തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ കോണ്‍ഗ്രസ് കേന്ദ്രത്തിലെ മോഡി സര്‍ക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന തരംതാണ തന്ത്രപ്രയോഗങ്ങള്‍ എല്ലാ അതിരും ലംഘിച്ചു മുന്നേറുകയാണ്. റാഫേല്‍ യുദ്ധ വിമാനത്തിന്റെ പേരില്‍ നടത്തിയ അഴിമതി ആരോപണക്കെട്ടുകഥകള്‍ പരമോന്നത കോടതി തച്ചുതകര്‍ത്തതിനു ശേഷവും ഹീനമായ പല മാര്‍ഗങ്ങളും ഇനിയും പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണ്.
ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെത് ലണ്ടനിലാണ് അരങ്ങേറിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ അനായസമായി കഴിയുമെന്ന് യുഎസിലെ സൈബര്‍ വിദഗ്ദ്ധന്‍ (?) ഡെമോ നടത്തിയെന്നാണ് പല മാധ്യമങ്ങളും അവകാശപ്പെട്ടത്. എന്നാല്‍, 2019 പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് ചില രാജ്യാന്തര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ പൊറാട്ടു നാടകമായിരുന്നു ഇതെന്ന് മനസിലാക്കാന്‍ അധികനേരം എടുത്തില്ല.
പാക് വംശജനും യുഎസ് പൗരത്വമുള്ള സെയിദ് ഷുജ എന്നയാളാണ് ലണ്ടനില്‍ ഇവിഎം ഹാക്കത്തണ്‍ നടത്തിയത്. ഇതിനു പിന്നില്‍ യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയനാണ് പ്രവര്‍ത്തിച്ചത്. ഇതിന്റെ പ്രസിഡന്റ് ആശിഷ് റെ അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവിയാണെന്നത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിക്കുന്നയാര്‍ക്കും മനസിലാകും.
കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ മുണ്ടെക്ക് വോട്ടിംഗ് യന്ത്രങ്ങളുടെ തിരിമറി സംബന്ധിച്ച് വിവരമുണ്ടായിരുന്നുവെന്നും അദ്ദേഹം അത് പുറത്തുപറയുമെന്ന് ബിജെപി സംശയിച്ചതിനാല്‍ കൊല്ലപ്പെട്ടുയെന്നു വരെ ഇയാള്‍ പറഞ്ഞുവെച്ചു, അതേസമയം, ഇതേക്കുറിച്ച് അറിയാവുന്ന മറ്റൊരാള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വിഎസ് സമ്പത്തായിരുന്നു. കോണ്‍ഗ്രസ് നിയമിച്ച മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് പക്ഷേ, ജീവപായമൊന്നും ഉണ്ടായില്ല പോലും !!
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ വിവരം ചോര്‍ത്തി നല്‍കി മുണ്ടെ എന്താണ് നേടാന്‍ ആഗ്രഹിച്ചത് ?. വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ സ്വന്തം പാര്‍ട്ടിക്കെതിരെ മുണ്ടെതിരിയുമെന്ന് ആരേയാണ് ഹാക്കത്തണ്‍ വിദഗ്ദ്ധന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ?
വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്ന് പ്രഖ്യാപിക്കാന്‍ വന്നയാള്‍ക്ക് ഈ വാദത്തിന് തെളിവൊന്നും നല്‍കാന്‍ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇവിഎമ്മുകളെ ഹാക്കു ചെയ്യാന്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ചേര്‍ന്നാണ് ബിജെപി തന്ത്രം മെനഞ്ഞതെന്നും ഇയാള്‍ ആരോപിക്കുന്നു.
റിലയന്‍സ് കമ്യൂണിക്കേഷന് ശതകോടികളുടെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാന്‍ അവസരം ഇതിലൂടെ ലഭിച്ചിട്ടുണ്ട്., പക്ഷേ, .യുഎസ് കോടതികളുടെ കാര്‍ക്കശ്യം ബ്രിട്ടീഷ് കോടതികള്‍ക്കില്ലെന്നതും ഇവിടെ വേദി തിരഞ്ഞെടുത്തതിന്റെ കുബുദ്ധി തെളിയിക്കുന്നു. 2014 ല്‍ കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. അതിന്നര്‍ത്ഥം ഏതങ്കിലും രീതിയില്‍ വോട്ടിംഗ് .യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമായിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിന് അനായാസമായി നടത്താമായിരുന്നുവെന്നാണ്. ഭരണകൂട സംവിധാനങ്ങളും റിലയന്‍സും എല്ലാം കോണ്‍ഗ്രസിനും കൈവെള്ളയിലായിരുന്നു. അവിശ്വസനീയമായ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് രാജ്യാന്തരതലത്തില്‍ ഇന്ത്യയേയും അതിന്റെ ജനാധഇപത്യ സംവിധാനങ്ങളേയും അധിക്ഷേപിക്കുകയും രാജ്യത്തിന് ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇപ്പോള്‍ സാമ്പത്തികമായും ശാസ്ത്ര-സാങ്കേതികതലത്തിലും സര്‍വ്വോപരി ആയുഷ്മാന്‍ ഭാരത് പോലുള്ള ആരോഗ്യപരിരക്ഷ പദ്ധതികളിലൂടെ ഭരണപരമായും ലഭിച്ചിട്ടുള്ള സത്‌പേരിന് കളങ്കം വരുത്താന്‍ പാക്കിസ്ഥാനിലെ ഐഎസ്‌ഐ പോലുള്ള ശക്തികളുമായി ചേര്‍ന്ന നടത്തിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കായി ഇതിനെ ആരാനും വിശേഷിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.
ഇതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളുണ്ടെന്ന്തിന് നേര്‍തെളിവാണ് ഹാക്കത്തണിലെ കപില്‍ സിബലിന്റെ സാന്നിദ്ധ്യം. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അവഹേളിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി പൊട്ടിത്തകര്‍ന്നപ്പോളാണ് ഏറ്റവും ഒടുവില്‍ വിദേശരാജ്യത്തു നിന്നും വ്യാജ മിസൈല്‍ തൊടുത്തുവിട്ടത്.
ഹാക്കത്തണ്‍ നടന്ന ഹാളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പിന്‍ നിരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബല്‍ ഇരുന്നത് സംഭവത്തിന്റെ സൂത്രധാരന്‍ ആരെന്ന് ഏവരേയും ബോധ്യപ്പെടുത്തുന്നതായിരുന്നു.
പാക് വംശജനെ വിളിച്ചു വരുത്തി ലണ്ടനില്‍ ഇത്തരമൊരു നാടകമാടേണ്ടതിന്റെ സാഹചര്യം എന്തായിരുന്നു എന്ന് പല കോണുകളും ചോദ്യം ഉന്നയിക്കുന്നു. യ.ുഎസ് പൗരത്വമുള്ള ഇയാള്‍ക്ക് എന്തുകൊണ്ട് യുഎസില്‍ ഇത്തരമൊരു വാര്‍ത്താ സമ്മേളനം നടത്തിക്കൂട? എന്തിന് ലണ്ടന്‍ തിരഞ്ഞെടുത്തു. ?
ഇതിനുത്തരം ലളിതമാണ്. ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും ഒരു രാജ്യത്തിനെതിരെ നടത്തുന്ന യുദ്ധ പ്രഖ്യാപനമായി കണ്ട് കടുത്ത നിയമനടപടികള്‍ക്ക് സാധ്യതയുള്ളതായിരുന്നു. യുഎസ് പോലെ വലിയ ജനാധിപത്യ പാരമ്പര്യം ഉള്ള രാജ്യത്ത് കോടതികള്‍ ശക്തമാണ്. പോരെങ്കില്‍ ഇന്ത്യയും യുഎസും തമ്മില്‍ നിരവധി രാജ്യരക്ഷാ ഉടമ്പടികള്‍ ഉള്ളവരും. യുഎസ് ഭരണകൂടം ഇന്ത്യയുമായി പുലർത്തുന്ന സൗഹൃദവും ആരോപണം ഉന്നയിക്കുന്നയാളെ കാരാഗൃഹത്തിലേക്ക് നയിക്കാന്‍ ഇടയാക്കുന്നതുമാണ്.
ഇതിനാലാണ് യുദ്ധപ്രഖ്യാപനത്തിന് യുകെ തിരഞ്ഞെടുത്തത്. ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നതില്‍ ബ്രിട്ടന്‍ കാണിക്കുന്ന അലംഭാവം ഒന്നുമാത്രം മതി ഈ വിഷംയ മനസിലാക്കാന്‍. പാക് സ്വാധീനം ഭരണ തലത്തില്‍ ഏറെയുള്ള ഇടമെന്ന രീതിയിലും പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഭരണസംവിധാനവും നീതിന്യായ മേല്‍നോട്ട വ്യവസ്ഥിതിയും ഇന്നും യുകെയില്‍ ഉണ്ട്.
ഇതിനിടെ ഹാക്കർ സയിദ് ഷുജ നടത്തിയ എല്ലാ ആരോപണങ്ങളിൽ നിന്നും പത്രസമ്മേളനത്തിന് വേദിയൊരുക്കിയ ലണ്ടൻ ഫോറിൻ പ്രസ് അസോസിയേഷൻ ഉത്തരവാദമെടുക്കാതെ കൈകഴുകി.
The Foreign Press Association strongly disassociates itself with any claims made by the speaker Syed Shuja during the #IJA event in London yesterday. Not one of the masked speaker’s accusations have so far been corroborated.
— Foreign Press Association (@FPALondon) January 22, 2019
ഇവിഎം യന്ത്രങ്ങളുടെ വിശ്വാസ്യത രാജ്യാന്തര തലത്തില്‍ താറടിച്ച് കാണിക്കാനും അതുവഴി രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കം ഉണ്ടാക്കാനും നടത്തിയ ശ്രമങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതിനെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയമായി നേരിടാന്‍ ബിജെപി രംഗത്തിറങ്ങയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. കപില്‍ സിബല്‍ പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നേതാവെന്ന നിലയിലല്ലെന്നും വ്യക്തിപരമായി എത്തിയതാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പങ്ക് പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞിരുന്നു.
2014 നു ശേഷം നടന്ന ബീഹാര്‍, ഡെല്‍ഹി, പഞ്ചാബ് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ ചത്തീസ്ഗഡ് എന്നിവടങ്ങളില്‍ ബിജെപി എന്തുകൊണ്ട് ഹാക്കിംഗ് നടത്തി വിജയിച്ചില്ലെന്ന ചോദ്യത്തിനും ഇവര്‍ റെഡ്‌മെയ്ഡ് ഉത്തരം തയ്യാറാക്കിയിരുന്നു.
ഈ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സെയിദ് ഷുജ വോട്ടിംഗ് യന്ത്രങ്ങളില്‍ കടന്നു കയറി ബിജെപിയുടെ നീക്കം തടഞ്ഞുവത്രെ!! ഇതിന്റെ ഫലമായി ഡെല്‍ഹിയില്‍ എഴുപതില്‍ 67 സീറ്റും ആം ആദ്മിക്ക് ലഭിച്ചുവെന്നും ഗുരുതര വെളിപ്പെടുത്തലും കുറ്റസമ്മതവും ഇയാള്‍ നടത്തിയിട്ടുണ്ട്.
എന്നാല്‍, മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷം പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നതും ഹാക്ക് ചെയ്യാനാകുമായിരുന്നുവെങ്കില്‍ ഡെല്‍ഹിയില്‍ സാധ്യമായെന്ന് അവകാശപ്പെടുന്നതുപോലെ ഈ രണ്ടും സംസ്ഥാനങ്ങളിലും, അതുപോലെ , ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രിപദം ചെറിയ ക്ഷിക്ക് വിട്ടു കൊടുക്കേണ്ടിവന്ന കര്‍ണാടകയിലും ഈ ഹാക്കിംഗ് ആവര്‍ത്തിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും ഉത്തരം നല്‍കാനാകാതെ കുഴങ്ങുകയാണ് സൈബര്‍ വിദഗ്ദ്ധന്‍.
റാഫേലിലെ അഴിമതി ആരോപണം ഉന്നയിച്ച് നാണം കെട്ട കോണ്‍ഗ്രസ് ഇതുവഴി അപമാനിക്കാന്‍ ശ്രമിച്ചത് രാജ്യത്തിന്റെ സൈനിക ശക്തിയെയാണ്. ശത്രു രാജ്യങ്ങളഉമായി കൂട്ടു ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ ഈ നീക്കം അധികാരത്തിനു വേണ്ടി രാജ്യദ്രോഹവും തങ്ങള്‍ നടത്തുമെന്ന് തെളിയുക്കുന്നതായിരുന്നു.
രാജ്യത്തിനു പുറത്തു ചെന്ന് പാക് വംശജനായ സൈബര്‍ വിദഗ്ദനെ കൊണ്ട് ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്യുന്നതും ശത്രുവിന് സമാനമായി യുദ്ധ പ്രഖ്യാപനം നടത്തുന്നതുമായിരുന്നു ലണ്ടനിലെ ഹാക്കത്തോണ്‍. ഇതിനെതിരെ രാജ്യത്തെ ഭരണകൂടവും ജനങ്ങളും ശക്തമായ പ്രതികരണമാണ് നടത്തുന്നത്. ഇതിനു പിന്നില്‍ ഗൂഡാലോചന നടത്തിയ ഏവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കുകയും ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പരാജയപ്പെടുത്താനാവില്ലെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിന്റെ ഈ പരിഭ്രാന്തമാര്‍ന്ന നീക്കങ്ങള്‍ തെളിയിക്കുന്നത്. പ്രതിപക്ഷത്തെ കുടുംബ പാര്‍ട്ടികള്‍ ഒരോന്നും തങ്ങള്‍ക്ക് പ്രധാനമന്ത്രിക്കസേര വേണമനെന്ന ലക്ഷ്യലുായി മോഡി വിരോധവും ബിജെപി അവഹേളനവും നടത്തുമ്പോള്‍ വസ്തുതകളും സത്യവും മനസിലാക്കുന്ന വലിയൊരു ജനത ഇതിന് തിരഞ്ഞെടുപ്പിലൂടെ തന്നെ മറുപടി നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ബിജെപിയുടെ വിജയത്തിന്റെ ശോഭ കെടുത്താനുള്ള അണിയറ നീക്കങ്ങളുടെ ഭാഗമായി മാത്രം ഈ ഹാക്കത്തണ്‍ നാടകത്തിനെ കണ്ടാല്‍ മതി. ഹീനമായ ഇത്തരം മാര്‍ഗങ്ങളിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് അവര്‍തന്നെ വഴിയൊരുക്കുകയാണ്. പുതിയ നാടകങ്ങള്‍ക്കായാണ് കാത്തിരിപ്പ്. നിരാശരാക്കരുത്. !!!
Manu, well done.
പത്രിക ഇനിയും ഉയരണം