പ്രതീക്ഷിച്ചതിലും കൂടുതൽ നികുതി വരുമാനം !! കേന്ദ്ര ബജറ്റ് – മധ്യ വർഗത്തിന്  ശുഭാപ്തിവിശ്വാസം !! 

0

തുടർച്ചയായ രണ്ടാം വർഷവും കേന്ദ്ര ബജറ്റ് എസ്റ്റിമേറ്റുകളേക്കാൾ കൂടുതലായ നികുതി ശേഖരണം നടക്കാൻ പോകുന്നു.   അതായതു , 2022-23 സാമ്പത്തിക വർഷത്തിൽ, എത്രയാണോ ,ബഡ്‌ജറ്റിൽ , നികുതി പിരിവു എന്ന് കണക്കാക്കിയത് , അതിനേക്കാൾ  ഉയർന്ന വരുമാനത്തോടെ കേന്ദ്രം ഈ സാമ്പത്തിക വർഷം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നികുതി പിരിവിനുള്ള , ബജറ്റ് എസ്റ്റിമേറ്റ് വളരെ യാഥാസ്ഥിതികമായി മാത്രമേ കണക്കാക്കപ്പെട്ടു എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. 

കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിൽ ലഭ്യമായ താൽക്കാലിക ഡാറ്റ പ്രകാരം, 15.5 ലക്ഷം കോടിയുടെ ബജറ്റ് എസ്റ്റിമേറ്റിനെതിരെ, കേന്ദ്രത്തിന്റെ അറ്റ വരുമാനം (സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റത്തിന് ശേഷം) 18 ലക്ഷം കോടി രൂപയിലധികം വരും.  നടപ്പ് സാമ്പത്തിക വർഷത്തിലും, നേരിട്ടുള്ള നികുതി, ജിഎസ്ടി പിരിവുകൾ ബജറ്റ് എസ്റ്റിമേറ്റിനെ വെല്ലുന്ന രീതിയിലാകും എന്ന് കരുതുന്നു. ഇത് വളരെ പ്രതീക്ഷകൾ നൽകുന്ന കാര്യമാണ്. 

ഉദാഹരണത്തിന്, ജനുവരി 10 വരെയുള്ള സാമ്പത്തിക വർഷത്തിൽ, പ്രത്യക്ഷ നികുതി പിരിവ്, മുഴുവൻ വർഷ ലക്ഷ്യത്തിന്റെ 87% ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇത്, ബുധനാഴ്ച, ധനമന്ത്രി, പാർലമെന്റിൽ പുതുക്കിയ എസ്റ്റിമേറ്റ് അവതരിപ്പിക്കുമ്പോൾ, ലക്ഷ്യം മുകളിലേക്ക് പരിഷ്കരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.  

അതുപോലെ, ശരാശരി 1.49 ലക്ഷം കോടി രൂപയുടെ പ്രതിമാസ കളക്ഷൻ ഉള്ളതിനാൽ, ജിഎസ്ടിയും മുഴുവൻ വർഷത്തെ എസ്റ്റിമേറ്റിനെ മറികടക്കും. ഇതിനർത്ഥം, അടുത്ത കുറച്ച് മാസത്തേക്ക് ഇറക്കുമതിയിൽ മാന്ദ്യം ഉണ്ടായാലും, രാജ്യം ഈ സാഹചര്യത്തെ മറികടക്കും. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ , 2022-23 ലെ കണക്കുകൾ യാഥാസ്ഥിതികമാണെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. 

പാൻഡെമിക്കിനെത്തുടർന്ന് , തുടർച്ചയായി രണ്ട് വർഷമായി കണ്ടുവരുന്ന നികുതി ഉത്തേജനം നിലനിർത്താൻ കഴിഞ്ഞേക്കില്ല എന്നതിനാൽ, സാമ്പത്തിക വിദഗ്ധർ അടുത്ത വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ കണ്ണുവെച്ചിരിക്കുകയാണ്. കഴിഞ്ഞ 22 വർഷത്തിനിടയിൽ, രണ്ട് സന്ദർഭങ്ങളിൽ മാത്രമേ, അതായതു , 2006-07 മുതൽ 2007-08 വരെയും, 2015-16 മുതൽ 2017-18 വരെയും മാത്രമാണ്, തുടർച്ചയായ വർഷങ്ങളിൽ, യഥാർത്ഥ കളക്ഷനുകൾ, ബജറ്റ് എസ്റ്റിമേറ്റുകളേക്കാൾ കൂടുതലായി ഉണ്ടായിട്ടുള്ളൂ. 

LEAVE A REPLY

Please enter your comment!
Please enter your name here