തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാട്ടം തുടരുന്നു. തങ്ങള്‍ക്ക് ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുകയും മൂന്നു സീറ്റില്‍ നിന്ന് 76 സീറ്റുകളിലേക്ക് കുതിച്ചുയരുകയും ചെയ്ത ബിജെപിക്കെതിരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ അതിക്രമം നടത്തുന്നത്.
സംഭവമറിഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജയപ്രകാശ് നദ്ദ കൊല്‍ക്കൊത്തയിലെത്തി. ഇന്ന് ഗവര്‍ണര്‍ ജഗദീപ് ധാന്‍കറെ സന്ദര്ശിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില പാടേ തകര്‍ന്നതു സംബന്ധിച്ച് ബിജെപിയുടെ ആശങ്ക അറിയിക്കും. തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. സിആര്‍പിഎഫിന്റെ 105 കമ്പനി സേനയോട് സംസ്ഥാനത്ത് തുടരാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളിലെ തിരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി രാജവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മെയ് അഞ്ചിന് കോവിഡ് പ്രോ്‌ട്ടോക്കോള്‍ അനുസരിച്ചുള്ള പ്രതിഷേധമാകും നടത്തുക.
കലാപം അവസാനിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ സത്യപ്രതിജഞ ചടങ്ങിന് തീയതി നിശ്ചയിക്കുന്നതില്‍ നിന്ന് ഒഴിവാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് തവണ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചപ്പോഴും സമാനമായ കലാപമാണ് ബംഗാളില്‍ അരങ്ങേറിയത്.
ഇക്കുറി ബംഗാളിലെ പോളിംഗ് ഏജന്റുമാരായ രണ്ട് ബിജെപി വനിതാ പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. ഇതു കൂടാതെ നിരവധി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട് . പലജില്ലകളിലും കൊള്ളയും കൊള്ളിവെയ്പും അരങ്ങേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നതായി ബംഗാളിലെ ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
ശക്തമായ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് പാര്‍ട്ടി അനുയായികളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.