എറണാകുളം മരടില്‍ രണ്ടു കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞളിഞ്ഞ പുഴുവരിച്ച മീന്‍ പിടികൂടി. മീന്‍ ആന്ധ്രാപ്രദേശില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വിവരം. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.
കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്ബിളുകള്‍ ശേഖരിച്ചു.
എറണാകുളം മരടിന് പുറമേ കോട്ടയം ഏറ്റുമാനൂരിലും ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറിലാണ് മീന്‍ കണ്ടെത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ എത്തിയത് ശനിയാഴ്ചയാണ്. നഗരസഭാ കാര്യാലയത്തോടു ചേർന്നുള്ള ചിറക്കുളത്തിനു സമീപം ദിവസങ്ങളായി പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിൽ നിന്നു ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടർന്നു നാട്ടുകാരും വ്യാപാരികളുമാണ് ഇന്നലെ വൈകിട്ട് ആറോടെ നഗരസഭാധ്യക്ഷ ലൗലി ജോർജിനെ വിവരമറിയിച്ചത്.
ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി അൻപഴകനെ തടഞ്ഞുവച്ച നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മത്സ്യം പഴകിയതാണെന്നു സംശയം തോന്നി. തുടർന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു.
വിശാഖപട്ടണത്തു നിന്നാണു മീൻ എത്തിച്ചതെന്നു ലോറി ഡ്രൈവർ മൊഴി കൊടുത്തിട്ടുണ്ട്. മത്സ്യം പഴകിയതാണോയെന്നു സ്ഥിരീകരിക്കണമെങ്കിൽ പരിശോധനാഫലം വരണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
പഴക്കമുള്ള മീനുകൾ എടുത്തുമാറ്റാൻ വ്യാപാരികളും പഴക്കമുള്ള മീനുകൾ വാങ്ങാതിരിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ
. രക്തവർണത്തിലുള്ള ചെകിളപ്പൂവാണെങ്കിൽ മീൻ നല്ലതാണെന്ന് ഉറപ്പിക്കാം
. നല്ല മീനാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകൾ ആയിരിക്കും.
പഴകിയ മീനിന്‍റെ കണ്ണുകൾ കുഴിഞ്ഞതും നീല നിറമുള്ളതുമായിരിക്കും.
. നല്ല മീനിൽ കൈകൊണ്ട് അമർത്തിയാൽ നല്ല ദൃഢത ഉണ്ടാകും.
. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനിന്‍റെ ഗന്ധത്തിൽ വ്യത്യാസമുണ്ടാകും
Very interesting details you have remarked, thanks for
posting. Euro travel guide