ഉത്തേജകത്തിലും ഉത്തേജിക്കാത്തവരോട്…

0

വാട്സ് ആപ്പ് ബെല്ലടിച്ചു…! മൊബൈലില്‍ ഒരു പോത്തിന്റെ മുഖം തെളിഞ്ഞു..
രായപ്പന്‍ ….!
പാലക്കാട്ടുള്ള അമ്മായീടെ മകന്‍. ലവനെന്തിനാ ഈ നേരത്ത് വിളിക്കുന്നത്. അവന്റെ എരുമ പെറ്റോ … ?

ആകാംക്ഷയായി.

എന്താടാവ്വേ… ?

അല്ല.. മോദി ഉത്തേജകം പ്രഖ്യാപിച്ചു … ഹിന്ദിയാ. അതാ
മാമനോട് ചോദിക്കാമെന്ന് കരുതി..

20 ലക്ഷം കോടി രൂപയുടെ പാക്കേജാ..
ന്താടാ പോരെ..?

അതെത്രയാ… ? മാമാ… ?

എടാ, അത് ജിഡിപിയുടെ പത്തു ശതമാനം വരും.

അല്ല.. പത്തുശതമാനെന്ന് പറഞ്ഞാല്‍ ജിഡിപി എത്രയാ.. ?

200 ലക്ഷം കോടി വരും… !

മാമാ… വെറുതെ ഇങ്ങിനെ പൂജ്യമിട്ട് കളിച്ചിട്ട് കാര്യമില്ല..മനുഷ്യന് മനസ്സിലാകുന്ന ഭാഷേല്പറ…

ശ്ശെടാ… മലയാളത്തിലല്ലേ പറണേത്. ഇനി ഏത് ഭാഷേ പറേണം.. ?

അതല്ല.. 20 ലക്ഷം കോടി എന്നു പറഞ്ഞാല്‍ എത്രവരും.. ?
ഹൊ.. ഇനി ഇത് എങ്ങിനെ പറഞ്ഞ് ഞാന്‍ മാമനെ മനസ്സിലാക്കും..

പോത്തേ.. !
എടാ രായപ്പാ… ! പാലക്കാട്ടെ കണ്ടത്തില്‍ തായം കളിച്ച് നടക്കുന്ന നിനക്ക് അതിലെ ചേറ് എത്രയുണ്ടെന്ന് അറിയാമോ?

അറിയാം… കണങ്കാല് വരേ വരും.. മാമാ..

അത് മതി… നിന്റെ പണിക്ക് അത്രം അറിഞ്ഞാല്‍ മതി..

ആട്ടെ… മാമാ.. പാവങ്ങള്‍ക്ക് പതിനഞ്ചു ലക്ഷം വെച്ച് കിട്ടുമെന്ന് വാട്‌സ്ആപ്പില്‍ പറയുന്നത് ..ശരി തന്നെയാണോ.. ?

എടാ.. മലയാളോം അറിയില്ല.. ഹിന്ദിയും അറിയില്ല.. പോത്തിനെ പോലെ മുക്രയിടാന്‍ മാത്രം അറിയാം.. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.

അല്ല മാമാ.. 20 ലക്ഷം കോടീന്നു പറഞ്ഞാല്‍ എത്ര വലിയ സംഖ്യയാ..? അതെങ്കിലും പറഞ്ഞു താ… എനിക്ക് അന്തി ചര്‍ച്ചയ്ക്ക് പോകാന്‍ സമയമായി..

നിനക്കോ എന്തോന്ന് അന്തിചര്‍ച്ച..? നിന്നെയൊക്കെ ആരാടാ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. അവനെ തല്ലണം… !

അതെന്നാ മാമാ…? എനിക്ക് അങ്ങാടീല്‍ വലിയ ഡിമാന്‍ഡാ.. മെക്കിട്ട് കേറി എതിരാളിയെ അടിച്ചിരുത്താനുള്ള എന്റെ കഴിവ് അപാരമാണെന്ന് ബാലകൃഷ്ണേട്ടൻ പറയാറുണ്ടല്ലോ.. അതു വിട് മാമന്‍.. ഇതു പറ.. എത്ര വലിപ്പമുണ്ട് ഈ ഉത്തേജക പാക്കേജിന്. ?

ആട്ടെ. നി 2ജി കുംഭകോണം എന്നു കേട്ടിട്ടുണ്ടോ… ?

ഉണ്ട്.

അതിന്റെ 11 ഇരട്ടി വരും ഇത്.

കല്‍ക്കരി കുംഭകോണം എന്ന് കേട്ടിട്ടുണ്ടോ ? അതിന്റെ 10 ഇരട്ടിയും സിഡബ്ല്യുജി കുംഭകോണത്തിന്റെ 28 ഇരട്ടിയും ബോഫോഴ്‌സിന്റെ മുപ്പതിനായിരം ഇരട്ടിയും…. വലിയ തുക..

ഹൊ… അത്രേം വലിയ കുംഭകോണമാണോ ഇത്..?

പോട്ടെ… ഞാന്‍ ചര്‍ച്ചയ്ക്ക് പോട്ടെ.. മാമാ… നന്ദി ഇന്ന് ഞാന്‍ തകര്‍ക്കും. ..

എടാ പോത്തെ.. രായപ്പാ.. നീ വെറും പോത്താടാ പോത്തേ..

നിന്നെ ഇതൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറഞ്ഞ സമയത്ത് രണ്ടു ഏത്തവാഴക്ക് തടം എടുത്ത് വെള്ളം കോരിയിരുന്നേല്‍ അതില്‍ നാലു കാ കൂടുതല്‍ വന്നേനെ..

അപ്പം ചേട്ടന്‍ ഏത്തവാഴ കൃഷിയും തുടങ്ങിയോ.. ?

തുടങ്ങി.. പിള്ളേച്ചന്റെ തരിശ് കിടന്ന പാടത്ത് ഞാന്‍ കൃഷിയിറക്കി. ഭാര്യക്ക് മോദിജിയുടെ പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ രണ്ടായിരംകിട്ടിയപ്പോള്‍. നല്ല വിത്ത് നോക്കി മണ്ണൂത്തിയില്‍ നിന്ന് വാങ്ങിച്ചിരുന്നു. ഇനി അടുത്ത ഓണക്കാലത്ത് ചേക്കില്‍ ഏത്തവാഴക്കുല സപ്ലൈ പുരുഷു ചെയ്യും.

അങ്ങിനെ സ്വാശ്രയത്തിലേക്ക് സ്വയംപര്യാപതയിലേക്ക് ചേക്ക് എന്ന ഗ്രാമം മാറും.

മാമാ… ഏത്തവാഴയോ…? അതെന്തിനാ..? അതുകൊണ്ടു മാമന്റെ നാട്ടിലെ പട്ടിണി മാറുമോ.. ?

ഓ അതു ശരിയാ.. പോത്തിന് എന്ത് ഏത്തവാഴ.. ? ഇല്ലടാ മോനെ പട്ടിണി മാറണേല്‍ വിപ്ലവം വരണം…! അതും തോക്കിന്‍ കുഴലിലൂടെ..!! നീ ചെല്ല്.. പോത്തിന് കഞ്ഞി വെള്ളം കൊട്. അല്ലെങ്കില്‍ അത് പട്ടിണി കിടന്ന് ചാകും.

പോത്തുകള്‍ ചാകട്ടെ മാമാ… എന്നാലെ പോത്ത് ഫെസ്റ്റിവല്‍ നടത്താനാകു..

ഹൊ ഇപ്പോ നിനക്ക് ഒരു ഉത്തേജനം ലഭിച്ചല്ലോ…? നിയൊക്കെ പോത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്ക്. ചെല്ല്.. ഇപ്പോള്‍ പോയി ചര്‍ച്ചിക്ക്.. ഞാന് പോയി എന്റെ ഏത്തവാഴയ്ക്ക് വെള്ളം കോരട്ടെ…!!

LEAVE A REPLY

Please enter your comment!
Please enter your name here