ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുടെ പുതിയ ക്യാമ്പസായ അല്‍ജാമിയ-തുസ്-സൈഫിയ (ദ സൈഫീ അക്കാദമി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുംബൈയിലെ മാറോളിലാണ് പുതിയ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി എന്ന നിലയിലല്ല കുടുംബാംഗം എന്ന നിലയിലാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
“നിങ്ങളുടെ വീഡിയോകളോട് എനിക്ക് ഒരു പരാതി മാത്രമേയുള്ളൂ. അവയില്‍ നിങ്ങള്‍ എന്നെ ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി’ എന്നാണ് വിളിച്ചിരിക്കുന്നത്. എന്നാല്‍ ഞാന്‍ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ഞാന്‍ ഇവിടെ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടല്ല എത്തിയിരിക്കുന്നത്. നാല് തലമുറകളായി ഈ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ നാല് തലമുറകളും എന്റെ ഭവനം സന്ദര്‍ശിച്ചിട്ടുണ്ട്” പ്രധാനമന്ത്രി മോദി പറഞ്ഞു.
ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുമായി വളരെ ഊഷ്മളമായ ബന്ധം പങ്കിടുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോദി. ഇന്ത്യയിലും വിദേശത്തുമുള്ള മതനേതാക്കളുമായി ഒന്നിലധികം തവണ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റി എന്നത് ഷിയാ ഇസ്ലാമിക വിഭാഗത്തിലെ ഒരു ഉപവിഭാഗമാണ്. ബിസിനസ്സ് മേഖലയിലും ഇവര്‍ ഏറെ പ്രശസ്തരാണ്. മുംബൈയിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന മുസ്ലീം വിഭാഗമാണ്. ദാവൂദി ബോറ മുസ്ലീങ്ങള്‍. നേരത്തെ തന്നെ എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയിരുന്നു.
സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് തന്റെ സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി പറഞഞു. 150 വര്ഷത്തെ സ്വപ്‌നമാണ് നിങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ബോറ വിഭാഗത്തിലെ മുസ്ലീങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തു. കാലത്തിന് അനുസരിച്ച് മാറിയവരാണ് ബോറ മുസ്ലീം വിഭാഗം. അവരുടെ മാറ്റത്തിലൂടെ, അവര്‍ സ്വയം പ്രാധാന്യം വര്‍ധിച്ചതെന്നും മോദി പറഞ്ഞു. ബോറ മുസ്ലീങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട്, വായന്ക്കും എഴുത്തിനും വേണ്ടിയുള്ളതാണ്. ഇതിലൂടെ ബോറ മുസ്ലീങ്ങളുടെ സംസ്‌കാരം എക്കാലവും നിലനില്‍ക്കും. അറബി പഠിച്ചെടുക്കുകയും ചെയ്യാം.
മുമ്പൊന്നുമില്ലാത്ത വിധമുള്ള വിശ്വാസമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ വന്നിരിക്കുന്നതെന്ന് ബോറ വിഭാഗം പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്ത് 145 മെഡിക്കല്‍ കോളേജുകളാണ് കൊണ്ടുവന്നത്. യുപി കാലത്തുളള്ളതിനോക്കള്‍ മുമ്പിലാണ് എന്‍ഡിഎ. 145 മെഡിക്കല്‍ കോളേജുകള്‍ ഞങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
“You’re amazing!”
z5kb0d