ബാലികാ പീഡനം : കാലം പിച്ചിച്ചീന്തിയത് കാപട്യത്തിന്റെ മുഖാവരണങ്ങള്‍

3

കാപട്യത്തിന്റെ മുഖമുദ്രയാണ് ഇരട്ടത്താപ്പ്. ആത്മാര്‍ത്ഥതയില്ലായ്മയും ആത്മവഞ്ചനയും കൂടിച്ചേരുമ്പോഴാണ് ഈ മനോവൈകല്യം പുറത്താകുന്നത്. വിഷയത്തിനുപരിയായി സ്വാര്‍ത്ഥ താല്‍പര്യങ്ങളും സ്വജനപക്ഷപാതവും മുന്‍ഗണന നല്‍കുമ്പോള്‍ ലജ്ജയും അഭിമാനവും ഒക്കെ പണയപ്പെടുത്തിയാകും ഇക്കൂട്ടര്‍ രംഗത്ത് എത്തുക.

അടുത്തിടെ നടന്ന രണ്ടു സംഭവങ്ങളെ അവലോകനം ചെയ്യുമ്പോള്‍ ഇത്തരം വൈകല്യ മനസ്ഥിതരെ കണ്ടെത്താനാകും, കേരളത്തിലെ മാധ്യമങ്ങളും ബുദ്ധിജീവി -സംസ്‌കാരിക പ്രവര്‍ത്തകരും ഈ സംഭവങ്ങളില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ ഇവരുടെ ഇരട്ടത്താപ്പു വെളിച്ചത്താക്കുന്നു. ഇവരുടെ കാപട്യത്തിന്റെ മൂടുപടം അഴിഞ്ഞു വീഴുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്.

നികൃഷ്ടമായ മനസ്ഥിതിയുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന ഇത്തരം രതിവൈകൃതങ്ങളും അവയെ പ്രത്യേക വീക്ഷണ കോണിലൂടെ കണ്ട് ന്യായികരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ മുഖാവരണമാണ് കാലം പിച്ചി ചീന്തി പൊതുസമൂഹത്തിന് മുന്നില്‍ കാഴ്ചവെയ്ക്കുന്നത്.. ഈ രണ്ടു സംഭവങ്ങളെയും ഇതിനോടുണ്ടായ പ്രതികരണങ്ങളേയും നമുക്ക് പരിശോധിച്ചു വിലയിരുത്താം.

ആദ്യത്തെ സംഭവം കത്വയിൽ നടന്ന ബാലികാപീഡനവും കൊലപാതകവും.

ഭാരതത്തിലെ മിക്ക സ്യൂഡോ ലിബറൽ മാധ്യമങ്ങളും ഈ കൊലപാതകക്കേസ് വളരെ  വളരെ ആവേശത്തോടടയാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഈ വർഷം ജനുവരിയിൽ നടന്ന കൊലപാതകം ആദ്യ അന്വേഷണത്തിനുശേഷം ജമ്മുകാശ്മീർ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തപ്പോൾ എഴുതിച്ചേർക്കപ്പെട്ട വസ്തുതകൾ ശരിയല്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഹിന്ദു ഏകതാ മഞ്ച് എന്ന സ്വതന്ത്ര സംഘടന നടത്തിയ മാർച്ചിൽ രണ്ടു മന്ത്രിമാർ പങ്കെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് ആ ഹീനമായ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഴുവനായിട്ടും ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും കൂടാതെ ഇന്ത്യയിലെ മൊത്തം ഹിന്ദു സമൂഹത്തിന്റെ തലയിലേക്കും ചാർത്തിക്കൊടുക്കുകയുമാണ് പ്രത്യേക അജണ്ടകളുമായി ചില മാധ്യമങ്ങള്‍ ചെയ്തത്.

അതിന്റെ ഫലമായി പലയിടത്തും കലാപങ്ങളും ഹിന്ദുക്കൾക്കെതിരായും അവരുടെ സ്ഥാപനങ്ങൾക്കെതിരായും ആക്രമണങ്ങൾ ഉണ്ടായി.  അക്രമങ്ങളുടെ ഉത്തരവാദിത്തവും ഇവര്‍ യഥാര്ത്ഥ ഗൂഡാലോചനക്കാരില്‍ നിന്നും സംഘപരിവാറിലേക്ക് എത്തിക്കുകയും ഇതു മുന്‍ നിര്‍ത്തി ചർച്ചകൾ നടത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയുമാണ് ഇവർ ചെയ്തത്. കേവലം വാട്ട്സ് ആപ്പ് വഴിയുള്ള ഹർത്താൽ ആഹ്വാനം നടത്തിയത് സംഘ് പരിവാർ സംഘടനകളാണ് എന്നും മാതൃഭൂമിയിലെ സ്‌മൃതി പരുത്തിക്കാടിന്റെ നേതൃത്ത്വത്തിലുള്ള മാധ്യമ സഖാക്കൾ പറഞ്ഞു പരത്താൻ ശ്രമിച്ചതും കേരളത്തിലെ ജനങ്ങൾ കണ്ടു. ടി ജി മോഹൻദാസിനെപ്പോലുള്ളവരുടെ മുൻപിൽ അവരുടെ ഈ വാദഗതികൾ പൊളിഞ്ഞുപോകുകയും ചെയ്തു. അത് തന്നെ ഇവരുടെ ഇരട്ടത്താപ്പുകളുടെയും രാഷ്ട്രീയസ്വഭാവത്തിന്റെയും ഒരു മാനകമായി പൊതുജനസമക്ഷം തുറന്നുകാട്ടി.

ഇപ്പോൾ ഇതാ ഇവരുടെ മറ്റൊരു കപടത തുറന്നു കാട്ടേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.  ചങ്ങരംകുളത്തെ സിനിമാതിയേറ്ററിൽ നടന്ന ബാലികാപീഡനം ചാനലുകളിലൂടെ കണ്ടപ്പോൾ കേരളം നാണിച്ചു പോയി. ഇന്ത്യയിലെ എല്ലാ പ്രമുഖ പത്രങ്ങളിലും പിണറായി സർക്കാർ കേരളം നമ്പർ 1 എന്ന് പറഞ്ഞുകൊണ്ട് പരസ്യം ചെയ്യുകയും എന്നിട്ട് ഇതേ കേരളത്തിൽ ഇത്തരം ഹീനമായ സംഭവങ്ങൾ ഉണ്ടാകുകയും അത് മറച്ചുവെക്കാൻ പോലീസ് കാണിച്ച ഉത്സാഹങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?

കേസിലെ പ്രതി  ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടതും ഒരു ധനാഢ്യനാണെന്നതും അയാളുടെ പേര് പുറത്തു പറയാതിരിക്കാനും ദൃശ്യങ്ങൾ പുറത്തുവിട്ട ചാനലുകൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ പ്രതിയുടെ കാറിന്റെ നമ്പർ വച്ച് പ്രതിയാരാണെന്നും മറ്റും സാമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ ഗത്യന്തരമില്ലാതെ പ്രതി മൊയ്‌ദീൻ കുട്ടിയാണെന്ന് ചാനലുകൾക്ക് പറയേണ്ടിവന്നു. കത്‌വാ സംഭവത്തിൽ ഉടൻ ഫേസ്ബുക്കിൽ പ്രതികരിച്ച കേരളമുഖ്യമന്ത്രിക്ക് ചങ്ങരം കുളം എന്ന സ്ഥലം കേരളത്തിലാണെന്നുപോലും അറിയില്ല. അതുപോലെ വി ടി ബലരാമനും മറ്റും വായിൽ അമ്പഴങ്ങ വിഴുങ്ങിയിരിക്കുന്നു. ഇത് തന്നെ എന്താണ് ഇവരുടെ പ്രതികരണങ്ങൾ ഹിന്ദുവിരുദ്ധമായ സംഭവങ്ങൾക്കു മാത്രമേ ഉണ്ടാകൂ എന്നല്ലേ കാണിക്കുന്നത്?

കത്‌വാ സംഭവത്തിൽ ഹിന്ദു ആരാധനങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിച്ചിരുന്ന ചിത്രകാരി മൗനത്തിലാണ്. അതുപോലെതന്നെ ദീപാ നിഷാന്ത് മൗനവ്രതത്തിലാണ്. ദീപക്ക് ന്യൂനപക്ഷത്തിലെ മൊയ്തീൻ കുട്ടിയെ വെടിവച്ചുകൊള്ളാൻ എങ്ങനെ പറയാൻ പറ്റും? തന്റെ ആരാധകവൃന്ദം ഭൂരിഭാഗവും ആ സമുദായാംഗങ്ങളും ഇടതു പക്ഷക്കാരുമല്ലേ? അപ്പോൾ മിണ്ടാനൊക്കുമോ?

പറയാതെ വയ്യ:
ഹിന്ദു ഏക്താ മഞ്ച് നടത്തിയ സമരത്തിൽ പങ്കെടുത്തവരെല്ലാം കത്വയിലെ പെൺകുട്ടിയുടെ കൊലപാതകികളെ സഹായിക്കാനാണെന്ന് പറഞ്ഞ വേണു വിനു ഷാനി സിന്ധു പ്രഭൃതികളോടൊരു ചോദ്യം. ചങ്ങരംകുളം കേസിൽ കേസെടുക്കാതെ വൈകിപ്പിച്ച കേരള സർക്കാരും ആഭ്യന്തരമന്ത്രിയും പോലീസും ഈ മൊയ്തീനെ സഹായിക്കുകയായിരുന്നെന്നു പറയാൻ നിങ്ങൾക്ക് നട്ടെല്ലുണ്ടോ? ഇല്ലെന്നറിയാമെങ്കിലും ചോദിച്ചുപോകുകയാണ്. ഒന്നു കൂടി പറയട്ടെ 12 വയസില്‍ താഴെയുള്ള ബാലികമാരെ പീഡിപ്പിക്കുന്നതിന് വധശിക്ഷ നിയമം കോണ്ടുവന്ന കേന്ദ്ര സര്‍ക്കാരാണ് ഈ രാജ്യം ഭരിക്കുന്നത്. ബലാല്‍സംഘത്തെ ന്യായികരിക്കുന്നവര്‍ എന്ന വിശേഷണം ബിജെപിക്കും സംഘപരിവാറിനും ചാര്‍ത്തി നല്‍കാന്‍ മത്സരിച്ചവര്‍ വധശിക്ഷ നിയമം വന്നപ്പോള്‍ അതിനെ എതിര്‍ത്തവരോട് വിരല്‍ ചൂണ്ടി നിങ്ങളാണ് ബലാല്‍സംഘത്തെയും പീഡനങ്ങളെയും ന്യായികരിക്കുന്നവര്‍ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുകയാണ് വേണ്ടത്.

3 COMMENTS

  1. Its an absolute analysis. Pathrika has been pinpointing such issues. Definitely it deserves to be congratulated. Best wishes; especially for this particular item.

LEAVE A REPLY

Please enter your comment!
Please enter your name here