തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ആദ്യം: ഒരു ലോക്കൽ സമിതി ഉണ്ടാക്കി സ്വയം നമ്മുടെ ചുറ്റുപാടിനെ വിലയിരുത്തുക

0

കുന്നിൻപുറങ്ങളും, ചരിഞ്ഞ പ്രദേശങ്ങളിലും സ്വന്തം ഭാരം താങ്ങാൻ കഴിയാതെ വരുമ്പോഴാണ് മണ്ണിടിച്ചിൽ സംഭവിക്കുന്നത്. കഴിഞ്ഞ വർഷം നമ്മളനുഭവിച്ചതേറെയും അത് തന്നെ, കുത്തനെയുള്ള ചരിവുകളിൽ മണ്ണിടിച്ചിൽ സാധാരണയായി സംഭവിക്കാറുണ്ടെങ്കിലും, അശാസ്ത്രീയ ഇടപെടലുകളിലൂടെ അതിന്റെ വ്യാപ്തിയെ വർദ്ധിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ നടന്നതടക്കം മണ്ണിടിച്ചിലുകൾ മുൻപേ പ്രവചിച്ചിരുന്നു എന്നതാണ് വസ്തുത, ഗാഡ്കിലിനെ കൂടാതെ 2012ൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പഠനം നടത്തി 2017 ജേർണൽ ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്.

ഇത്തരം പ്രദേശങ്ങളുടെ അസ്ഥിരതയുടെ അടിസ്ഥാന കാരണങ്ങൾ: പാറയുടെ ഘടന, ഭൂമിശാസ്ത്രപരമായ ബലഹീനത, ഭൂകമ്പം, കനത്ത മഴ, ഭൂഗർഭജലനിരപ്പ് etc

അത്തരം അസ്ഥിരമായ ചരിവുകളിൽ/കുന്നുകളിൽ മനുഷ്യനിർമ്മിതവുമായ മാറ്റങ്ങൾ/ക്വാറികൾ/കെട്ടിടങ്ങൾ വരുന്നതോടെ മണ്ണിടിച്ചിൽ സാധ്യത ഇരട്ടിക്കുന്നു, മനുഷ്യരാശിയുടെ അല്ലെ വേണ്ട മലയാളികളുടെ നില നിൽപിനു തന്നെ ഒരു ചോദ്യ ചിഹ്നം ആയേക്കുകയാണ്.. സത്യത്തിൽ നമ്മുടെ അബലയായ സാമ്പത്തിക വ്യവസ്ഥയെ പോലെ തന്നെ ഇതും ആരും കണക്കിലെടുക്കുന്നില്ല.

കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം കേരളത്തിൽ 5924 ക്വാറികളുണ്ട്, പഞ്ചായത്തിന്- 6 ക്വാറികൾ വീതം, അതിൽ 3332 എണ്ണം ഗാഡ്ഗിൽ- പാരിസ്ഥിതിക സെൻസിറ്റീവ് സോണുകളിലാണ്, അതായത് ഏകദേശം 56% ക്വാറികളും പശ്ചിമഘട്ടത്തിലെ ദുർബലമായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിൽ കഴിഞ്ഞ വർഷം ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ 5km-ൽ ഉള്ളത് 27 ക്വാറികൾ ആണ്.

ഇത്തരം മണ്ണിടിച്ചിലുകൾ നില നില്പിനെയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെയും ബാധിക്കും മുൻകരുതലുകൾ ഇനിയെങ്കിലും എടുത്തില്ലെങ്കിൽ. ജീവഹാനിയും, ഗുരുതര പരിക്കുകളും, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ‌, വൈദ്യുതി, കാർഷിക ഉൽപാദനക്ഷമത, പ്രോപ്പർട്ടി മൂല്യങ്ങൾ, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം, വെള്ളം മുതലായവ വഴി ഉണ്ടാകുന്ന നാശ നഷ്ടങ്ങൾ തിരിച്ചു പിടിക്കാവുന്നതിലും ഒത്തിരി അകലെയാണ്

പശിമഘട്ടത്തിലെ ദുർബ്ബലമായ ചരിവുകളിലെ മറ്റു മനുഷ്യ പ്രവർത്തനങ്ങളിൽ പ്രധാനമായും ആരാധനാലയങ്ങൾ/റിസോർട്ടുകൾ/ കോളേജുകൾ എല്ലാമാണ്. ശരിയായ എഞ്ചിനീയറിംഗ് ഇൻപുട്ടുകൾ ഇല്ലാതെയുള്ള നിർമ്മാണം. കൂടാതെ അവിടങ്ങളിൽ കാട് വെട്ടി തെളിച്ചു നടത്തുന്ന കാർഷിക രീതികൾ/ സസ്യജാലങ്ങൾ വെട്ടി നശിപ്പിക്കൽ/ വനനശീകരണം തുടങ്ങിയവ. ഉപരിതല, ഭൂഗർഭജല വ്യവസ്ഥകളിൽ കാര്യമായ മാറ്റം വരുത്താം.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ പഠനത്തിൽ പറയുന്നത് വയനാടിന്റെ 1086 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമേഖല നഷ്ടപ്പെട്ടുവെന്നാണ്. അതേതാണ്ട് ഡൽഹിയുടെ വലിപ്പത്തേക്കാൾ കൂടുതൽ വരും. കേരളത്തിൽ ഇത്തരം വനം പ്രദേശങ്ങളിൽ നടക്കുന്ന വൻതോതിലുള്ള നിർമ്മാണങ്ങൾ കുന്നുകളുടെ ചരിവ് നശിപ്പിക്കുകയും നദികളുടെ ഗതി മാറ്റുകയും ചെയ്തു. 2-3 ഡിഗ്രി താപനിലയിൽ വ്യതിയാനവും ഉണ്ടായിട്ടുണ്ട്. അതുപോലെ അണക്കെട്ടുകളെയും ഇത് ദോഷകരമായി ബാധിക്കും എന്ന് സ്ഥിരമായി ഒരു സീനിയർ എഞ്ചിനീയർ പ്രളയ സമയത്തു ടി.വി കളിൽ വന്നിരുന്നു സ്ഥിരമായി ഇത് പറയരും ഉണ്ടായിരുന്നു.

അണക്കെട്ടിന്റെ മുകളിലെ പ്രദേശത്ത്/ ജലസംഭരണിയുടെ അതിർത്തിയിലുള്ള ചരിവുകളിൽ ലാൻഡ് സ്ലൈഡുചെയ്യുന്നതിലൂടെ ഡാമിന്റെ സുരക്ഷയെ തന്നെ സാരമായി ബാധിക്കാം. സത്യത്തിൽ വെള്ളം ഉൾക്കൊള്ളാനുള്ള അത്രയും വ്യപതി അണക്കെട്ടുകൾക്കു ഉണ്ടായിരുന്നെങ്കിലും ഇടുക്കി/മുല്ലപെരിയാർ ഡാം വേഗത്തിൽ ഷട്ടറുകൾ തുറക്കാൻ കാരണം അടുത്തുള്ള പാറകളുടെ സമ്മർദ്ദം കുറയ്ക്കാനും കൂടിയാണ്, വെള്ളം ഒഴുക്കി കളയാൻ മാത്രമാണെന്നാണ് പുറത്തു പറയുന്ന കാരണങ്ങളിൽ ഒന്ന് മാത്രം. ഇത് മാത്രല്ല ജലസംഭരണിയിലേക്ക് വലിയ അളവിൽ മണ്ണടിഞ്ഞു കൂടൽ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, ഡാം ഓവർ ഫ്ലോ ആകാനും ഡാമിന്റെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കും.. മറ്റൊന്ന് കേരളത്തിൽ അടുത്തകാലഘട്ടത്തിൽ ഡാമുകളുടെ ആഴം തിട്ട പെടുത്താൻ ശ്രമിച്ചട്ടില്ലന്നത് ഗുരുതരമായാ പ്രത്യാഘാതങ്ങൾക്കാണ് വഴി തെളിയിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചത്, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, കാരണം ഇവ രണ്ടും തീവ്രമായ മഴ, ഒഴുക്ക്, മണ്ണിന്റെ ഘടന എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുത്തനെയുള്ള മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഭൂകമ്പം ഉണ്ടാകാൻ വരെ സാദ്ധ്യതകൾ ഏറെയാണ്, കഴിഞ്ഞ വർഷവും മണ്ണിടിച്ചിലിൽ ഗവേഷകർ ഈ വലിയ ദ്വാരങ്ങൾ കണ്ടെത്തിയിരുന്നു, ഇത് കുന്നിൻ പ്രദേശങ്ങളെ അസ്ഥിരപ്പെടുത്താൻ കഴിയുന്ന ഒരു ഉപരിതല പൈപ്പിംഗ് പ്രതിഭാസത്തിന്റെ തെളിവാണെന്ന് അന്നേ ഇവർ മുന്നറിയിപ്പ് നൽകിയതാണ്..

പൈപ്പിംഗ് മൂലമുണ്ടായ മണ്ണിടിച്ചിൽ കേട്ട് കേൾവിയില്ലെങ്കിലും നിങ്ങൾക്കു നിങ്ങളുടെ ചുറ്റുപാടുകൾ സ്വയം നിരീക്ഷിക്കാൻ സാധിക്കും സർക്കാർ അതിനു ശ്രമിക്കാൻ പോകുന്നില്ല. മൺ തിട്ടുകളിൽ ഹോളുകൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക അത്തരം പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. വെള്ളം ഒഴിപോകുന്ന ചാലുകൾ പോലെ ഇത് പ്രവർത്തിക്കും, ബലക്ഷയമുണ്ടാകും, മണ്ണിടിയാൻ സാധ്യത ഏറെയാണ് ഇത്തരം പ്രദേശങ്ങൾ. മൂന്നാർ കോളേജിന്റെ പരിസരത്തു മുൻപ് മണ്ണിടിച്ചിൽ ഉണ്ടായിട്ടും ഇനിയും ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിട്ടും നമ്മൾ പഠിച്ചില്ല.

Munnar arts and science college after landslide

ഒരു ഏരിയ മുഴുവനായി മണ്ണിടിഞ്ഞു താഴേക്കു പോയി, അധികം വർത്തയായില്ല അന്നത്, മുന്നറിയിപ്പുകൾ അവഗണിച്ചു കെട്ടിടങ്ങളും ഗാർഡനുകളും അശാസ്ത്രീയമായി പണിതു കൂട്ടി എന്തിനു വേണ്ടി? രാത്രി ആയതുകൊണ്ടാണ് 1000 കണക്കിന് വിദ്യാർത്ഥികൾ രക്ഷപെട്ടത് അല്ലങ്കിലോ മഹാദുരന്തത്തിന് സാക്ഷി ആയേനെ കേരളം അന്ന്. അതുപോലെ മലയുടെ ഒരു വശം ഇടിച്ചു നിര്‍മിച്ച അൻവറിന്‍റെ വാട്ടര്‍ തീംപാര്‍ക്ക് അപകട ഭീഷണിയിലാണ് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും കാണിച്ച പല റിപ്പോർട്ടും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല

ഒരു മണിക്കൂരിനകം കിണർ വറ്റി എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ കാണുന്നത് അപൂർവ പ്രതിഭാസം എന്നൊക്കെ മാധ്യമങ്ങൾ വെച്ച് കീറുമ്പോൾ ആണ് പക്ഷെ കഴിഞ്ഞകൊല്ലങ്ങളിൽ ഈ അപൂർവ പ്രതിഭാസം സംഭവിച്ചത് 1000 കണക്കിന് കിണറുകളിൽ ആണ്, അപ്പോൾ ഇത് അപൂർവമല്ല സ്ഥിരമായുണ്ടാകുന്ന പ്രതിഭാസമായി മാറി,കാരണം പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങൾ ഭൂഗർഭജല സംഭരണിയെ ഇല്ലാതാക്കുന്നു.

ഇപ്പോഴും ഇതിനെക്കുറിച്ചു ചിന്തിക്കാനോ സ്റ്റഡി നടത്താനോ സർക്കാർ അതോറിറ്റികൾക്കു നേരമില്ല, അതെങ്ങനാ സർക്കാർ വകുപ്പിൽ സിവിൽ എഞ്ചിനീയർ ആയി ഇരുന്നിട്ട് ട്വിറ്ററിൽ കേന്ദ്ര സർക്കാരിനെതിരെ ട്വീറ്റ് ചെയ്യാനാണ് ഇവിടെയുള്ളവർക്ക് നേരം.

അതായതു മുന്നറിയിപ്പുകൾ ഏറെ നൽകിയിട്ടും, ഭാവിയിലെ അപകടങ്ങളെ ലഘൂകരിക്കുന്നതിന് പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ നിർണ്ണായകമായി പ്രവർത്തിക്കില്ലെന്നുള്ളതാണ് വാസ്തവം.

അവസാനമായി പറയാനുള്ളത് 2018 ലെ പ്രളയത്തിന് ശേഷം ഫ്ലഡ് മാപ് കേരള യൂണിവേഴ്സിറ്റി തയ്യാറാക്കി കളക്ടർക്കും വകുപ്പ് മന്ത്രിക്കും അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു അംഗീകരിക്കേണ്ട അതിനൊരു മറുപടി പോലും സർക്കാർ കൊടുത്തില്ല എന്നതാണ് അറിയാൻ കഴിഞ്ഞത്.

വെള്ളപ്പൊക്കത്തെക്കാൾ അപകടം മണ്ണിടിച്ചിലുകളാണ് ഇനിയെങ്കിലും അധികൃതർ പഠിച്ചു വേണ്ടത് ചെയ്തില്ലെങ്കിൽ മഹാദുരന്തങ്ങൾ ആകും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരുന്നത്.

ഒരു ലോക്കൽ സമിതി (റസിഡൻസ് അസോസിയേഷൻ) ഉണ്ടാക്കി സ്വയം നമ്മുടെ ചുറ്റുപാടിനെ വിലയിരുത്തുക, കഴിഞ്ഞവർഷത്തെ പ്രളയത്തിന്റെ അനന്തര ഫലമായി രൂപപ്പെട്ട പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങൾ സാധാരണക്കാരന് തിരിച്ചറിയാൻ സാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here