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പെട്രോൾ നികുതി കുറയ്ക്കുന്നത് സർക്കാരിന് ചിന്തിക്കാൻ പോലും സാധിക്കില്ല. അതുപോലെ കേന്ദ്ര സർക്കാരിന്റെ ഒരു നിശ്ചിത തുകയാണ് നികുതി എന്നതുകൊണ്ട് നികുതി കുറച്ചാൽ റവന്യു കമ്മി കൂടും ബജറ്റ് വിഹതം കുറയും കടം എടുക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമാകും ധനക്കമ്മി കൂടും. എണ്ണ വില നിയന്ത്രിക്കാൻ സംസ്ഥാനത്തിനും സാധിക്കും അതുപോലെ കേന്ദ്രത്തിനും സാധിക്കും നികുതിയിൽ മാറ്റം വരുത്തി അതിനു ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ മാത്രം പഴിക്കുന്നതിൽ അർത്ഥമില്ല.
ആളുകളുടെ വാങ്ങൽ ശേഷി വർദ്ധിച്ചു , ശമ്പളം, മറ്റു അനൂകൂല്യങ്ങൾ എല്ലാം കാലാകാലങ്ങളായി വർദ്ധിച്ചു സർക്കാരുകളുടെ ചെലവ് ഇരട്ടിയോളമായി വികസനങ്ങളിലും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും എടുത്തു പറയത്തക്ക മുന്നേറ്റം ഇടയിൽ ഉണ്ടായി അതിൽ പ്രധാനമാണ് സ്വച്ഛ്‌ഭാരത്, നാഷണൽ ഹൈവേ അതോറിറ്റി, ആവാസ് യോജന, ജൻധൻ യോജന etc
വളരെ പക്വതപരമായ സമീപനമാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇന്ധന വില കൈകാര്യം ചെയ്യുന്നതിൽ കൈക്കൊണ്ടത്.
അതേസമയം, കേരളത്തിലെ ധനമന്ത്രിയും ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന ഇടത് -കോണ്‍ഗ്രസ് ജനപ്രതിനിധികളും പാര്‍ട്ടി വക്താക്കളും ഈ വിഷയത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന മിസ് ഇന്‍ഫര്‍മേഷന്‍ ക്യാംപെയിനിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്ന വസ്തുതയും നാം തിരിച്ചറിയണം.
പൊതുമേഖലയില്‍ ഉള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഒക്കെ സ്വകാര്യ കമ്പനികളാണെന്ന് കോണ്‍ഗ്രസിന്റെ വക്താവ് ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് നമ്മള്‍ കേട്ടുകാണും. വിവരം ഇല്ലാഞ്ഞിട്ടാണോ അതോ കുപ്രരണത്തിന്റെ ഭാഗമാണോ ഇങ്ങിനെയാക്കെ പറയുന്നതെന്ന സംശയമാണ് ഉയരുന്നത്.
ഇത്തരം കുപച്രരണങ്ങളെ വരുംകാലങ്ങളില്‍ പൊതുസമൂഹം തന്നെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങുമെന്നാണ് കരുതേണ്ടത്. അടുത്തിടടെ ഇന്ധന വിലയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഭാരത് ബന്ദ് പൊതുജനം തള്ളിക്കളഞ്ഞത് ഇതിന്റെ സൂചനയാണ്. എന്നും എക്കാലവും ഏവരേയും കമ്പളിപ്പിക്കാനാകില്ലെന്നാണ് ഈ സംഭവം അടിവരയിട്ട് പറയുന്നത്.
Part 1: സബ്‌സിഡി നയം: സമ്പദ്ഘടനയെ ശക്തിപ്പെടുത്തി മോഡിയുടെ പൊളിച്ചെഴുത്ത്
Part 2: ഇന്ധനവിലയും ചില വസ്തുതകളും- നുണബോംബുകള്‍ നിര്‍വീര്യമായപ്പോള്‍
സമൂഹത്തിൽ നടത്തുന്ന നുണപ്രചാരണത്തിന് അറുതി വന്നില്ല എങ്കിൽ സത്യം ഇതുപോലെ ആരും തിരിച്ചറിയാതെ കിടക്കും …
രാഷ്ട്രീയ ലാഭത്തിനായി ഇവ ഒന്നും ആരും പൊതു സമൂഹത്തിനോട് പറയുകയും ഇല്ല
കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങളിൽ നിന്നും വേറിട്ട്, സത്യസന്ധമായ വാർത്താവലോകനങ്ങൾ മലയാളികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഒത്തു ചേർന്ന ഒരു കൂട്ടം വോളന്റിയേഴ്‌സിന്റെ ഉദ്യമമാണ് പത്രിക……..തമാശ തമാശ വലിയ തമാശ…ചിരിക്കാതിരിക്കാൻ വയ്യ എന്റെ പത്രികെ