സവർക്കർ “വീർ” ആയതെങ്ങനെ ?

0

“ചിത്രഗുപ്തൻ”  എന്ന തൂലിക നാമത്തിൽ  സ്വന്തമായി “വീർ” എന്ന് പേരിനോട് ചേർത്ത  ഷൂനക്കി സവർക്കറേ കുറിച്ചുള്ള സ്ഥിരം പരിഹാസം നിങ്ങൾ കേട്ടിട്ടില്ലേ?  അതിന്റെ സത്യാവസ്ഥ നിങ്ങൾ എന്നെങ്കിലും തിരക്കി പോയിട്ടുണ്ടോ? 

അതൊരു രാഷ്ട്രീയ അപനിർമിതിയാണ്. അതെങ്ങനെ അവകാശപ്പെടാൻ സാധിക്കും ?  അപ്പോൾ സത്യം എന്താണ് ?
ചിത്രഗുപ്തന്റെ “Life of Barrister Savarkar” എന്ന പുസ്തകത്തിന്റെ ആദ്യ പ്രസിദ്ധീകരണം പുറത്തിറങ്ങുന്നത് 1926 ഇൽ മാത്രമാണ്. എന്നാൽ അതിനു രണ്ടു  കൊല്ലം മുൻപ് തന്നെ സവർക്കറുടെ  മറാട്ടി സുഹൃത്തുക്കളും ആരാധകരും സവർക്കറെ  “സ്വാതന്ത്ര്യവീർ”  എന്നും അതിന്റെ സംക്ഷിപ്തമായി  വീർ എന്നും വിളിച്ചു തുടങ്ങിയിരുന്നു. അതിനു കാരണം ജനുവരി  1924ൽ ജയിൽ മോചിതനായി രത്നഗിരിയിലേക്കു ഒതുക്കപ്പെട്ട സവർക്കർക്കറുടെ ജീവചരിത്രം  1924 ൽ  തന്നെ മറാഠി ലേഖകനായ  സദാശിവ് രാജാറാം റാനഡെ “സ്വാതന്ത്ര്യവീർ വിനായക്‌റാവ് സവർക്കാറാഞ്ചേ സംക്ഷിപ്‌ത് ചരിത്ര” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുകയുണ്ടായി എന്നതാണ്. റാനഡെയാണ്  ആദ്യമായി വീർ എന്ന പ്രയോഗം സവർക്കറുടെ പേരോട് ചേർത്ത് പ്രസിദ്ധീകരിച്ചതും. തല്ഫലം അത് ആദ്യം മാറാഠികളിലും  പിന്നീട് മറ്റു ഇന്ത്യയ്ക്കാരുടെ ഇടയിലും വീർ  എന്ന പ്രയോഗം ഉണ്ടാകാൻ കാരണമായി.

അപ്പോൾ ഈ രാഷ്ട്രീയ അപനിർമിതി എവിടുന്നുണ്ടായി? 
സവർക്കർ തന്നെയാണ് ചിത്രഗുപ്‌തൻ എന്ന് ആരോപണം ഉയർത്തിയവരിൽ പ്രധാനി ലൈഫ് ഓഫ് ബാരിസ്റ്റർ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ച Dr. Ravindra Ramdas ആയിരുന്നു. ആമുഖത്തിൽ “പാരിസ് നഗരത്തിന്റെ തൂലികാ വർണ്ണനയിൽ നിന്നും ചിത്രഗുപ്തൻ സവർക്കർ തന്നെ ആയിരിക്കും”  എന്നൊരു ഊഹാപോഹം അദ്ദേഹം നടത്തുകയല്ലാതെ  ആ ആരോപണത്തെ  സാധൂകരിക്കാനായി യാതൊരു തെളിവുകളും അദ്ദേഹം തരുന്നുമില്ല.  യാതൊരു തെളിവുകളും ഇല്ലാത്ത ഈ ആരോപണത്തെ കുറിച്ച് സവർക്കറുടെ ആധുനിക ജീവ ചരിത്രകാരനായ  വിക്രം സമ്പത് തന്റെ Savarkar: Echoes from a Forgotten Past എന്ന  പുസ്തകത്തിൽ  പ്രതിപാദിക്കുന്നത് ഇപ്രകാരം 
“There have been various allusions about who the author is—from Congress leader C. Rajagopalachari, the revolutionary V.V.S. Aiyar to Savarkar himself writing under a pseudonym. The identity of the author continues to remain a mystery. The book chronicles the stormy years that he spent in London till he was arrested and sent back to India.” 
ചിത്രഗുപ്തൻ  സി രാജഗോപാലാചാരിയുടെയോ, വിപ്ലവകാരി വി. വി. എസ് ഐയ്യറുടെയോ, സ്വയം സവർക്കരുടെയോ തൂലികാ  നാമമായിരിക്കാം എന്ന പല ഊഹങ്ങളും  നിലവിൽ ഉണ്ടായിരുന്നു. അതാണ് Dr. Ravindra Ramdas ഏറ്റു പിടിച്ചതും. എന്നാൽ ഇത്തരം  ഊഹ പരാമർശങ്ങൾക്ക് യാതൊരു തെളിവുകളും ലഭ്യമല്ലാത്തതിനാൽ  ഇന്ന് ചിത്രഗുപ്തൻ ആരാണ് എന്നത് ഒരു “mystery” ആയി തുടരുന്നു എന്ന് വിക്രം സമ്പത് തന്നെ സമ്മതിക്കുന്നു.

സവർക്കറെ വീർ സവർക്കർ എന്ന് വിളിക്കണോ?
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി  മേയ് 1980ൽ സവർക്കറുടെ ജന്മശദാബ്ദിക്കു ഔദ്യോഗികമായി എഴുതിയ കത്തിൽ പേരിനോട് “വീർ” എന്ന പ്രയോഗിക്കുന്നതായി കാണാം –  “Veer Savarkar´s daring defiance of the British has its own important place in the annals of our freedom movement”, ഒപ്പം ആ കത്തിൽ  സവർക്കറെ “remarkable son of India” എന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു.

അപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ഇല്ലാത്ത ‘വീർ’ വിരോധം ചില മലയാളികൾക്ക് എന്തിനാണ് ?

LEAVE A REPLY

Please enter your comment!
Please enter your name here