പാർട്ടി കുടുംബമാണ് ഞങ്ങൾ.. ഈ പാർട്ടിക്കാണ് വോട്ട് ചെയ്തത്!! ഇതാണോ മാർക്സിസ്റ്റ് ഭരണം? തോറ്റു പോയി ജനങ്ങൾ.. അച്ചു മാമൻ ആണെങ്കിൽ ഇങ്ങനെ സംഭവിക്കില്ല..

0

ബഡ്‌ജറ്റ്‌ അവതരിപ്പിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പൊതു ജനങ്ങൾക്കിടയിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് പിണറായി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഉയരുന്നത്. പാവപ്പെട്ടവരെ എല്ലാത്തരത്തിലും ശ്വാസം മുട്ടിക്കുന്ന ഒരു ബഡ്‌ജറ്റ്‌ ആയിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. വെള്ളക്കരം, വീട്ടു നികുതി, രെജിസ്ട്രേഷൻ തീരുവ, വൈദ്യുതി ചാർജ്, പെട്രോളിന് മേൽ അധിക സെസ് തുടങ്ങി സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ബഡ്‌ജറ്റിനെതിരെ പാർട്ടി അനുഭാവികളിൽ നിന്ന് പോലും വിമർശനം ഉയരുകയാണ്. 

അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ലോട്ടറി വിറ്റ് ജീവിക്കുന്ന ഒരു പാവം അമ്മയാണ് പിണറായി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്. താൻ ഒരു പാർട്ടി അനുഭാവിയാണെന്ന് എടുത്ത് പറഞ്ഞുകൊണ്ടാണ് അവർ പിണറായി സർക്കാരിനെ വിമർശിക്കുന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വട്ടവും താനും കുടുംബവും പിണറായി സർക്കാരിനാണ് വോട്ട് ചെയ്തതെന്നും അവർ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ലോട്ടറി ടിക്കറ്റുകളുടെ വില ഉയർത്തിയിരുന്നു. ടിക്കറ്റ് വില ഉയർന്നതോടെ ആളുകൾ ലോട്ടറി വാങ്ങുന്നില്ല എന്നാണ് ഇവരുടെ പരാതി. അതോടൊപ്പം ടിക്കറ്റുകളുടെ എണ്ണം ക്രമാതീതമായി ഉയർത്തിയതോടെ സമ്മാനം കിട്ടാനുള്ള സാധ്യതയും മുമ്പത്തേതിനേക്കാൾ കുറഞ്ഞു എന്നും അവർ അഭിപ്രായപ്പെടുന്നു. 

ലോട്ടറി ടിക്കറ്റും മദ്യവുമാണ് കേരള ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം. ഓരോ തവണ ഖജനാവ് കാലിയാകുമ്പോഴും സർക്കാർ പിടിച്ചു നിൽക്കാൻ ആശ്രയിക്കുന്നത് ലോട്ടറിയെയും മദ്യത്തെയുമാണ്. വൻതോതിൽ നികുതി വർദ്ധിപ്പിച്ച് മന്ത്രിമാർ വിദേശ ടൂറുകൾ നടത്തുന്നതിനോടും,  കെവി തോമസിനും ചിന്താ ജെറോമിനെയും പോലെയുള്ളവർക്ക് ലക്ഷങ്ങൾ കൊടുക്കുന്നതിനോടും പൊതു ജനരോഷം ഇരമ്പുകയാണ്. അതിന്റെ നേർകാഴ്ച്ചയാണ് സിപിഎമ്മിന് വോട്ട് ചെയ്ത് തെരുവിൽ ലോട്ടറി വിറ്റ് കഴിയുന്ന ഇതുപോലുള്ള പാവങ്ങളുടെ രോഷപ്രകടനം. 

LEAVE A REPLY

Please enter your comment!
Please enter your name here