1981 ജനുവരി 28 നാണ് കൊച്ചി ഷിപ്പ്യാർഡ് എം വി റാണി പത്മിനി പുറത്തിറക്കിയത്. അന്നത്തെ 32 കോടി ആയിരുന്നു ചിലവ് പറഞ്ഞത്. കപ്പലിന് കീലിട്ടത് ഇന്ദിരാ ഗാന്ധി ആയിരുന്നു. പ്രതീക്ഷിച്ച പോലെ കപ്പൽ നിർമാണം പൂർത്തിയാകാതെ ഇഴഞ്ഞു. ഒരു കാരണം ഭീമൻ ഗ്യാൻട്രി ക്രയിൻ കിട്ടാൻ ഉള്ള താമസം ആയിരുന്നു. മറ്റൊരു കാരണം എല്ലാം ഏകോപിപ്പിച്ചു കൊണ്ട് പോകാൻ ഉള്ള പറ്റിയ ഒരാളുടെ അഭാവവും.
ഇങ്ങനെ ഒരു നിർണായക സമയത്താണ് നമ്മുടെ ഇ ശ്രീധരൻ സർ നെ ഷിപ്പ്യാർഡ് ചെയർമാൻ കം മാനേജിങ് ഡയറക്ടർ ആയി നിയമിക്കുന്നത്. അതോടു കൂടി ആ പ്രോജക്ടിന് ജീവൻ വെച്ചു . ശ്രീധരൻ സർ ആദ്യം തീരുമാനിച്ചത് ഒരു റിപ്പബ്ലിക്ക് ഡേയിൽ ഷിപ് ലോഞ്ചിങ് എന്നാണ് .” ദിസ് ഈസ് ഇമ്പോസ്സിബിൾ ” എന്നായിരുന്നു കൂട്ടത്തിൽ ഉള്ളവരുടെ മറുപടി . “എന്റെ ഡിക്ഷ്ണറിയിൽ അങ്ങനെ ഒരു വാക്കില്ല” എന്നായിരുന്നു ശ്രീധരൻ സർ ന്റെ മറുപടി .
തന്റെ ജീവനക്കാർക്ക് എല്ലാ പിന്തുണയും നൽകി ഊണും ഉറക്കവും ഉപേക്ഷിച്ചു അദ്ദേഹം കൂടെ നിന്നു. ഒടുവിൽ പണി പൂർത്തിയായി കപ്പൽ ലോഞ്ച് ചെയ്യുന്നത് യാർഡിലെ തന്റെ ജോലിക്കാരിൽ ഏറ്റവും പ്രായം കൂടിയ ആൾ ആയിരിക്കണം എന്ന് ശ്രീധരൻ സർ നു നിർബന്ധം ഉണ്ടായിരുന്നു. പക്ഷെ ഒരു കപ്പൽ നീറ്റിൽ ഇറക്കുന്നത് എപ്പോഴും ഒരു സ്ത്രീ ആയിരിക്കണം എന്നതു കൊണ്ട് അദ്ദേഹത്തിന് ആ തീരുമാനത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
കൂടെ നിന്ന സ്വന്തം ജീവനക്കാരുടെ അനുഗ്രഹാശിസ്സോടെ ശ്രീധരൻ സർ ന്റെ സഹധർമിണി രാധയാണ് കപ്പൽ നീറ്റിൽ ഇറക്കിയത്. കൊച്ചി കപ്പൽശാലയിൽ നിന്ന് ആദ്യമായി പുറത്തിറങ്ങിയ കപ്പൽ എം വി റാണി പത്മിനി ആയിരുന്നു . അതിനും നമ്മുടെ ശ്രീധരൻ സർ വേണ്ടി വന്നു എന്നത് ഏതൊരു ഹിന്ദുസ്ഥാനി മലയാളിക്കും അഭിമാനം നൽകുന്നു.