മിസിസ് വാദ്രയുടെ ‘ഗീതോപദേശം’ !!

0

രാജ്യം മുഴുവന്‍ ചൗകീദാര്‍ ചോര്‍ ഹെ മുദ്രാവാക്യവുമായി പാഞ്ഞു നടന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ നനഞ്ഞ പടക്കമായതോടെ, മൂര്‍ച്ചയില്ലാത്ത പഴയ ആയുധം കോണ്‍ഗ്രസ് വീണ്ടും പുറത്തെടുത്തു വീശി. മിസിസ് വാദ്രയാണ് താരം.

യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ കണ്ടം വഴി ഓടിക്കുമെന്ന് വീമ്പിളക്കി നടത്തിയ കോലാഹലമൊന്നും ഏശിയില്ല. എസ്പിജി സംരക്ഷണം എടുത്തുകളഞ്ഞതോടെ ഗമയും ഗര്‍വ്വും ഒക്കെ കുറഞ്ഞു. അതിനിടയ്ക്കാണ് പൗരത്വം കേറി വന്നത്.

തന്റെ അമ്മയുടെ പഴയ കാല പൗരത്വ പ്രശ്‌നം തികട്ടിവന്നു. സോണിയ രാജീവിനെ വിവാഹം കഴിക്കുന്നത് 1968 ലാണ്. എന്നാല്‍, ഇന്ത്യന്‍ പൗരത്വത്തിന് സോണിയ അപേക്ഷിക്കുന്നത് 1983 ല്‍ മാത്രമാണ്. അതായത്. ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്നിലത്തെ വര്‍ഷം. രാഷ്ട്രീയത്തില്‍ ആരും അല്ലാതിരുന്ന രാജീവ് അമ്മയുടെ മരണശേഷം പൊടുന്നനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.

ഒരു ഇന്ത്യന് പൗരന്റെ ഭാര്യ എന്നതിന്റെ അടിസ്ഥാനത്തില്‍ 1955 ലെ പൗരത്വ നിയമം അനുസരിച്ച് 1972 ല്‍ തന്നെ സോണിയയ്ക്ക് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു. പക്ഷേ, അവര്‍ അതിന് വഴങ്ങിയില്ല. ഇറ്റാലിയന്‍ പാസ്‌പോര്‍ട്ടും പൗരത്വവുമായി അങ്ങിനെ കഴിയുകയായിരുന്നു.

രാഷ്ട്രീയത്തില്‍ തന്റെ പിന്‍ഗാമിയായി ഇന്ദിര വളര്‍ത്തിക്കൊണ്ടുവന്നത് വിമാനം പറത്തി നടന്ന രാജീവിനെ ആയിരുന്നില്ല. രണ്ടാമന്‍ സന്ജയിനെ ആയിരുന്നു. ആകസ്മികവും ദുരൂഹവുമായ വീമാനപകടത്തിൽ സന്ജയ് കൊല്ലപ്പെട്ടു.

1980 ല്‍ സന്‍ജയ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ രാജീവ് വിദേശത്ത് എവിടെയെങ്കിലും ഇറ്റാലിയന്‍ പൗരത്വവുമുള്ള സോണിയയുമൊത്ത് താമസിച്ചേനെ. എന്നാല്‍, സന്‍ജയ് കൊല്ലപ്പെട്ടതോടെ നെഹ്‌റു വംശപരമ്പര കാത്തു സംരക്ഷിക്കാന്‍ നിയോഗം രാജീവിന് കൈവരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സോണിയ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്.

ഇതിനു മുമ്പ് വ്യാജസത്യവാങ് മൂലം നല്‍കി സോണിയ ഇന്ത്യന്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. തെറ്റായ വിവരം നല്‍കി ഇലക്ടറല് രജിസ്റ്ററില്‍ കടന്നു കൂടുന്നത് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. സോണിയ ഡെല്‍ഹി തുഗ്ലക് റോഡിലെ 140 ാം ബൂത്തില്‍ 236 ാം നമ്പര് വോട്ടറായിരുന്നു. ഇക്കാര്യം ഏതോ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെ കൈയ്യബദഅധമാണെന്ന് വിശദീകരിച്ച് ഇവരുടെ പേര് നീക്കം ചെയ്യുകയാണ് ഉണ്ടായത്.

ഇറ്റലി തങ്ങളുടെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ ഇത് അനുവദിക്കുന്നില്ല. ഇറ്റാലിയന്‍ പൗരത്വം സോണിയ സറണ്ടര്‍ ചെയ്‌തോ എന്ന് രാജ്യത്തെ ഒരു മാധ്യമ പ്രവര്‍ത്തകനും നേരിട്ട് സോണിയയോട് ഇന്നേവരെ ചോദിച്ചിട്ടില്ല. സോണിയക്കെതിരെ ഒറ്റയാള്‍ പടനയിക്കുന്ന സുബ്ഹ്മണ്യന്‍ സ്വാമി മാത്രമാണ് ഇക്കാര്യങ്ങള്‍ പരസ്യമായി ചോദിച്ചിട്ടുള്ളത്.

തന്റെ അമ്മയുടെ പൗരത്വ കഥയോര്‍ത്ത് നിലവില്‍ രാജ്യത്ത് നടക്കുന്ന സമരകോലഹാളങ്ങിലേക്ക് മിസിസ് വാദ്ര എടുത്തു ചാടി. യുപിയില്‍ യോഗിയാണ് ഭരിക്കുന്നത്. കാര്‍ക്കാശ്യക്കാരനായ യോഗിയും പോലീസും ക്രമിനലുകളെ നേരിട്ടുവരുന്നത് ഇതിനു മുമ്പും വാര്‍ത്തയായിരുന്നു. അക്രമം നടത്തുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ബലാല്‍സംഗം കൊലപാതകം കവര്‍ച്ച എന്നിവ നടത്തി മായാവതി അഖിലേഷ് കാലത്ത് വിലസിയിരുന്ന പലരും പോലീസിന്റെ തോക്കിന്‍തുമ്പില്‍ ആവിയായി.

ഇതിനു ശേഷമാണ് യുപിയില്‍ പൗരത്വനിയന ഭേദഗതിക്കെതിരെ കലാപം അഴിച്ചുവിട്ടത്. അക്രമികളെ മര്യാദ പഠിപ്പിച്ച യോഗിയും യുപി പോലീസും പൊതു മുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരവും ഈടാക്കി.

ഇതിനിടയില്‍ കലാപം അടിച്ചമര്‍ത്തുകയും പ്രക്ഷോഭം പൊളിയുകയും ചെയ്തപ്പോഴാണ് മിസിസ് വാദ്ര നാടകമവതരിപ്പിച്ച് രംഗപ്രവേശം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ മതവിദ്വേഷം വളര്‍്തതുന്ന പോസ്റ്റിട്ട റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിടച്ചു. ഇയാളുടെ വീട്ടിലെത്തി കുടുംബാഗംങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണത്രെ മിസിസ് വാദ്ര എത്തിയത്. യുപി പോലീസ് ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് ആരുടേയോ ടൂ വീലറിന്റെ പിന്നില്‍ കയറി ഇവര്‍ അവിടെയെത്തി.

വലിയ നാടകമായിരുന്നു വീട്ടിലും അരങ്ങേറിയത്. അറസ്റ്റിലായ ആളെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ഇയാളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് മിസിസ് വാദ്ര രംഹത്ത്. കലാപത്തിനിടെ മരിച്ചവര്‍ക്കും വേണ്ടി ഇവര്‍ശബ്ദിച്ചു.

മിസിസ് വാദ്രയുടെ എസ്പിജി സംരക്ഷണം കേന്ദ്രം എടുത്തുകളഞ്ഞപ്പോഴും നാടകം അരങ്ങേറിയിരുന്നു. നെഹ്‌റു കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് മമാമാമാമാധ്യമങ്ങള്‍ അന്തിചര്‍്ച്ച നടത്തി. എന്നാല്‍, ഒരു സിആര്‍പിഎഫിന്റെ സംരക്ഷണവലയം പോലും വേണ്ടെന്ന് വെച്ച് മിസിസ് വാദ്ര ഇരുചക്രത്തില്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ലെങ്കിലും സുരക്ഷിതമായി തിരച്ചെത്തി. ഇതോടെ സിആര്‍പിഎഫ് സംരക്ഷണത്തിന്റെ കാര്യത്തിലും സര്ക്കാരിന് പുനപരിശോധനയാകാമെന്നാണ് തോന്നുന്നത്.

യുപി നാടകം വലിയതോതില്‍ ഏശിയില്ലെങ്കിലും മാധ്യമങ്ങളെ കണ്ട് ഗീതോപദേശം നല്‍കാന്‍ മിസിസ് വാദ്ര തീരുമാനിച്ചു. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനനോട് കൃഷ്ണന്‍ പറഞ്ഞതെ. പ്രതികാരം പാടില്ല, ഹിംസ പാടില്ല. കരുണയാണ് വേണ്ടതെന്ന്..

വില്ല് കുലച്ച അര്‍ജുനനോട് ബദ്‌ല വേണ്ടെന്നും ഭീമനോട് ഗദായുദ്ധം അരുതെന്നും തന്നെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനന്റെ മാറ് പിളര്‍ന്ന് ആ ചോരയില്‍ കഴുകി മാത്രമെ തന്റെ മുടികെട്ടുകയുള്ളുവെന്ന് പറഞ്ഞ പാഞ്ചാലിയോട് ഇങ്ങിനെ പ്രതികാരം ചെയ്യരുതെന്നും എല്ലാവരും ചേര്‍ന്ന് ദുര്യോധനന്റെ കൊട്ടാരവളപ്പില്‍ ചെന്ന് സത്യഗ്രഹം ഇരിക്കാനുമാണത്രെ ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്. അതു പോലെ കരുണാമൂര്‍്ത്തിയായ ശ്രീരാമന്‍ തന്റെ ധര്‍മപത്‌നിയെ തട്ടിക്കൊണ്ടു പോയ രാവണന്‍ എന്ന രാക്ഷസനോട് ലങ്കയിലെത്തി ഉഭയകക്ഷി ചര്‍ച്ച നടത്തി സീതയുടെ മോചനത്തിനായി യാചിക്കുകയായിരുന്നവുവെന്നും ..ഇതാണ് ഹിന്ദു ധര്‍മമെന്നും മിസിസ് വാദ്ര പറയാതെ പറഞ്ഞു.

കാവി ഉടുത്തുകഴിഞ്ഞാല്‍ പിന്നെ കരുണ മാത്രമേ കാണിക്കാവുവെന്നും ആര്‍ക്കെതിരേയും ബദ്‌ലാ പാടില്ലെന്നും യോഗിയെ ഉപദേശിക്കാനും അടിയന്തരാവസ്ഥക്കാലത്ത് എതിരാളികളെ മുഴുവന് കല്‍കുറങ്കിലിട്ട് പീഡിപ്പിച്ച മുത്തശ്ശിയുടെ കൊച്ചുമകള്‍ മിസിസ് വാദ്ര ഉപദേശിക്കുന്നു.

ആരോ അവരോട് പറഞ്ഞു. എഴുന്നേറ്റ് പോ.. !!

LEAVE A REPLY

Please enter your comment!
Please enter your name here