ഇങ്ങിനെ കല്ലുവെച്ച നുണ പ്രചരിപ്പിക്കരുത് !

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന നുണകളുടെ ഏറിയ പങ്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അവരുടെ പാര്‍ട്ടിയേയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. മോദിയെ ഉന്നം വെച്ച് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് ഇക്കൂട്ടര്‍. പണം വാങ്ങി ശത്രുക്കള്‍ക്കായി പണിയെടുക്കുന്ന ഇവരുടെ ജല്‍പനങ്ങളില്‍ വീണുപോകുന്നവര്‍ ഏറെയാണ്.

മോദി പ്രധാനമന്ത്രി പദത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നിട്ടും ഇവരുടെ നുണപ്രചാരണത്തിന് അറുതിയായില്ലെന്നു മാത്രമല്ല, ഇത് അനുസ്യൂതം തുടരുകയും ചെയ്യുന്നു.

പൗരത്വ ബില്‍, റഫേല്‍ യുദ്ധവിമാനം എല്ലാം പയറ്റി പരാജയപ്പെട്ടവര്‍ തന്നെയാണ് കാര്‍ഷിക ബില്ലിനെതിരെയും രംഗത്തുള്ളത്. വാട്‌സ്ആപ് യൂണിവേഴ്‌സിറ്റി വഴി പ്രചാരത്തിലുള്ള ചില സന്ദേശങ്ങള്‍ അതിനിടയില്‍ വന്‍ തോതില്‍ മോദി അനുകൂലികളെ വരെ അസ്വസ്ഥരാക്കുകയും ഇവരില്‍ പലരും ഈ കെണിയില്‍ വീഴുകയും ചെയ്തു.

വാട്സാപ്പിലെ വ്യാജ പ്രചാരണം

ഇതിലൊന്നാണ് മോദി സര്‍വ്വതും വിറ്റുതുലയ്ക്കുന്നുവെന്ന പ്രചാരണം. രണ്ട് മൂന്നു വര്‍ഷമായി ഇത് നിലവില്‍ ഉണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും ബാങ്കുകളുടെ കിട്ടാക്കടവും ഇപ്പൊഴും ഇത്തരത്തില്‍ നുണപ്രചാരവേലക്കാരുടെ ഇഷ്ട വിഷയങ്ങളാണ്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മോദി വിറ്റ് കാശാക്കുന്നുവെന്നത്. നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ളവര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിവെച്ചവരാണെന്നും മോദിയുടെ കാലത്ത് ഒരു സംരംഭവും തുടങ്ങിയില്ലെന്നും 23 എണ്ണം വിറ്റുതുലച്ചുവെന്നുമാണ് ഈ സന്ദേശം.

തികച്ചും വാസ്തവവിരുദ്ധവും ശുദ്ധഅസംബന്ധവുമാണ് ഇത്.

2018-19 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനുമുന്നില്‍ സമര്‍പ്പിച്ച വാര്‍ഷിക പബ്ലിക് എന്റര്‍പ്രൈസസ് സര്‍വ്വേ അനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിവിവര കണക്ക് ഇപ്രകാരമാണ്.

ആകെ പൊതുമേഖലാ സ്ഥാപനങ്ങള്‍: 348
നിലവില്‍ പ്രവര്‍ത്തിക്കുന്നവ: 249
പുതിയതായി ആരംഭിച്ച് പ്രവര്‍ത്തന സജ്ജമാകുന്നത്: 86
അടച്ചുപൂട്ടല്‍ ലിക്വിഡേഷന്‍ നേരിടുന്നവ: 13

ഈ കണക്കു പ്രകാരം മോദി സര്‍ക്കാര്‍ പുതിയതായി ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 86 ആണ്. ഇതുവരെ രാജ്യം ഭരിച്ച ഒരു ഭരണാധികാരിയും തുടങ്ങാത്ത അത്രയും സംരംഭസ്ഥാപനങ്ങള്‍ മോദിയുടെ കാലത്ത് ആരംഭിക്കുന്നതിന് ഇതില്‍ പരം തെളിവു എന്ത് വേണം.

ഇനി 2014 നും 2019 നും ഇടയില്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കും ഇതേ കാലയളവില്‍ പബ്ലിക് എന്റര്‍പ്രൈസസ് സര്‍വ്വേ പുറത്തുവിട്ടിട്ടുണ്ട്. ചില ദേശീയ മാധ്യമങ്ങളും ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. 2014 നും 2018 നും ഇടയിലുള്ള നാല് വര്‍ഷം മോദി സര്‍ക്കാര്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 49 ആണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മോദി പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നയാളോ സ്വകാര്യവല്‍ക്കരണത്തിന്റെ പ്രചാരകനോ അല്ലെന്നതാണ്.

വര്‍ഷങ്ങളായി നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കൈയ്യൊഴിയുന്നതിന് മോദി ഏറ്റുവാങ്ങുന്ന കല്ലേറുകളാണ് ഇത്. ലെസ് ഗവണ്‍മെന്റ് മോര്‍ ഗവേണന്‍സ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന മോദിയുടെ ആശയം സര്‍ക്കാരിന്റെ പണിയല്ല ബിസിനസ് നടത്തുകയെന്നതാണ്. എന്നിരുന്നാലും തന്ത്രപ്രധാനമായ രംഗങ്ങളില്‍ സര്‍ക്കാര്‍ തന്നെ സംരഭകത്വം തുടരണമെന്ന ചിന്താഗതിയും മോദിക്കുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നാല്‍ സര്‍ക്കാരിന് 51 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം ഉള്ളവ എന്നാണ് അര്‍ത്ഥമാക്കുന്നത്. ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിനു തന്നെയുള്ളതാണ്. ഉദാഹരണത്തിന് എല്‍ഐസി. എന്നാല്‍, ഇതിലുള്ള ന്യുനപക്ഷം ഓഹരികള്‍ പൊതുവിപണി വഴി വിറ്റഴിക്കുന്നതിനെ വിറ്റുതുലയ്ക്കലായി ചിത്രീകരിക്കുന്നവരുണ്ട്. എല്‍ഐസി വിറ്റു തുലയ്ക്കുകയാണെന്ന് അടുത്തിടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇതിനുദാഹരണമാണ്. 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയുള്ള എല്‍ഐസിയിലെ കേവലം പത്തു ശതമാനത്തില്‍ താഴെ ഓഹരികളാണ് ഐപിഒ വഴി കേന്ദ്ര സര്‍ക്കാര്‍ ഓഹരികമ്പോളത്തില്‍ എത്തിക്കുന്നത്. ഇതിനെ എല്‍ഐസിയെ വിറ്റുതുലയ്ക്കുന്നു എന്ന് അധിക്ഷേപിക്കുന്നവര്‍ക്ക് ഓഹരി വിപണിയെക്കുറിച്ചോ അതിന്റെ നടത്തിപ്പിനോ കുറിച്ചോ കാര്യമായ അറിവില്ലെന്നു വേണം മനസ്സിലാക്കാന്‍.

രാജ്യത്തെ പ്രമുഖ വന്‍കിട സ്വകാര്യ കമ്പനികളുടെ ഓഹരികളെല്ലാം ഇത്തരത്തില്‍ വിപണിയില്‍ ഉണ്ട്. ഇതിന്റെ അര്‍ത്ഥം അംബാനിയും ടാറ്റയുമെല്ലാം അവരുടെ കമ്പനി വിറ്റുതുലച്ചുവെന്നാണോ. 2014 നും 2019 നും ഇടയില്‍ മോദി സര്‍ക്കാര്‍ 41 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഇത്തരത്തില്‍ പൊതുവിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഈ വകയില്‍ കേന്ദ്ര ഖജനാവിലേക്ക് എത്തിയ തുക 1,36,018 കോടി രൂപയാണ്. ഈ തുക കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധന നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തിയത്. അതേസമയം,

നഷ്ടത്തിലായി പൊതുഖജനാവിന് പൂര്‍ണമായും ഭാരമായി തീര്‍ന്നിരിക്കുന്ന കമ്പനികളുുടെ ഓഹരികളാണ് മോദി സര്‍ക്കാര്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. ഉദാഹരണം എയര്‍ ഇന്ത്യ,

പെട്രോളിയം, ബാങ്കിംഗ് തുടങ്ങിയ മേഖലയിലെ ഓഹരികള്‍ ലാഭത്തിലുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് ഏറ്റെടുപ്പിക്കുകയാണ് മറ്റൊരു നയം. ഇദാഹരണം എച്ച്പിസിഎല്‍, ഐഡിബിഐ

നവരത്‌ന വിഭാഗത്തിലുള്ള കമ്പനികളുടെ ഓഹരികളാണ് ഇത്തരത്തില്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാതെ ഓഹരികള്‍ പൊതുമേഖയില്‍ ലാഭം കൊയ്യുന്ന പ്രമുഖ കമ്പനികളെ ഉപയോഗിച്ച് ഏറ്റെടുപ്പിക്കുകയാണ് ചെയ്തത്. എക്‌സേഞ്ച് ട്രേഡഡ് ഫണ്ട് എന്ന നിലയില്‍ ഇത് മ്യുചല്‍ ഫണ്ടുകള്‍ പോലെ ഓഹരി കമ്പോളത്തില്‍ വ്യാപാരത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. 2014 നും 2019 നും ഇടയില്‍ ഇടിഎഫ് വ്യാപാരം വഴി 82,448 കോടി രൂപ നേടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഓഹരി വ്യാപാരം വഴി 52,829 കോടി രൂപയും സര്‍ക്കാര്‍ നേടി.

യു പി എ അധികാരം ഒഴിഞ്ഞ 2014ൽ 78 പൊതു മേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു എൻ ഡി എ യുടെ അഞ്ചാം വർഷം അത് 71 ആയി കുറഞ്ഞു. 2014ൽ ലാഭത്തിലായിരുന്ന പൊതുമേഖലാ കമ്പനികളുടെ എണ്ണം 151 ആയിരുന്നു. 2019 ൽ അത് 184 ആയി ഉയർന്നു

ഒരേ മേഖലയില്‍ മൂന്നോ നാലോ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ കമ്പനികളുടെ ലയനവും മോദി സര്‍ക്കാരിന്റെ നയമാണ്. ഉദാഹരണം ദേശസാല്‍കൃത ബാങ്കുകളുടെ ലയനം. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റാനുള്ള ശ്രമങ്ങളും മോദി സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ തന്നെ നടത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ തലപ്പത്ത് ടെക്‌നോക്രാറ്റായ അശ്വനി ലൊഹാനിയെ നിയമിച്ചും ശ്രമം നടത്തിയത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍ ജീവനക്കാരുടെ നിസ്സഹകരണമാണ് വലിയ വെള്ളാനയുടെ ബാധ്യത ഉള്‍പ്പടെ ഏറ്റെടുക്കാന്‍ നിക്ഷേപകരെ സര്‍ക്കാര്‍ ക്ഷണിച്ചത്.

2014-19 ന് ഇടയില്‍ കേവലം രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് പൂട്ടിപ്പോയത്. വില്‍പനയ്ക്കായി തുറന്നു വെച്ചിട്ടും ആരും വാങ്ങിക്കാന്‍ വരാതിരുന്ന ഹിന്ദുസ്ഥാന്‍ പ്രിഫാബ് ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോകാര്‍ബണ്‍ എന്നീ രണ്ട്സ്ഥാപനങ്ങള്‍ മാത്രമാണ് മോദി സര്‍ക്കാരിന്റെ കാലത്ത് ഇല്ലാതായത്. നീതി ആയോഗിന്റെ നിര്‍ദ്ദേശപ്രകാരം 18 പൊതുമേഖലാ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടല് ഭീഷണി നേരിടുന്നത്. പൊതു ഖജനാാവിന് നഷ്ടം വരുത്തുന്ന ഇവയെ സംരക്ഷിക്കാന്‍ കഴിയാത്ത വിധത്തിലാണ് സര്‍ക്കാര്‍. ഇവയെ ഏറ്റെടുക്കാന്‍ സ്വകാര്യ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഇത തുടര്‍ന്നാണ് അടച്ചുപൂട്ടല് ഭീഷണി.

ഊട്ടിയിലെ ഹിന്ദുസ്ഥാന്‍ ഫോട്ടോഫിലിംസ് , ബംഗലൂരിലെ എച്ച്എംടി എന്നിവ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്. എന്നാല്‍, വിആര്‍എസ് എടുക്കാതെ നിയമനടപടിയുമായി മുന്നോട്ട് പോയ തൊഴിലാളി സംഘടനകളുടെ നയം മൂലമാണ് ഇവയുടെ അടച്ചുപൂട്ടല്‍ പൂര്‍ണമാകാത്തത്.

188 കമ്പനികളുടെ സഞ്ചിത നഷ്ടം 1.30 ലക്ഷം കോടി രൂപയാണ്. ഇവയെല്ലാം ചേര്‍ന്ന് ഒരു ര്‍ഷം ശരാശരി മുപ്പതിനായിരം കോടിയാണ് ഖജനാവിന് നഷ്ടം വരുത്തിവെയ്ക്കുന്നത്.

അതേസമയം ലാഭം ഉണ്ടാക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് പോകുന്നത്. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍. മൊത്തം ലാഭത്തിന്റെ മുപ്പതു ശതമാനവും ഈ മൂന്നു സ്ഥാപനങ്ങളുടെ സംഭവാനയാണ്.

മുന്നൂറിലധികം വരുന്ന പൊതുമേഖലാ സ്ഥാപങ്ങളുടെ മൊത്തം വരുമാനം 2018-19ല്‍ ഇരുപതു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി കോർപറേറ്റ് നികുതി എന്നിവയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുന്നതിലും 2018-19 ല്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് രേഖപ്പെടിത്തിയിരുന്നു.

ഈ സ്ഥിതിവിവര കണക്കുകള്‍ തെളിയിക്കുന്നത് മോദി സര്‍ക്കാരിന്റെ കീഴില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മികവു പുലര്‍ത്തുന്നതായും പുതിയ സ്ഥപനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം തുടങ്ങുന്നതായുമാണ്. വസ്തുതകള്‍ ഇതായിരിക്കെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമോ സത്യവുമായി പുലബന്ധമോ ഇല്ലാത്തതാണ്.

മോദി ഭരണത്തിൽ തുടങ്ങിയ 86 പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകൾ ചുവടെ കൊടുക്കുന്നു


Sl.No. Company
1 AJMER PHAGI TRANSCO LTD.
2 ANUSHAKTI VIDHYUT NIGAM LTD.
3 BALLABGARH-GN TRANSMISSION CO.LTD
4 BHARAT GAS RESOURCES LTD.
5 BHARAT PETRORESOURCES JPDA LTD.
6 BHARATIYA NABHIKIYA VIDYUT NIGAM LTD.
7 BHIND GUNA TRANSMISSION LTD.
8 BIHAR INFRAPOWER LTD.
9 BIHAR MEGAPOWER LTD.10 BIJAWAR-VIDARBHA TRANSMISSION LTD.
11 BUNDELKHAND SAUR URJA LTD.
12 CHANDIL TRANSMISSION LTD.
13 CHEYYUR INFRA LTD.
14 CHHATTISGARH EAST RAILWAYS LTD.
15 CHHATTISGARH EAST-WEST RAILWAYS LTD.16 CHHATTISGARH MEGA STEEL CO.LTD.
17 CHHATTISGARH SURGUJA POWER LTD.
18 COASTAL KARNATAKA POWER LTD.
19 COASTAL MAHARASHTRA MEGA POWER LTD.
20 COASTAL TAMIL NADU POWER LTD.
21 DEDICATED FREIGHT CORRIDOR CORP.OF INDIA LTD.
22 DEOGHAR INFRA LTD.
23 DEOGHAR MEGA POWER LTD.
24 DINGCHANG TRANSMISSION LTD.
25 DUMKA TRANSMISSION LTD.
26 EPI URBAN INFRA DEVELOPERS LTD.
27 GHOGARPALLI INTEGRATED POWER CO.LTD.
28 HEMISPHERE PROPERTIES INDIA LTD.
29 HLL MEDIPARK LTD.
30 HOOGLY COCHIN SHIPYARD LTD.
31 HPCL RAJASTHAN REFINERY LTD.
32 INDIA INTERNATIONAL CONVENTION & EXHIBITION CENTRE LTD.
33 INDO CAT PVT.LTD.
34 INDO RUSSIAN HELICOPTERS LTD.
35 INLAND & COASTAL SHIPPING LTD.
36 JAGDISHPUR PAPER MILLS LTD.
37 JAM KHAMBALIYA TRANSCO LTD.
38 JHARKHAND CENTRAL RAILWAY LTD.
39 JHARKHAND INFRAPOWER LTD.
40 JHARKHAND KOLHAN STEEL LTD.
41 JHARKHAND NATIONAL MINERAL DEVELOPMENT CORP.LTD
42 KARNATAKA VIJAYNAGAR STEEL LTD.
43 KHETRI TRANSCO LTD.
44 KODERMA TRANSMISSION LTD.
45 KOLKATA METRO RAIL CORP.LTD.
46 LAKADIA BANASKANTHA TRANSCO LTD.
47 MAHANADI BASIN POWER LTD.
48 MAHANADI COAL RAILWAY LTD.
49 MAMC INDUSTRIES LTD.50 MANDAR TRANSMISSION LTD.
51 MJSJ COAL LTD.
52 MNH SHAKTI LTD.
53 MOHINDER GARH-BHIWANI TRANSMISSION LTD.
54 NABINAGAR POWER GENERATING CO.LTD.
55 NBCC ENVIRONMENT ENGINEERING LTD.
56 NBCC INTERNATIONAL LTD.
57 NEWSPACE INDIA LTD.
58 NEYVELI UTTAR PRADESH POWER LTD.
59 NMDC POWER LTD.
60 NMDC STEEL LTD.
61 NMDC-CMDC LTD.
62 NPCIL – INDIAN OIL NUCLEAR ENERGY CORP.LTD.
63 NPCIL – NALCO POWER CO.LTD.
64 ODISHA INFRAPOWER LTD.
65 OIL INDIA INTERNATIONAL LTD.
66 ORISSA INTEGRATED POWER LTD.
67 POWER EQUITY CAPITAL ADVISORS PVT.LTD.
68 POWER GRID MEDINIPUR JEERAT TRANSMISSION LTD.
69 POWER GRID MITHILANCHAL TRANSMISSION LTD.
70 POWER GRID VARANASI TRANSMISSION LTD.
71 POWER GRID VEMAGIRI TRANSMISSION LTD.
72 POWERGRID JAWAHARPUR FIROZABAD TRANSMISSION LTD.
73 PUNJAB ASHOK HOTEL CO.LTD.
74 SAGARMALA DEVELOPMENT CO.LTD.
75 SAKHIGOPAL INTEGRATED POWER CO.LTD.
76 SETHUSAMUDRAM CORP.LTD.
77 SHONGTONG KARCHAM WANGTOO TRANSMISSION LTD.
78 SJVN THERMAL PVT.LTD.79 SOUTH CENTRAL EAST DELHI POWER TRANSMISSION LTD
80 TANDA TRANSMISSION CO.LTD.
81 TATIYA ANDHRA MEGA POWER LTD.
82 UDUPI KASARGODE TRANSMISSION LTD.
83 VAPI-II NORTH LAKHIMPUR TRANSMISSION LTD.
84 WRSS XXI(A) TRANSCO LTD.
85 YULE ELECTRICAL LTD.
86 YULE ENGINEERING CO.LTD.

LEAVE A REPLY

Please enter your comment!
Please enter your name here