കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ വികസനത്തെ കുറിച്ച് ഒരു കൊല്ലം നിവാസിയുടെ അനുഭവക്കുറിപ്പ്..

3

കേരളത്തിലെ ഇടത് വലത് നേതാക്കളും മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിക്കുന്ന ഒരു പദമാണ് ‘കേന്ദ്രാവഗണന’. കേരളത്തിൽ, വിശിഷ്യാ കൊല്ലം ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന റെയിൽ വികസനത്തെ ആസ്പദമാക്കി ഈ നുണ പ്രചാരണത്തെ തുറന്നുകാണിക്കുകയാണ് പ്രസ്തുത ലേഖനത്തിന്റെ ഉദ്ദേശം.

ഏറെ ചരിത്ര പ്രധാന്യം ഉള്ള റെയില്‍വേ സ്റ്റേഷന്‍ ആണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍. കൊല്ലത്ത് നിന്നു നാലു ദിക്കിലേക്കും ട്രെയിനുകള്‍ പോകുന്നുണ്ട് എന്നതും ഏറെ ശ്രദ്ധിക്കേണ്ട കാര്യം കൂടി ആണ് കിഴക്ക് ഭാഗത്തേക്ക് പുനലൂര്‍,പടിഞ്ഞാറു ഭാഗം ആയ ആലപ്പുഴ, തെക്കോട്ട് കന്യാകുമാരി വടക്ക് ജമ്മു വരെയും നീളുന്ന യാത്രകക്കു സാക്ഷ്യം വഹിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കൂടി ആണ് കൊല്ലം. അതിനുപരി ആയി പറഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേ പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്നത് കൊല്ലത്ത് ആണ് ഏതാണ്ട് 1.1 KM  ല്‍ അധികം നീളമുള്ള പ്ലാറ്റ്ഫോം ആണ് കൊല്ലത്ത് ഉള്ളത്.

ഇനി അല്‍പം പുറകിലോട്ട് പോയാല്‍ ചരിത്ര ശേഷിപ്പു ആയ ചീനകൊട്ടാരം സ്ഥിതി ചെയ്യുന്നതും കൊല്ലം റെയില്‍വേ സ്റ്റേഷന്‍റെ സ്ഥലത്തിനുള്ളിൽ ആണെന്നതും ഓര്‍ക്കേണ്ട കാര്യം ആണ്. ഏറെ അവഹേളന ഏറ്റു കിടന്ന ചീന കൊട്ടാരം ഒരുകാലത്ത് സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം ആയിരുന്നു എന്നാൽ ഇപ്പോൾ അതിനു ചുറ്റും മതിൽ കെട്ടി അതു സംരക്ഷിച്ചു പോരുന്നുണ്ട്.

ചീനകൊട്ടാരം

ഇത്ര ഒക്കെ ചരിത്ര പ്രധാന്യം ഉള്ള കൊല്ലം റെയില്‍വേ സ്റ്റേഷനു വര്‍ഷങ്ങളായി അവഗണന മാത്രമായിരുന്നു ഇക്കാലമത്രയും ലഭിച്ചു വന്നത്. കഴിഞ്ഞ വർഷം വരെ നഗര ഹൃദയത്തിൽ കാടുപിടിച്ചു കിടന്ന കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഏക്കറുകണക്കിനായ സ്ഥലത്തിന്റെ ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:

കാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരം
കാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരം
കാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരം
കാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരം
കാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരം

സാമൂഹ്യ വിരുദ്ധരുടെ ഇടത്തവളമായും, മനുഷ്യർക്ക് മാലിന്യം വലിച്ചെറിയാണ്‍ ഉള്ള സ്ഥലമായി ആണ് ഇക്കാലമത്രയും ഈ റെയില്‍വേ സ്ഥലം കിടന്നത്. കോടികൾ വിലമതിക്കുന്ന, നഗര ഹൃദയത്തിലുള്ള ഈ ഭൂമിക്ക് ശാപമോക്ഷം കിട്ടാൻ ഇത്രയും കാലം കാത്തു കിടക്കേണ്ടി വന്നു!

മൂന്‍പ് കാടുകയറി കിടന്നിരുന്ന സ്ഥലം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ടാം ഘട്ട പ്രവേശന കവാടം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ടാം ഘട്ട പ്രവേശന കവാടം
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ടാം ഘട്ട പ്രവേശന കവാടം

പണ്ട് കാടുകയറി കിടന്ന സ്ഥലത്ത് ഇപ്പോൾ ഉയരുന്നത് കൊല്ലം റെയിൽവേ സ്റേഷന്റെ രണ്ടാമത്തെ പ്രവേശന കവാടമാണ്. രണ്ടാമത്തെ കവാടത്തിന്റെ പണി പൂര്‍ത്തിയാവുന്നതോട് കൂടി കൊല്ലത്തിനെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന NH744 ല്‍ നിന്നു നേരിട്ടു റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം സാധ്യമാവുക കൂടിയാണ്. ഇതിന്‍റെ ഏറ്റവും വലിയ ഗുണം NH66 ഹൈവേക്കാണ് ലഭിക്കുന്നത്. രണ്ടാം ഘട്ട കവാടം പൂര്‍ത്തിയാവുന്നതോടെ NH66 ഉണ്ടാകുന്ന ഗതാഗത കുരിക്കിന് ശാശ്വത പരിഹാരം ഉണ്ടാകുക കൂടിയാണ്.

ഇതോടൊപ്പം രണ്ടാം ഘട്ട പ്രവേശന കവാടത്തിന് സമീപത്തയുള്ള പാര്‍ക്കിങ് ഗ്രൌണ്ട് പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ തുടങ്ങുബോൾ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കർബല ജംഗ്ഷൻ വരെ ഉള്ളിടത്ത് റോഡിന് ഇരുവശങ്ങളില്‍ ആയി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കൂടി ഒരു പരിഹാരം കണ്ടെത്താൻ കഴിയും.

രണ്ടാം ഘട്ട പ്രവേശന കവാടത്തില്‍ താല്‍കാലികമായി തുടങ്ങിയ പാര്‍ക്കിങ് സേവനം
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും റോഡിന് ഇരു വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിര
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും റോഡിന് ഇരു വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിര
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും റോഡിന് ഇരു വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിര
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും റോഡിന് ഇരു വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിര

രണ്ടാം ഘട്ട പ്രവേശന കവാടം പൂര്‍ത്തിയാകുമ്പോള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമതായി  ഒരു ടിക്കറ്റ് കൗണ്ടർ, എസ്കലേറ്റർ എന്നിവ കൂടി വരുന്നതായിരിക്കും. കാടു കയറി ഒരു വികസനവും ഇല്ലാതെ കിടന്ന കൊല്ലം റെയില്‍വേ സ്റ്റേഷന്‍റെ മുഖം ഇപ്പോള്‍ തന്നെ മാറിയിരിക്കുകയാണ്!

രാജ്യത്തു റെയിവേ സ്റ്റേഷനുകളില്‍ ആരംഭിച്ച സൗജന്യ WIFI സേവനം ലഭ്യമാകുന്ന 100മത്തെ റെയില്‍വേ സ്റ്റേഷന്‍ കൂടി ആണ് കൊല്ലം .

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന അതിവേഗ wifi സേവനം

ഒപ്പം യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ IRCTC യുടെ വിലക്കുറവില്‍ ലഭിക്കുന്ന പുതിയ കുടിവെള്ള സേവനം കൂടി ഇപ്പോള്‍ കൊല്ലത്ത് ലഭ്യമാണ് .

വിലക്കുറവില്‍ ലഭിക്കുന്ന കുടിവെള്ള സേവനം
വിലക്കുറവില്‍ ലഭിക്കുന്ന കുടിവെള്ള സേവനം

കൂടാതെ പ്രധാനപ്പെട്ട  എല്ലാ പ്ലാറ്റ്ഫോമുകളിലും ട്രെയിന്‍റെ തത്സമയ  വിവരങ്ങൾ ലഭിക്കുവാനായി ഉള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന തല്‍സമയ സേവനങ്ങള്‍
സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന തല്‍സമയ സേവനങ്ങള്‍

മഴപെയ്തുകഴിഞ്ഞാല്‍ ചോര്‍ച്ച ആയിരുന്ന കൊല്ലാതെ മിക്ക പ്ലാറ്റ്ഫോമുകളിലും നവീകരണ പ്രവര്‍ത്തങ്ങള്‍ ഇപ്പോള്‍ നല്ല വേഗത്തില്‍ നടക്കുക ആണ്.

നവീകരണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നു,റൂഫില്‍ ഷീറ്റുകള്‍ നിരത്തുന്നു

കൊല്ലത്ത് റെയില്‍വേ പരിസരത്ത് ഒട്ടനവധി കെട്ടിടങ്ങള്‍ ഉപയോഗ്യ ശൂന്യമായി കിടപ്പുണ്ട് ഇപ്പോള്‍ അവ എല്ലാം തന്നെ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളം കൂടി ആയിരുന്നു. എന്നാൽ അവയെല്ലാം റെയിൽവേക്ക് പ്രയോജനപ്രദമാകും വിധം കാര്യക്ഷമമായി ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുകയാണ്.

ഉപയോഗ്യശൂന്യമായി കിടന്നിരുന്ന റെയില്‍വേ കെട്ടിടങ്ങള്‍
ഉപയോഗ്യശൂന്യമായി കിടന്നിരുന്ന റെയില്‍വേ കെട്ടിടങ്ങള്‍
പുതുക്കി പണിഞ്ഞു ഉപയോഗ്യ യോഗ്യമാകിയ കെട്ടിടങ്ങള്‍
പുതുക്കി പണിഞ്ഞു ഉപയോഗ്യ യോഗ്യമാകിയ കെട്ടിടങ്ങള്‍
പുതുക്കി പണിഞ്ഞു ഉപയോഗ്യ യോഗ്യമാകിയ കെട്ടിടങ്ങള്‍

കൊല്ലത്ത് നിന്നു പുനലൂര്‍ വഴി യാത്ര ചെയ്യുമ്പോള്‍ ഉള്ള റെയില്‍വേ സ്റ്റേഷനുകള്‍ ആയ കിളികൊല്ലൂര്‍, ചന്ദനത്തോപ്പ് എന്നീ ചെറിയ രണ്ടു സ്റ്റേഷനുകളില്‍ മഴ പെയ്താല്‍ ഒന്നു കയറി നില്‍ക്കണോ വെയിലത്ത് തണലിനയോ ഉള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാല്‍ ഇപ്പോള്‍ അതിനുള്ള പരിഹാരമായി അവിടെ വെയിറ്റിങ് ഷെഡുകള്‍ പണിഞ്ഞു അതിനുള്ള പരിഹാരം കൂടി റെയിവേ കണ്ടിരിക്കുക ആണ്.

.കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പണി പൂര്‍ത്തിയാക്കിയ വെയിറ്റിങ് ഷെഡ്
.കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പണി പൂര്‍ത്തിയാക്കിയ വെയിറ്റിങ് ഷെഡ്
ചന്തനത്തോപ്പ് റെയില്‍വേ സ്റ്റേഷനില്‍ പണി പൂര്‍ത്തിയാക്കിയ വെയിറ്റിങ് ഷെഡ്
ചന്തനത്തോപ്പ് റെയില്‍വേ സ്റ്റേഷനില്‍ പണി പൂര്‍ത്തിയാക്കിയ വെയിറ്റിങ് ഷെഡ്

ഏറെ പഴക്കം ചെന്ന കൊല്ലം ചെങ്കോട്ട പാത വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയും പണിയുടെ വേഗത വളരെ വേഗത കുറഞ്ഞും ആയിരുന്നു എന്നാല്‍ ഇപ്പഴത്തെ റെയില്‍വേ മന്ത്രാലയം വന്നതിനു ശേഷം പണികള്‍ വേഗത്തില്‍ നടക്കുകയും കൊല്ലം ചെങ്കോട്ട പാത പൂര്‍ത്തി ആവുകയും ചെയ്തിരിക്കുന്നു ഒപ്പം പുനലൂര്‍ വരെ ഉണ്ടായിരുന്ന ട്രെയിന്‍ സേവനം ഇപ്പോള്‍ ചെങ്കോട്ട വരെ നീട്ടുകയും ചെയ്തു.

കേരളത്തിനായി പുതുതായി ഒരു ട്രെയിനും അനുവദിക്കുന്നില്ല എന്ന ശുദ്ധമായ നുണയുടെ സത്യം ഒന്നു നോക്കേണ്ട കാര്യം തന്നെ ആണ് വെറും ഒറ്റ വരി പാത ആയ കൊല്ലം ചെങ്കോട്ട വഴി ഈ കേന്ദ്ര മന്ദ്രിസഭ വന്നതിനു ശേഷം വന്ന പ്രധാന ടെയിനുകള്‍ ആണ് പുനലൂര്‍-ഗുരുവായൂർ , പുനലൂര്‍-പാലക്കാട് , താംബരം –കൊല്ലം ട്രെയിനുകള്‍ … അതില്‍ തന്നെ ആഴ്ചയില്‍ 2 ദിവസം മാത്രം ആയിരുന്ന താംബരം എക്സ്പ്രെസ് ഇപ്പോള്‍ ആഴ്ചയില്‍ 3 ദിവസമായി ഉയര്‍ത്തുകയും ചെയ്തു. വെറും ഒറ്റവരി പാതയില്‍ വന്ന ഈ മാറ്റം പോലും ഉൾകൊള്ളാതെ ആണ് നമ്മുടെ നാട്ടിലെ ഇടത്തു വടത്ത് രാഷ്ട്രീയ നേതാക്കള്‍ പുതുതായി ഒരു ട്രെയിനുകള്‍ പോലും നൽകാതെ കേരളത്തെ അവഹേളിക്കുന്നു എന്നു നുണ പ്രചരിപ്പിക്കുന്നത്!

ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന എഴുകോണ്‍ മുതല്‍ കൊല്ലം വരെ ഉള്ള 16 KM റെയില്‍വേ പാതയിലെ മാറ്റം മാത്രം ആണ് ഞാന്‍ ഇവിടെ വിശദീകരിച്ചത് ഇവിടെ ഈ തുച്ഛമായ ഇത്രയും ദൂരത്തിനിടക്കു ഉണ്ടായ നവീകരണവും അവഹേളന മാത്രം എന്നും നേരിട്ടിരുന്ന കൊല്ലം റെയില്‍വേ സ്റ്റേഷനും ഉണ്ടായ വികസന പ്രവർത്തനങ്ങളിലേക്ക് മാത്രമാണ് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്.

കേവലം ഒരു ജില്ലയിൽ ഇത്രയേറെ മാറ്റങ്ങൾ എന്റെ കണ്മുൻപിൽ നടക്കുന്നെണ്ടെങ്കിൽ സംസ്ഥാനമൊട്ടുക്കും എത്രത്തോളം വികസന പ്രവർത്തങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ടാവും? കേരളത്തെ അവഗണിക്കുന്നു എന്ന സ്ഥിരം പല്ലവി മാത്രം കേട്ട് തഴമ്പിച്ച മലയാളികൾക്ക് തങ്ങളുടെ ചുറ്റും നടക്കുന്ന കേന്ദ്ര പദ്ധതികൾ സ്വയം കണ്ട് മനസ്സിലാക്കുക മാത്രമേ വഴിയുള്ളൂ. കഴിഞ്ഞ UPA ഗവണ്മെന്റിന്റെ കാലത്ത് കേരളത്തിൽ നിന്നും അനേകം മന്ത്രിമാർ ഉണ്ടായിട്ട് പോലും നടക്കാത്ത പരിഗണനയാണ് ഇപ്പോഴത്തെ മോദി ഗവണ്മെന്റിന്റെ ഭരണത്തിൽ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കൊല്ലം റെയിൽവേസ്റ്റേഷൻ തന്നെ സാക്ഷ്യം! കഠിനമായ രാഷ്ട്രീയ വിദ്വേഷവും മലയാള മാധ്യമങ്ങളുടെ ബിജെപി വിരുദ്ധതയും മൂലം ഈ നല്ല വാർത്തകൾ ജനങ്ങളിലേക്കെത്തുന്നില്ല എന്നുമാത്രം.

3 COMMENTS

  1. N K Premachandran, MP യുടെയും Kodikunnil Suresh, MP യുടെയും നിരന്തര ശ്രമം കൊണ്ട് ആണ് ഇത്രെയും വികസനങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത്. കൊല്ലം ചെങ്കോട്ട റൂട്ടിൽ ഇത്രെയും പുതിയ ട്രെയിൻ ഓടി തുടങ്ങിയത് അവരുടെ രണ്ടു പേരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ്

    • ഇപ്പോള്‍ അങ്ങനെ ആയി അല്ലേ , ഇതേ ആളുകള്‍ ഇതിന് മുന്പും ഉണ്ടായിരുന്നല്ലോ അവിടെ എന്നിട്ട് ഇതൊന്നും കണ്ടില്ലല്ലോ , അങ്ങ് പറഞ്ഞ ഈ കൊടികുന്നില്‍ കേന്ദ്ര മന്ത്രി ആയിട്ട് പോലും തിരിഞു നോക്കാതെ ഇരുന്ന എല്ലാത്തിന്റെയും പിതൃത്വം ഇപ്പോള്‍ സ്വയം അങ്ങ് ഏറ്റെടുത്തു ഇറങ്ങിയിരിക്കുക ആണ് അല്ലേ

    • Manoj പറഞ്ഞത് ഒന്ന്കൂടി വിശദീകരിക്കാമോ…
      ഈ പറഞ്ഞ mpമാർ upa 1ൽലും upa 2ൽലും സമ്മർദം ചെലുത്തിയിരുന്നില്ല എന്നാണോ…അതോ സമ്മർദം ചെലുത്തിയിട്ടും ഒന്നും നടന്നില്ല എന്നാണോ…. വാജ്പേയ് സർക്കാർ സമയത്ത് കൊണ്ട് വന്ന വികസനവും പുതിയ ട്രെയിനുകളും മറന്നിട്ടാവരുത് ഉത്തരം പറയുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here