പിഎം തയ്യൽ മെഷീൻ യോജന – അറിയേണ്ടതെല്ലാം

0

കർഷകരുടെയും, സ്ത്രീകളുടേയും, പാവപെട്ടവരുടേയും, ക്ഷേമത്തിനായി മോദി സർക്കാർ ധാരാളം സ്‌കീമുകൾ നടപ്പാക്കിവരുന്നുണ്ട്.. സ്ത്രീകളെ സ്വാശ്രയശീലം (self-reliant/ Aatmnirbhar) ഉള്ളവരാക്കുക എന്ന ശ്രമത്തോടെ തുടങ്ങിയ ഈ സ്കീമുകൾ അധികവും കൊറോണ കാലത്താണ് നടപ്പിലാക്കിയത്.. സ്ത്രീകളെ സ്വയം തൊഴിൽ (self-employment) ചെയ്യാനും അതു മുഖേന അവരെ ആരേയും ആശ്രയിക്കാതെ ജീവിക്കാനും പ്രേരിപ്പിക്കുക എന്നതാണ് സ്കീമിന്റെ പ്രധാന ഉദ്ദേശ്യം.. പി.എം ഫ്രീ തയ്യൽ മെഷീൻ യോജന 2020 സ്ത്രീകളെ സ്വന്തമായി ജോലി ചെയ്ത് അവരുടെ കുടുംബം പരിപാലിക്കാൻ പ്രേരിപ്പിക്കുന്നു..

● ഈ സ്‌കീം പ്രകാരം എല്ലാ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്കും തയ്യൽ മെഷീൻ സൗജന്യമായി ലഭ്യമാക്കും..

● പ്രധാന ഉദ്ദേശ്യങ്ങൾ:-
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ സ്വന്തമായി ബിസിനസ്സ് തുടങ്ങി, സമ്പാദിച്ച് കുടുംബം പരിപാലിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ സ്‌കീമിന്റെ മുഖ്യ ഉദ്ദേശ്യം..

എല്ലാ സംസ്ഥാനങ്ങളിലും, 50,000 ൽ കൂടുതൽ സ്ത്രീകൾക്ക് തയ്യൽ മെഷീൻ സൗജന്യമായി ലഭ്യമാകുന്നതാണ്..

● യോഗ്യരായവർ:-
ഈ ഫ്രീ സ്കീമിന് 20നും 40നും ഇടയിൽ വയസ്സുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.. അപേക്ഷ നൽകുന്ന സ്ത്രീയുടെയോ, ഭർത്താവിന്റെയോ വാർഷിക വരുമാനം 12000 രൂപയിൽ കൂടുതലാകരുത്.. കൂടാതെ, രാജ്യത്തെ വിധവകളും അംഗ വൈകല്യമുള്ളവരും അപേക്ഷ അയക്കാൻ യോഗ്യരാണ്.

● അപേക്ഷ അയക്കേണ്ട വിധം
പി.എം ഫ്രീ സിലായി മെഷീൻ യോജന (2020) യിലേക്ക് അപേക്ഷ നൽകുന്നതിനായി ഒഫീഷ്യൽ വെബ്‌സൈറ്റായ https://t.co/cNsaXvBcGR. ൽ പോയി അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക..

ഡൗൺലോഡ് ചെയ്ത അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്..
പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമിൻറെ കൂടെ ആധാർ കാർഡ്, പ്രായ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഐഡൻറിറ്റി കാർഡ്, എന്നിവയും നിങ്ങളുടെ അടുത്തുള്ള ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കുക. അപേക്ഷഫോം മാതൃക ചുവടെ

NB:- കൃഷിസമ്മാൻ നിധിയിൽ അംഗമായവർക്ക് കൃഷി ഭവനിൽ അപേക്ഷിക്കാം..

LEAVE A REPLY

Please enter your comment!
Please enter your name here