ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന ചില കേസുകൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ വക സൗജന്യ ഉപദേശങ്ങൾ ഉണ്ടാകാറുണ്ട് . അവയുടെ ആവശ്യമുണ്ടോ എന്ന കാര്യം ജനങ്ങൾ ഇപ്പോൾ ചിന്തിച്ചു പോകുന്ന ഒരു അവസ്ഥയുണ്ട്. ഈയിടെ രേഖകളില്‍ കൃത്രിമം കാണിച്ച് ഒരു മുസ്ലീം ഹിന്ദുവായി നടിച്ച് ഒരു ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും, പിന്നീട് തിരികെ ഇസ്ലാമിലേക്ക് തിരികെപ്പോവുകയും, തന്‍റെ യഥാര്‍ത്ഥ മതവിശ്വാസം വെളിപ്പെടുത്തുകയും ചെയ്യുകയുമുണ്ടായി.
ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഈ യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയും തുടര്‍ന്ന് യുവതി മടങ്ങി വരാന്‍ തയ്യാറാവുകയുമുണ്ടായിരുന്നു. എന്നാല്‍ അതിനെതിരെ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയും പോലീസ് അവരെ കസ്റ്റഡിയില്‍ എടുത്ത് അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയുമുണ്ടായി. പിന്നീട് ഛത്തീസ്ഗര്‍ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ യുവതി മനസ്സ് മാറ്റുകയും ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ തയ്യാറാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതി അതനുവദിച്ച് ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയില്‍ നിന്ന് അനാവശ്യമായ സദുപദേശ പ്രഭാഷണം ഉണ്ടായത്. “ഭിന്ന ജാതികളോ മതങ്ങളോ ഉള്‍പ്പെട്ടതായിക്കൊള്ളട്ടെ, ഞങ്ങള്‍ മിശ്ര വിവാഹത്തിന് എതിരല്ല. അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഞങ്ങള്‍ പെണ്‍കുട്ടിയുടെ ഭാവിയിലും അവളുടെ താല്‍പ്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കണം എന്ന കാര്യത്തിലും ആശങ്കയുള്ളവരാണ്.”
മേല്‍പ്പറഞ്ഞ പ്രസ്താവനയുടെ രണ്ടാം പകുതിയെ പറ്റി നമുക്കാര്‍ക്കും സംശയമില്ല. ഏത് സാഹചര്യത്തിലും അത് ശരിയാണ്. എന്നാല്‍ അതോടൊപ്പം മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടു പറഞ്ഞ അഭിപ്രായം അനാവശ്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു എന്നു പറയാതെ വയ്യ.
നിങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഇങ്ങോട്ട് വന്നു എന്ന് അവകാശപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നത് മിശ്ര വിവാഹമേ അല്ല എന്നതാണ് ഇതില്‍ ആദ്യത്തെ വിഷയം. പിന്നീട് ഭര്‍ത്താവ് തന്‍റെ പഴയ വിശ്വാസത്തിലേക്ക് മടങ്ങിപ്പോവുന്നു എന്ന് അവകാശപ്പെടുകയാണെങ്കില്‍, അതിനെ വിശ്വാസ വഞ്ചനയായിട്ടോ, കള്ളക്കളിയായിട്ടോ മാത്രമേ കാണാന്‍ കഴിയൂ. അത്തരമൊരാളോട് ഭാര്യ പിന്നീട് സന്ധി ചെയ്താന്‍ തയ്യാറായാലും, അത്തരം ആളുകളെ വന്‍ പിഴ ചുമത്തി ശിക്ഷിക്കുകയാണ് കോടതി ചെയ്യേണ്ടത്. ആദ്യം കളവ് പറഞ്ഞ് വിവാഹത്തിലേക്ക് ആകര്‍ഷിക്കുകയും പിന്നീട് സത്യം അറിയിക്കുകയും ചെയ്യപ്പെട്ട ഈ യുവതിയെ പോലുള്ള സ്ത്രീകളെ രക്ഷിക്കാന്‍ ഇതു മാത്രമാണ് കോടതികള്‍ക്ക് ചെയ്യാന്‍ കഴിയുക.
ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ഉദ്ദേശത്തോടുകൂടി സ്വന്തം വിശ്വാസത്തെ കുറിച്ച് അവളെ തെറ്റിദ്ധരിപ്പിക്കുകയും, വിവാഹത്തിലൂടെ അവളുടെ ഭാവി തെരെഞ്ഞെടുപ്പിനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തശേഷം തന്‍റെ പഴയ വിശ്വാസത്തിലേക്ക് തിരികെ പോവുന്ന പരിപാടി ശരിക്കും പ്രണയ ജിഹാദ് അല്ലാതെ മറ്റൊന്നുമല്ല. ഇക്കാര്യത്തില്‍ സ്ത്രീക്ക് വേറെയൊരു വഴിയും ഇല്ലാതെയാവുന്നു. ഇത്തരത്തില്‍ വിശ്വസ്തനല്ലാത്ത ഒരാളിന്‍റെ കൂടെ വിവാഹ ജീവിതം നയിച്ചശേഷം പിരിയേണ്ടി വരികയോ അയാളുടെ കാപട്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരികയോ ചെയ്യുന്ന ഏതൊരു സ്ത്രീയാണ് ധര്‍മ്മസങ്കടത്തില്‍ അകപ്പെടാതെ ഇരിക്കുക?
പുരുഷന് വളരെ എളുപ്പം ഇത്തരം ഒരു സ്ഥിതി വിശേഷത്തില്‍ നിന്ന് നടന്നകലാന്‍ കഴിഞ്ഞേക്കും. എന്നാല്‍ സ്ത്രീക്ക് സാമൂഹ്യമായ ശിക്ഷകള്‍ ഏറ്റു വാങ്ങേണ്ടി വരും, പുതിയൊരു ജീവിതത്തിലേക്ക് കടക്കാനുള്ള അവളുടെ ശ്രമങ്ങളെ യാഥാസ്ഥിതിക സമൂഹം പരാജയപ്പെടുത്തും. ഇനി അവള്‍ അയാളെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നവളാണെങ്കില്‍, ഒരു പ്രാവശ്യം തന്നെ വഞ്ചിച്ചു എന്ന പേരില്‍ മാത്രം അയാളെ ഉപേക്ഷിച്ചു പോകുന്നത് എത്രത്തോളം എളുപ്പമായിരിക്കും ? അയാളോടൊപ്പം താമസിച്ച് ഗര്‍ഭം ധരിച്ച ഒരുവളാണെങ്കില്‍ കുരുക്ക് കൂടുതല്‍ മുറുകുകയാണ് ചെയ്യുക. പ്രത്യേകിച്ചും മന:ശാസ്ത്രപരവും സാമ്പത്തികവുമായ പിന്തുണ കൊടുത്ത് പുതിയ ജീവിതം തുടങ്ങാന്‍ സ്വന്തം വിശ്വാസത്തില്‍ പെട്ടവര്‍ അവളെ സഹായിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍.
ലവ് ജിഹാദ് എന്ന പദപ്രയോഗം വളരെ അര്‍ത്ഥഗര്‍ഭമാണ്. ഇസ്ളാമിക വിശ്വാസത്തിനു പുറത്തുള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്നത് മതംമാറ്റുന്നതിനും തങ്ങളുടെ പരമ്പരയുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് എന്നത് അതില്‍ വ്യക്തമാണ്. ഇത് തെളിയിക്കാന്‍ വളരെ പ്രയാസമുള്ള സംഗതിയാണ്. കാരണം ഒരു പുരുഷ മേധാവിത്വ സമൂഹത്തില്‍ സ്ത്രീ മതം മാറുകയും അത് സ്വന്തം ഇഷ്ട പ്രകരമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതാണ് സംഭവിക്കുക. അതാണ് അവളെ സംബന്ധിച്ച് തന്‍റെ പുതിയ കുടുംബവുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ഏറ്റവും സ്വാഭാവികമായ വഴി.
അതു കൂടാതെ ഇസ്ളാമിക സമ്പ്രദായ പ്രകാരമുള്ള നിക്കാഹ് ആണ് നടക്കുന്നതെങ്കില്‍, അതിന്‍റെ നിര്‍വ്വചനം അനുസരിച്ചു തന്നെ, അവള്‍ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടു എന്നാണര്‍ഥമാക്കുന്നത്. കാരണം മുസ്ലീങ്ങളല്ലാത്തവര്‍ക്ക് വേണ്ടി നിക്കാഹ് നടത്താറില്ല. ഒരിക്കല്‍ അകത്തായാല്‍ പുറത്തേക്ക് ഒരു വഴിയും ഇസ്ലാമില്‍ ഇല്ല. പരമാവധി, നിങ്ങള്‍ക്ക് ആ വിശ്വാസമനുസരിച്ചുള്ള അനുഷ്ഠാനങ്ങള്‍ ചെയ്യാതിരിക്കാം. നിശബ്ദയായി ഒരു മുന്‍ മുസ്ലീം ആയി ജീവിക്കാം.
നാസിം നിക്കോളാസ് തലേബ് എന്ന എഴുത്തുകാരന്‍ ‘സ്കിന്‍ ഇന്‍ ദി ഗെയിം’ എന്ന തന്‍റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ, മതങ്ങള്‍ മിക്കപ്പോഴും ഒണ്‍ വേ റോഡുകളാണ്. ഒരിക്കല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായിരുന്ന മദ്ധ്യ പൂര്‍വ്വ ദേശങ്ങള്‍ ഇന്ന് മുസ്ലീം രാജ്യങ്ങള്‍ ആവാന്‍ കാരണം തങ്ങളുടെ എണ്ണം കൂട്ടാന്‍ ഇസ്ലാം പിന്തുടരുന്ന രണ്ട് അസന്തുലിത നിയമങ്ങള്‍ ആണ്
തലേബ് പറയുന്നു ” ആ രണ്ട് സന്തുലിത നിയമങ്ങള്‍ ഇവയാണ്. ആദ്യത്തേത്, ഒരു ഇസ്ലാമിക രാജ്യത്ത് ഒരു മുസ്ലീം സ്ത്രീയെ അമുസ്ലീം വിവാഹം ചെയ്താല്‍, അയാള്‍ ഇസ്ലാമിലേക്ക് മതം മാറണം. മാതാ പിതാക്കളില്‍ ഒരാള്‍ മുസ്ലീമാണെങ്കില്‍, അവര്‍ക്കുണ്ടാകുന്ന കുട്ടി മുസ്ലീമായിരിക്കും. രണ്ടാമത്തേത്, മുസ്ലീമാവുക എന്നത് പിന്നീട് മാറ്റാന്‍ കഴിയാത്ത കാര്യമാണ് എന്നതാണ്. മതത്തില്‍ നിന്ന് വിട്ടു പോവുന്നത് ഇസ്ലാമില്‍ മതനിന്ദയും വധശിക്ഷ അര്‍ഹിക്കുന്ന ഏറ്റവും വലിയ കുറ്റവുമാണ്.
ഇത്തരം അസന്തുലിത സംവിധാനത്തില്‍ ഒരാളിന് വളരെ ലളിതമായ കണക്കുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും എങ്ങനെയാണ് കോപ്റ്റിക് ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്റ്റില്‍ ഒരു ചെറിയ സമൂഹം മാത്രമായിരുന്ന മുസ്ലീങ്ങള്‍ ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് കോപ്റ്റിക്കുകളെ ന്യൂനപക്ഷമാക്കിക്കൊണ്ട് വളര്‍ന്നു കയറിയത് എന്നകാര്യം. ഈ മാറ്റം വരാന്‍ ചെറിയ തോതിലുള്ള മിശ്രവിവാഹങ്ങള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കേണ്ട കാര്യമേയുള്ളൂ.
ലവ് ജിഹാദ് എന്നത് എല്ലായ്പ്പോഴും തീര്‍ത്തൂം ബോധപൂര്‍വ്വമോ വ്യതിരിക്തമായ ഒരു സമ്പ്രദായമോ ആവണമെന്നില്ല. ഇസ്ലാമിനെ പോലൊരു മതത്തിലെ അസന്തുലിതമായ മത നിയമങ്ങളില്‍ തന്നെ അത് ഒളിഞ്ഞിരിക്കുന്നു.
ഹിന്ദുക്കളെ സംബന്ധിച്ച് നമ്മുടെ സ്വന്തം അസന്തുലിത ആചരണങ്ങളും നമുക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ദു:ഖ സത്യം. ഒരു ഹിന്ദു മതംമാറ്റത്തിനോ ചേലാകര്‍മ്മത്തിനോ വിധേയമാവേണ്ടി വന്നാല്‍ അയാളെ മിക്കവാറും ഒരിയ്ക്കലും ഹിന്ദുസമൂഹം തിരികെ സ്വാഗതം ചെയ്യുന്നില്ല. ടിപ്പുവും കഴിഞ്ഞ നൂറ്റാണ്ടില്‍ മാപ്പിളമാരും ബലപ്രയോഗത്തിലൂടെ മതം മാറ്റിയെടുത്ത ആയിരക്കണക്കിന് നായന്മാരെയും കൊടവരെയും പറ്റി ആലോചിച്ചു നോക്കുക. അവര്‍ക്കൊന്നും തിരികെ വരാന്‍ കഴിഞ്ഞില്ല. മതപീഡനത്തിന്‍റെ ഓര്‍മ്മകള്‍ ഏതാനും തലമുറകള്‍ക്കുള്ളില്‍ തന്നെ വിസ്മൃതിയിലാവും. അതുകാരണം അവരെല്ലാം ഇന്ന് ഇസ്ലാമിന്‍റെ കാലാള്‍ പട്ടാളമായി തുടരുന്നു.
ഇസ്ലാമിന് ഗുണകരമായും ഹിന്ദുവിന് അഹിതമായും നിലനില്‍ക്കുന്ന ഈ അസന്തുലിതാവസ്ഥയാണ് നമ്മള്‍ കൃത്യമായി മനസ്സിലാക്കേണ്ടതും, ഉള്‍ക്കൊള്ളേണ്ടതും, തിരുത്തേണ്ടതും. നൈസര്‍ഗ്ഗികമായി ഇസ്ലാമിന്‍റെ ഭാഗമായുള്ളതോ അല്ല ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മതം മാറ്റത്തെ ഉദ്ദേശിച്ച് ബോധപ്പൂര്‍വ്വം നടപ്പാക്കുന്നതോ ആയ ലവ് ജിഹാദിനെ പ്രതിരോധിക്കണമെങ്കില്‍ മതം മാറ്റത്തെയും ഘര്‍ വാപ്പസിയെയും കുറിച്ചുള്ള ധാരണകള്‍ ഹിന്ദുസമൂഹം അടിയന്തിരമായി മാറ്റേണ്ടിയിരിക്കുന്നു. പല ഹിന്ദുക്കളും ഇപ്പോള്‍ ആവശ്യപ്പെടുന്ന മതപരിവര്‍ത്തന നിരോധനം കൊണ്ട് യാതൊരു ഫലവുമുണ്ടാവില്ല. അത് ആത്യന്തികമായി പരാജയപ്പെടുകയേ ഉള്ളൂ.
രണ്ടു മതങ്ങള്‍ ഉള്‍പ്പെട്ട മിശ്രവിവാഹങ്ങളുടെ ആത്യന്തിക ഫലത്തെ കുറിച്ച് ഹിന്ദുസമൂഹം ബോധവന്മാരാകേണ്ടിയിരിക്കുന്നു. നിക്കാഹിന് വഴിപ്പെട്ടാല്‍ തന്‍റെ വ്യക്തിത്വത്തിന് ഉണ്ടാകാവുന്ന അനന്തര ഫലങ്ങള്‍ ഒരു ഹിന്ദു സ്ത്രീ അറിഞ്ഞിരിക്കണം. യൂണിഫോം സിവില്‍ കോഡ് പോലൊരു പൊതു നിയമത്തിന്‍റെ അഭാവത്തില്‍ കാര്യങ്ങള്‍ തലേബ് പറഞ്ഞ മാതിരിയുള്ള അസന്തുലിതാവസ്ഥയിലേക്കായിരിക്കും നയിക്കുക. ഹിന്ദു ശൈലിയിലുള്ള ഒരു വിവാഹത്തില്‍ ഒരു അഹിന്ദുവിനെ മതം മാറ്റുന്നില്ല, എന്നാല്‍ നിക്കാഹ് അങ്ങനെയല്ല. ഏറ്റവും കുറഞ്ഞത് നിക്കാഹില്‍ പെട്ടതു കൊണ്ട് ഒരു അമുസ്ലീം സ്ത്രീയും ഇസ്ളാമിക വ്യക്തി നിയമത്തിന് വിധേയമാവുന്നില്ല എന്നെങ്കിലും ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരത്തില്‍ ഒരു പുതിയ നിയമം ഉടനെ കൊണ്ടു വരേണ്ടിയിരിക്കുന്നു. അതിലൂടെ അവളുടെ പഴയ അവകാശങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. മുമ്പ് ഒരു സ്ത്രീയ്ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ ഒന്നും തന്നെ വിവാഹത്തിലൂടെ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
നേരത്തെ പറഞ്ഞ വിശ്വാസവഞ്ചനയും ലവ് ജിഹാദും ആരോപിക്കപ്പെടുന്ന കേസില്‍ ഫലപ്രദമായി ഇടപെടുന്നതിന് സുപ്രീം കോടതിക്ക് ചില പരിമിതികള്‍ ഉണ്ടാവാം. എന്നാല്‍ കോടതി ഇത്തരം കേസുകള്‍ കൂടുതല്‍ സൂക്ഷമായി പരിശോധിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും വേണം. ഒരു സ്ത്രീ മിശ്രവിവാഹത്തിന് സമ്മതിച്ചു എന്നതു കൊണ്ടു മാത്രം ഈ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ല. അവള്‍ക്ക് അവളുടെ കുട്ടികളിലൂടെ തന്‍റെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനും അവകാശം ഉണ്ടായിരിക്കണം. മതാന്തര മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കോടതികള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെങ്കില്‍ ഈ അവകാശ സംരക്ഷണ നടപടികള്‍ ആണ് ആദ്യമുണ്ടാവേണ്ടത്.
മത അജണ്ടകളോടെ നടപ്പാക്കപ്പെടുന്ന മിശ്ര വിവാഹങ്ങളുടെ കാര്യത്തില്‍ എങ്ങനെ പ്രതികരിക്കണം എന്ന കാര്യം ഹിന്ദു സമൂഹവും ഹിന്ദു ആക്ടീവിസ്റ്റുകളും തീരുമാനിക്കേണ്ടി ഇരിക്കുന്നു. ഇക്കാര്യത്തിലുള്ള കൃത്യമായ അവബോധവും വിദ്യാഭ്യാസവുമാണ് നമ്മുടെ നിലനില്‍പ്പിന്‍റെ ആണിക്കല്ല്.
കടപ്പാട്: സ്വരാജ്യ മാഗസിനിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷ.