വേണുവും മാധ്യമരംഗത്തെ മറ്റു നീലക്കുറുക്കന്മാരും

2

ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ഭരണഘടനാ പദവിയില്ലെങ്കിലും മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരേയും ആദരവോടെ സമൂഹം വീക്ഷിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.

മൂല്യച്യുതിയുടെ കുത്തൊഴുക്കില്‍പെട്ട് പല വിഗ്രങ്ങളും ഉടഞ്ഞപ്പോള്‍ ഉറപ്പോടെ നില്‍ക്കേണ്ട മാധ്യമ രംഗം തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.

കാപട്യത്തിന്റെ മൂഖം മൂടിയണിഞ്ഞ ഇവരെ കൊണ്ട് കേരളക്കര പൊറുതി മുട്ടിയിരിക്കുകയാണ്.

ഒരേസമയം സ്ത്രീകള്‍ക്കായി കണ്ണീരൊഴുക്കും അതോടൊപ്പം സ്വന്തം രാഷ്ട്രീയം മനസ്സിൽ തികട്ടുമ്പോൾ പെയിന്റ് കുട്ടയിൽ വീണ നീലക്കുറുക്കനെപ്പോലെ സ്ഥലകാലബോധം മറന്നു സ്ത്രീകളെ പരസ്യമായി അപഹസിക്കുകയും ചെയ്യുന്നവരായിപ്പോയി ഇക്കൂട്ടര്‍.

കഴിഞ്ഞാഴ്ചയിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് ഈ മാധ്യമ പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ അധിക്ഷേപങ്ങളെ കുറിച്ചായിരുന്നു. മാതൃഭൂമി, ഏഷ്യാനെറ്റ് എന്നീ ചാനലുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അവാര്‍ഡ് വിവാദ ചര്‍ച്ചകളില്‍ മുഴങ്ങിയ അധിക്ഷേപ ശബ്ദങ്ങള്‍ മാധ്യമ ലോകത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ മൂന്നാം കിടസീരിയല്‍ നടിയെന്നു വിളിച്ച മാതൃഭൂമി ചാനലിലെ വേണു ബാലകൃഷ്ണന്‍ ഇവരില്‍ പ്രധാന പ്രതിയാണ്.

ഈ മാധ്യമ പ്രവര്‍ത്തകന്റെ ഉള്ളിലെ സ്ത്രീ വിരോധവും സ്ത്രീകളോടുള്ള മനോഭാവവും ഒരൊറ്റ ചർച്ചയിലൂടെ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. രാഷ്ട്രീയവിരോധമുള്ളവർ അവർ സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ പക്ഷെ അവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഭാഷ വളരെ തരം താണതായിപ്പോയി. ഒരു തുന്നൽക്കാരനും ചെത്തുകാരനും കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് ഒരു സീരിയൽ അഭിനേത്രിക്കു കഴിവുണ്ടെങ്കിൽ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ കേന്ദ്രമന്ത്രിയായിക്കൂടാ?

വേണുവിനെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. വേണുവിന്റെ മുതലാളിയായ വീരേന്ദ്രകുമാറും ഒരു കേന്ദ്ര സഹമന്ത്രിയായിരുന്നു. അക്കാലത്ത് മാതൃഭൂമി പത്രത്തിന്റെ മുൻപേജുകൾ പകുതിയും ഉപയോഗിച്ചിരുന്നത്  ഇദ്ദേഹത്തിന്റെ  അപദാനങ്ങൾ വാഴ്ത്താനായിരുന്നു. ഭരണപരമായ എന്ത് പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത്?

ഒളിമ്പിക്‌സില്‍ ആദ്യമായി വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നേടിത്തന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ രാജ്യവർധൻ റാത്തോഡിന്റെ ചെരുപ്പിന്റെ വാറോല അഴിക്കാന്‍ പോലും യോഗ്യതയുണ്ടോ എന്ന് അദ്ദേഹത്തെ വെടിവെപ്പുകാരനെന്ന് പറഞ്ഞ് അധിക്ഷേപിക്കുമ്പോള്‍ വേണു
ഓര്‍ക്കണമായിരുന്നു.

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനായി ഇരിക്കാന്‍ യോഗ്യതയില്ലാത്ത വേണുവിന് പറ്റിയ പണി ഇടതുപക്ഷത്തിന് ഇന്കവിലാബ് വിളിക്കലായിരിക്കും എന്നാണു എന്റെ അഭിപ്രായം. ബഹു.കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുമായി ഒരു മണിക്കൂർ സംവാദം നടത്താനുള്ള ത്രാണി വേണുവിനുണ്ടോ? ഇതൊരു വെല്ലുവിളിയായി തന്നെ വേണു എടുക്കുക. വേണുവിന്റെ ആരാധനാപാത്രം ബർഖയും സാഗരികയുമൊക്കെ അത് അറിഞ്ഞിട്ടുള്ളതാണ്. വേണുവിന്റെ പ്രവൃത്തി ആന നടന്നുപോകുമ്പോൾ ഓരിയിടുന്ന  ചങ്ങല ബന്ധനസ്ഥനായ വളര്‍ത്തുമൃഗത്തെ ഓര്‍മിപ്പിക്കുന്നു. അണ്‍പാര്‍ലമെന്ററിയായി വല്ലതും ഞാന്‍ പറഞ്ഞുവെങ്കില്‍ ക്ഷമിക്കുക എന്നു മാത്രം പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.

പറയാതെ വയ്യ : ലോകത്തുള്ളവരെയൊക്കെ ചട്ടം പഠിപ്പിച്ചിരുന്ന ഒരു മാധ്യമ സഖാവുണ്ടായിരുന്നു  കൈയ്യിലിരിപ്പു കൊണ്ട് ഒരോ ചാനലുകളിലും നിന്നും പുറത്താക്കാല്‍ നേരിട്ട് ഗതിപിടിക്കാതെ ഒടുവില്‍ താൻ ഏറ്റവും വെറുത്തിരുന്നതും കുറ്റം പറഞ്ഞിരുന്നതുമായ ഗൊസായി കുത്തക മുതലാളിയുടെ ചാനലിൽ കയറിപ്പറ്റി കഴിയുന്ന ഒരാള്‍.  ഇദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ദളിത് സഹപ്രവർത്തക ഈ മാന്യനെതിരെ മാനസിക പീഡനത്തിന് പരാതികൊടുത്തത്  സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിരുന്നു.

ഇയാളുടെ ഒപ്പം എല്ലാവരെയും പുച്ഛത്തോടെ മാത്രം കണ്ടുകൊണ്ടിരുന്ന ആരെയും കളിയാക്കാൻ വിചിത്ര ലൈസൻസുള്ള മറ്റൊരു  മാധ്യമപ്രവർത്തകനും കേസിൽ ഉൾപ്പെട്ടിരുന്നു. ഈ വാർത്ത സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ തങ്ങളുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കനുസരിച്ചു വാർത്ത കൊടുത്തിരുന്ന പ്രമുഖ മാധ്യമങ്ങൾ തമസ്കരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി തങ്ങളുടെ രാഷ്ട്രീയം ഒരു ഉളുപ്പുമില്ലാതെ വിളമ്പുകയും രാത്രി ചാനലില്‍ അന്തി ചര്‍ച്ചയ്ക്ക് വന്നിരുന്ന് ഇത് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.

ഇവരൊക്കെയാണ് കത്‌വാ കൊലപാതകത്തിൽ നിഷ്ടൂരമായി കൊല്ലപ്പെട്ട ബാലികയുടെ പേരും പറഞ്ഞു മുതലക്കണ്ണീരൊഴുക്കിയിരുന്നത് എന്നതാണ് കേരളം അറിയേണ്ട സത്യം.

2 COMMENTS

  1. The fact of the matter (regretfully) is that the aam (kerala) aadmi is oblivious of these activities. The aam kerala aadmi actually does not know what “rashtreeya prabudhata” is.. ! He is simply not bothered….

  2. സ്വാമി ചിദാനന്ദപുരിയെ മാതൃഭൂമി ചാനൽ അപമാനിച്ചു.
    അദ്ദേഹത്തിന്റെ പ്രഭാഷണം രാഷ്ട്രീയ താല്പര്യത്തിന്നായി മുറിച്ചുമാറ്റി അവതരിപ്പിച്ചു.
    ബിജെപിയോടും, ആർഎസ്എസിനോടും എതിർപ്പുണ്ടെങ്കിൽ അത് രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഹിന്ദുക്കളെ ഇല്ലായ്മ ചെയ്തിട്ടല്ല.

LEAVE A REPLY

Please enter your comment!
Please enter your name here