ചാനല്‍ ചര്‍ച്ചകളില്‍ സ്‌കോര്‍ ചെയ്യാനായി കല്ലുവെച്ച നുണകള്‍ പറയുന്നത് പലപ്പോഴും തിരിച്ചടിയാകുമെന്ന് പാര്‍ട്ടി വക്താക്കളെ ഓര്‍മിപ്പിക്കുന്നതാണ് അടുത്തിടെ സിപിഎം വക്താവ് എംബി രാജേഷ് ഒരു ടിവി ചര്‍ച്ചയില്‍ പങ്കെടുക്കവെ ആധികാരികമായി പറഞ്ഞ കണക്കുകള്‍.
പെട്രോളിനും ഡീസലിനും കാര്‍ഷിക സെസ് ഈടാക്കുന്നുവെന്ന വിഷയത്തില്‍ ബിജെപി വക്താവ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയവേയാണ് എംബി രാജേഷ് കോര്‍പറേറ്റ് നികുതിയെക്കുറിച്ച് അവാസ്തവമായ സ്ഥിതിവിവരക്കണക്കുകള്‍ പറഞ്ഞത്.
കക്കൂസില്‍ നിന്ന് ഭക്ഷണത്തിലെത്തിയെന്ന് പറഞ്ഞ് സിപിഎം അനുകൂല യുട്യൂബ് ചാനലുകളില്‍ ഇതിന്റെ വിഷ്വല്‍സ് അപ് ലോഡ് ചെയ്യുകയും ഇടതു സൈബര്‍ സഖാക്കള്‍ ഇത് വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമാണ് ചെയ്യുന്നത്

പെട്രോളിന് എക്‌സൈസ് തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചുവെന്നും എന്നാല്‍, സമ്പന്നമുതലാളിമാര്‍ക്കായി കോര്‍പറേറ്റ് ടാക്‌സ് മുപ്പതില്‍ നിന്ന് പതിനഞ്ച് ശതമാനമായി കുറച്ചുവെന്നും രാജേഷ് ചര്‍ച്ചയില്‍ തട്ടിവിട്ടു.
എന്നാല്‍ രാജേഷ് പറഞ്ഞത് അവാസ്തവും അര്‍ദ്ധ സത്യവുമാണ്. ഇന്ത്യയിലെ കോര്‍പറേറ്റ് നികുതി ആഗോള നിലവാരത്തിലാക്കാനും കൂടുതല്‍ നിക്ഷപം കൊണ്ടുവരാനുമായാണ് മുപ്പതു ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചത്. മറ്റ് ഇന്‍സെന്റീവുകള്‍ക്കോ കിഴിവുകള്‍ക്കോ അവകാശവാദം ഉന്നയിക്കാത്ത കമ്പനികള്‍ക്ക് മാത്രമാണിത്. സര്‍ചാര്‍ജുകള്‍ ഉള്‍പ്പടെ 25.17 ശതമാനമാണ് യഥാര്‍ത്ഥത്തില്‍ നികുതി അടയക്കേണ്ടത്.
നിലവിലെ നികുതി ഘടന അനുസരിച്ച് കോര്‍പറേറ്റ് നികുതി കൃത്യമായി പറഞ്ഞാല്‍ 34.94 ശതമാനമാണ്. എന്നാല്‍, കിഴിവുകളും ചില ഇന്‍സെന്റീവുകളും കുറച്ച് 27.8 ശതമാനമാണ് നികുതി ഈടക്കയിരുന്നത്. ഇന്‍സെന്റീവുകളും കിഴിവുകളും ഒഴിവാക്കുന്ന കമ്പനികള്‍ക്ക് 22 ശതമാനം നികുതി എന്ന പാക്കേജ് 2020 ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യപിച്ചിരുന്നു. നികുതി ഇളവുകളും കിഴിവുകളും ഉപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മാത്രമാണ് ഈ ഓപ്ഷന്‍ ഉള്ളത്.
അതേസമയം. പുതിയ നിര്‍മാണ യൂണിറ്റുകള്‍ക്ക് 15 ശതമാനം നികുതി എന്ന സ്ലാബുമുണ്ട്. എന്നാല്‍, സര്‍ചാര്‍ജ് എല്ലാം ഉള്‍പ്പടെയാകുമ്പോള്‍ 17.16 ശതമാനവുമാകും.
400 കോടി രൂപയിലേറെ ടേണോവറുള്ള കമ്പനികള്‍ക്ക് 25 ശഥമാനം നികുതിയാണുള്ളത്. ഇതു കൂടാതെ ഏഴു മുതല്‍ 12 ശതമാനം വരെ സര്‍ചാര്‍ജും.
ഇങ്ങിനെ വിരലിലെണ്ണാവുന്ന കമ്പനികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തിനെയാണ് മുപ്പതില്‍ നിന്ന് പതിനഞ്ച് ശതമാനമായി കോര്‍പറേറ്റ് നികുതി കുറച്ചുവെന്ന പച്ചക്കള്ളം ചാനലില്‍ ഇരുന്ന് പാര്‍ട്ടിക്കുവേണ്ടി എംബി രാജേഷ് നടത്തിയത്.
സോഷ്യലിസവും മാര്‍ക്‌സിസവും നടപ്പിലാക്കുന്ന ചൈനയിലെ കോര്‍പറേറ്റ് നികുതി 25 ശതമാനമാണ്. കോര്‍പറേറ്റ് നികുതിയിലെ ആഗോളശരാശരി 23 ശതമാനമാണ്. ഇന്ത്യയെ ഉപേക്ഷിച്ച് കോര്‍പറേറ്റുകള്‍ ചൈനയില്‍ നിക്ഷേപം നടത്തട്ടെയെന്ന ചിന്തയില്‍ നിന്നാണോ രാജേഷ് ഇത്തരത്തില്‍ നുണ പറഞ്ഞ് പരത്തുന്നതെന്ന് ആരാനും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല.
ചര്‍ച്ചയില്‍ ഇന്ധന വില വര്‍ദ്ധനവിനെ കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് കക്കൂസിനെ രാജേഷ് പരിഹസിച്ചത്. രാജ്യത്തെ 130 കോടി ജനങ്ങളില്‍ മുപ്പതു കോടി ജനങ്ങള്‍ക്ക് സ്വന്തമായി ശൗചാലയം ഇല്ലാതിരുന്ന കാലത്താണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. സ്വച്ഛഭാരത് മിഷന്‍ എന്ന പദ്ധതിയുമായി മോദി ഇന്ത്യയെ വെളിയിടവിസ്സര്‍ജ്ജന രഹിത രാജ്യമാക്കിമാറ്റാന്‍ പ്രഖ്യാപനം നടത്തി. ഗാന്ധിജിയുടെ 150 ാം ജന്‍മവാര്‍ഷികമായ 2019 ല്‍ ലക്ഷ്യം കൈവരിക്കാന്‍ പദ്ധതിയിട്ടു. രണ്ട് ലക്ഷം കോടി രൂപ ചെലവിട്ട് അഞ്ചു വര്‍ഷം കൊണ്ട് ഈ പത്തുകോടി ശൗചാലയങ്ങള്‍ നിര്‍മിച്ചാണ് മോദി ലക്ഷ്യം കൈവരിച്ചത്. ഇതിനൊപ്പം സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിനായി നഗരങ്ങളിലും ടൗണുകളിലും മാലിന്യപ്ലാന്റുകളും സ്ഥാപിച്ചു.
ഈ വലിയ നേട്ടത്തെ നിസ്സാരവല്‍കരിക്കാനാണ് തോറ്റ എംപിയായ രാജേഷ് ചാനല്‍ ചര്‍ച്ചയില്‍ കൗശലം പ്രയോഗിച്ചത്. ഇത്രയും തുക മോദി സര്‍ക്കാര്‍ കണ്ടെത്തിയത് സ്വച്ചഭാരത് സെസ് എന്ന പേരില്‍ ഇന്ധനത്തില്‍ നിന്ന് ഈടാക്കിയ തുകയാണെന്ന വസ്തുതയെ അപഹാസ്യമാക്കി അവതരിപ്പിക്കുകയായിരുന്നു രാജേഷ്. പുതിയ ബഡ്ജറ്റില്‍ കാര്‍ഷിക സെസ് ഏര്‍പ്പെടുത്തിയതിനെ പരാമര്‍ശിച്ചാണ് കക്കൂസില്‍ നിന്നും ഭക്ഷണത്തിലേക്ക് നികുതി കൊള്ള നടത്തുവെന്ന് രാജേഷ് വിമര്‍ശിച്ചത്. എക്‌സൈസ് തീരുവ തത്തുല്യമായി കുറച്ച ശേഷമാണ് കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുന്നതെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി അറിയിച്ചിരുന്നു.
കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുന്നതു മൂലം പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റം വരാതെയാണ് ഇത് പ്രഖ്യാപിച്ചത്. ഈ വസ്തുതയും രാജേഷ് ചര്‍ച്ചയില്‍ മറിച്ചുവെച്ചു.
മറ്റൊരു വേളയില്‍ വിധവകള്‍ക്ക് 300 രൂപ മാത്രമാണ് മോദി സര്‍ക്കാര്‍ പെന്‍ഷനായി നീക്കിവെച്ചതെന്ന മറ്റൊരു അര്‍ദ്ധ സത്യവും രാജേഷ് പറഞ്ഞുവെച്ചു. വാസ്തവത്തില്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് വഴി വിധവകള്‍ക്കും, വയോജനങ്ങള്‍ക്കും ദിവ്യാഗുകള്‍ക്കും പ്രതിമാസം മുന്നൂറു രുൂപ വെച്ച് മൂന്നു മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് നല്‍കുകയും ഇതിനൊപ്പം അടിയന്തര ധനസഹായമായി 1500 രൂപ രണ്ടു ഗഡുക്കളായും നല്‍കുകയാണ് ഉണ്ടായത്.
വിധവകള്‍ക്ക് മുന്നുൂറു രൂപ കേന്ദ്ര വിഹിതമാണ് ഇത് സംസ്ഥാനങ്ങളുടെ വിഹിതത്തോട് ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. ഇതു കൂടാതെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജന്‍ധന്‍ യോജന വഴിയും മറ്റുമായി 500 രൂപയും പ്രതിമാസം നല്‍കുന്നുണ്ട്. 2017-18 ല്‍ വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് വിതരണം ചെയ്ത തുക 1.51 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ 2019-20 ല്‍ 2.56 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
കോര്‍പറേറ്റുകള്‍ക്കല്ല പാവപ്പെട്ടവര്‍ക്കാണ് ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ആശ്വാസം എത്തിച്ചതെന്നിരിക്കെയാണ് സിപിഎം വക്താവ് വാര്‍ത്താ ചാനലില്‍ ഇരുന്ന് നുണ പ്രചരിപ്പിച്ചത്.