ഒരു കയ്യിൽ ഖുറാനും മറു കയ്യിൽ ബോംബുമായി പോയി ചോദിച്ചാൽ ഭക്ഷണം കിട്ടുമെന്ന് നേതാവ്.. കയ്യടിച്ച് ജനം!

0

മറ്റ് രാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇരക്കരുതെന്നും ഒരു കയ്യില്‍ ആറ്റം ബോംബും മറുകയ്യില്‍ ഖുറാനുമായി ചെന്നാല്‍ അവര്‍ പണം തരുമെന്നും പാകിസ്ഥാന്‍ സര്‍ക്കാരിനെ ഉപദേശിച്ച് തീവ്രവാദ പാര്‍ട്ടിയായ  ടിഎല്‍പി നേതാവ് സാദ് റിസ് വി. 

പാകിസ്ഥാന്‍ സമ്പദ്ഘടന അപകടത്തിലാണെന്ന വാദവുമായി പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫും മന്ത്രിമാരും സേനാമേധാവിയും സാമ്പത്തിക സഹായം തേടി വിദേശത്ത് പോയി യാചിക്കുകയാണെന്നും ഇതിന് പകരം ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ ആറ്റം ബോംബുള്ള സ്യൂട്ട് കേസും എടുത്ത് സ്വീഡനില്‍ പോയി അവരോട് ഖുറാന്‍റെ സുരക്ഷാസേനയാണ് വന്നിട്ടുള്ളതെന്ന് പറയണമെന്നും സാദ് റിസ് വി കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഭീഷണികൊണ്ട് അവരെ അനുസരിപ്പിക്കാന്‍ പാകിസ്ഥാന് കഴിയുമെന്ന ഇദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ വൈറലാണ്. തെഹ്റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ എന്ന അതിതീവ്ര നിലപാടുള്ള പാര്‍ട്ടി ചെറിയ ബോംബ് സ്ഫോടനങ്ങളിലൂടെയും കലാപങ്ങളിലൂടെയും പാകിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിക്കുകയാണിപ്പോള്‍. അതിന്‍റെ നേതാവാണ് വിദേശരാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇത്തരമൊരു തീവ്രവാദ വഴി ഉപദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐഎംഎഫും മറ്റ് രാജ്യങ്ങളും പാകിസ്ഥാന് സാമ്പത്തിക സഹായങ്ങള്‍ നിരസിച്ച സാഹചര്യത്തിലാണ് സാദ് റിസ് വി ഇത്തരമൊരു പരിഹാരം നിർദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here