ഇന്ത്യ ആരുടെ പുണ്യഭൂമി?

1

മലയാളിയുടെയും തമിഴന്റേയും തൃക്കാർത്തിക ആഘോഷം മറ്റു സംസ്ഥാനക്കാർക്കില്ലല്ലോ.. നമ്മൾക്ക് ദീപാവലിയും ഇല്ലല്ലോ നമ്മൾ മലയാളികൾ വ്യത്യസ്തരല്ലേ ?

ശുദ്ധ അസംബന്ധം !

വടക്കേ ഇന്ത്യയിൽ തൃക്കാർത്തികയ്ക്കു “കാർത്തിക് പൂർണിമ” എന്നും “ദേവ ദീപാവലിയെന്നും” വിളിച്ചു പോരുന്നു – അത് ഹിന്ദുക്കൾ മാത്രമല്ല സിഖുകാരും ജൈനരുമടക്കം ആഘോഷിക്കുന്നു. ഒഡിഷയിൽ “ബോയ്‌ത ബന്ധന” ആയിട്ടും ആന്ധ്രയിൽ “കാർത്തിക മാസുലു ” ആയിട്ടും , വടക്കേ ഇന്ത്യയിൽ പുഷ്കർ മേള അവസാനിക്കുന്ന ദിവസമായ അന്ന് “കാർത്തിക് സ്നാൻ” എന്ന പേരിൽ ഗംഗാ സ്നാനവും നെയ്‌വിളക്കുകൾ പുണ്യനദികളിൽ ഒഴുക്കിയും ആഘോഷക്കപ്പെടുന്നു .

വടക്കേ ഇന്ത്യയിലെ ഉത്‌സവമായ ഹോളിയും ഹോളികാ ദഹനവും , ആസ്സാമിലെ ഫഖുവയും , ബംഗാളിലെ ബസന്ത ഉത്സവവും , കർണാടകത്തിലെ കാമദഹനവും , വടക്കേ മലബാറിലെ മീന മാസത്തിലെ കാർത്തിക തൊട്ടു പൂരം വരെയുള്ള കാമനു അട ചുട്ടു നടത്തുന്ന പൂരവും ഒക്കെ ഒരേ പുണ്യോത്സവ കാലത്തിന്റെ വ്യത്യസ്ത പ്രാദേശിക മുഖങ്ങളാണ് . സ്വന്തം സാംസ്കാരിക – പൈതൃക പരിസരത്തിൽ കണ്ണ് തുറന്നു മലയാളി നോക്കിയാൽ അവനു വടക്കേ ഇന്ത്യയിലെ പലതും പ്രാദേശിക പേരുകളോടെയും ആചാര വകഭേദങ്ങളോടെയും ഐതിഹ്യ വകഭേദങ്ങളോടെയും സ്വന്തം സാംസ്കാരിക പരിസരത്തിലും കാണാൻ സാധ്യമാണ് . അതിനു കാരണം കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ തള്ളി മറിക്കുന്ന പോലെ സെമിറ്റിക് മതസ്ഥരും യുറോപ്പ്യൻ അധിനിവേശകരും വരുന്നതിനു മുൻപ് “ഇന്ത്യ” ഏകീകൃത സ്വത്വയില്ലാത്ത വ്യത്യസ്ത പ്രാദേശിക വംശീയ സ്വത്വകളായി വിഘടിച്ചു കിടന്നൊരു ഭൂമിയായിരുന്നില്ല.

മുസ്ലീങ്ങൾക്കും എപ്രകാരമാണോ മഖയും മദീനയും , യഹൂദർക്കും ക്രിസ്ത്യാനികൾക്കും എപ്രകാരമാണോ ജെറുസലേമും റോമും അപ്രകാരം ഹിന്ദുക്കൾക്കും സിഖുകൾക്കും ജൈനർക്കും ഇന്ന് നമ്മൾ ഇന്ത്യൻ ഭൂഖണ്ഡം എന്ന് വിളിക്കുന്ന പ്രദേശം പൈതൃക-സാംസ്കാരിക “പുണ്യഭൂമി” ആയിരുന്നു. വ്യത്യസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൂടെയും , പൊതുവായ ഉത്സവങ്ങളിലൂടെയും , പുണ്യ നദികളിലൂടെയും മലകളിലൂടെയും ഹിന്ദുവും ജൈനനും സിഖും ബൗദ്ധനും ഈ ഭൂഖണ്ഡത്തെ ആത്മീയ സാംസ്കാരിക പൈതൃക പുണ്യഭൂമിയായി (sacred geography ) ചരിത്രാതീത കാലംമുതൽക്കേ സങ്കൽപ്പിച്ചു പോന്നിരുന്നു .

യൂറോപ്യൻ അധിനിവേശത്തിനും ബാബറിന്റെ വരവിനും എത്രയോ മുൻപ് തന്നെ ഉത്തരേന്ത്യക്കാർക്ക് ദക്ഷിണേന്ത്യയിലെ ഗോദാവരി നദിയും വിന്ധ്യാ പർവതനിരകളും രാമേശ്വരവും കന്യാകുമാരിയും തീർത്ഥാടനത്തിനുള്ള പുണ്യ സങ്കേതങ്ങൾ ആയിരുന്നു , ദക്ഷിണേന്ത്യക്കാർക്ക് വടക്കേ ഇന്ത്യയിലെ ഹിമാലയവും സപ്ത സിന്ധുക്കളും കാശിയും മഥുരയും പുണ്യ സങ്കേതങ്ങൾ ആയിരുന്നു , ഇരുവർക്കും കിഴക്കേ ഇന്ത്യയിലെ കാമാഖ്യ ക്ഷേത്രം അടക്കമുള്ള ശക്തി പീഠങ്ങൾ പുണ്യ സങ്കേതങ്ങൾ ആയിരുന്നു.

Now get 'prasad' by post from Kashi Vishwanath temple during Sawan |  Business Standard News

കേരളത്തിലെ വിഷുവും , ആസ്സാമിലെ ബിഹുവും, പഞ്ചാബിലെ ബൈശാഖിയും ഒന്ന് തന്നെ ആയിരുന്നു . ഒൻപതാം നൂറ്റാണ്ടിൽ ആസാദ് കശ്മീരിലെ സർവജ്ഞപീഠം അഥവാ ശാരദാപീഠത്തിന്റെ ദക്ഷിണ കവാടം തുറപ്പിക്കാനായി ദക്ഷിണേന്ത്യക്കാരനായ ആദിശങ്കരനെ പ്രേരിപ്പിച്ചതും , 1858-ൽ രാമജന്മസ്ഥാൻ വീണ്ടെടുക്കാൻ നിഹങ്ക് സിഖ് യോദ്ധാക്കളെ അയോധ്യയിൽ ബാബറി മസ്ജിദിനെതിരായ വിശുദ്ധ യുദ്ധത്തിന് പ്രേരിപ്പിച്ചതും, ഇന്നും ഒരു ശരാശരി മലയാളി പൂജയ്ക്കോ ശ്രാർദ്ധത്തിനോ ഇരിക്കുമ്പോൾ കിണ്ടിയിൽ തൊട്ടു “ഗംഗേ ച യമുനേശ്ചൈവ ഗോദാവരി സരസ്വതി നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരോ” എന്ന് മന്ത്രിച്ചു അവന്റെ നാട്ടിൽ ഒഴുകാത്ത പുണ്യനദികളെ ജലത്തിലേക്കു ആവാഹിക്കുന്നതും ആ സാംസ്കാരിക പൈതൃക സ്വത്വ ബോധം ഉള്ളത് കൊണ്ടാണ് ……

Sanjay Bhattacharyya on Twitter: "#HappyNewYear #PoilaBoishakh #HappyUgadi # Bihu #Baisakhi #Navreh #Vishu #GudiPadwa #puthandu What a beautiful  celebration of spring, harvests, festivals, lunar new year and new hopes  across @incredibleindia… https://t ...

ഇന്ത്യ അവനു മാതൃഭൂമി മാത്രമല്ല പുണ്യഭൂമി കൂടിയാണ് എന്നത് അവന്റെ ആചാരങ്ങളും അനുഷ്ടാങ്ങളും സങ്കല്പങ്ങളും പൈതൃക ബോധവും അവനോടു ഉറക്കെ വിളിച്ചു പറയുന്നു …സവർക്കർ അത് ഹിന്ദുക്കൾക്ക് ഓർമ്മിപ്പിച്ചു കൊടുക്കുക എന്ന “മഹാപരാധം” മാത്രമാണ് ചെയ്തത് ….അത് ഒരു കമ്യൂണിസ്റ്റു ചരിത്ര അപനിർമ്മിതികൾക്കും തുടച്ചു മായ്ക്കാൻ സാധ്യമല്ലാത്ത പ്രത്യക്ഷ പ്രമാണങ്ങളായി നമ്മുടെ മുൻപിൽ തന്നെയുണ്ട് .

1 COMMENT

  1. Aazad Kashmir എന്നുള്ളതു പാകിസ്ഥാൻ ഉപയോഗിക്കുന്ന ഭാഷയാണ്. പാക് അധീനതയിലുള്ള കശ്മീർ എന്ന് തന്നെ ഉപയോഗിക്കേണ്ടിയിരുന്നു എന്നാണ് അഭിപ്രായം

LEAVE A REPLY

Please enter your comment!
Please enter your name here