ഖത്തർ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഏഷ്യാനെറ്റ് പറഞ്ഞപോലെ “കുറഞ്ഞ ടിക്കറ്റ് നിരക്ക്” 94844 രൂപ

0

വന്ദേ ഭാരത് മിഷൻ 15000 രൂപയ്ക്ക് ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിൽ ഖത്തർ സങ്കടം പ്രകടിപ്പിച്ചുവെന്നും , അതിലും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഇന്ത്യയിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ വ്യാജ വാർത്ത നൽകിയിരുന്നു. ഖത്തർ ഇന്ത്യയിലേക്ക് സർവിസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി എയർവേയ്‌സ് ഇന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനായി ബുക്കിംഗ് ആരംഭിച്ചു.മെയ് 26 ന് കൊച്ചിയിലേക്കാണ് ആദ്യസർവീസ്.

കുറഞ്ഞനിരക്കിൽ സർവീസ് നടത്തുമെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്ത ഖത്തർ എയർവേയ്‌സ് ഈടാക്കുന്നത് എക്കണോമി ക്ലാസിൽ 94,844 രൂപയും ബിസിനസ് ക്ലാസിന് 1,64,067 രൂപയുമാണ്. വ്യാജവാർത്തകൾക്ക് മണിക്കൂറുകളുടെ ആയുസ് പോലും ഇല്ലെന്നതാണ് സത്യം. വ്യാജവാർത്തകൾ പടച്ച് വിടുന്ന മാധ്യമ പ്രവർത്തനം 15000 രൂപയ്ക്ക് ഇന്ത്യ നടത്തിയ വന്ദേ ഭാരത്‌ മിഷനെ താഴ്ത്തി കാണിക്കാനായിരുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here