രാവിലെ പത്രം വായിച്ചില്ലെങ്കില്‍ ശ്വാസം മുട്ടുന്ന രോഗവുമൊന്നും എനിക്കില്ല.. ചായയ്‌ക്കൊപ്പം പത്രമൊരെണ്ണം കയ്യില്‍ കിട്ടിയാല്‍ സന്തോഷമാകുന്ന കാലമൊക്കെയുണ്ടായിരുന്നു. അരിച്ചുപെറുക്കി വായിച്ചിരുന്ന അന്തക്കാലം. ഇപ്പോള്‍, ടിവിയിലും ഓണ്‍ലൈനിലും ഒക്കെ വായിച്ചു കഴിഞ്ഞ വാര്‍ത്തകള്‍ പിറ്റേന്ന് രാവിലെ പത്രത്തില്‍ കാണുമ്പോള്‍ ചില ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയം ഓര്‍മവരും. മാധ്യമ പ്രവര്‍ത്തനം മാമാ പ്രവര്‍ത്തനമായി അധപതിച്ച ശേഷം പ്രത്യേകിച്ചും.
ഓണാവധി കഴിഞ്ഞ് ഡെല്‍ഹിയിലേക്കുള്ള തീവണ്ടിയില്‍ വെച്ചാണ് ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ അവിചാരിതമായി കണ്ടുമുട്ടിയത്. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകനാണെന്ന് അദ്ദേഹം പരിചയപ്പെടുത്തി. മോദിയുടെ ഭരണത്തെപ്പറ്റി കുറ്റംപറയുന്നതു കേട്ടാണ് ഞാന്‍ മാന്യദ്ദേഹത്തെ ശ്രദ്ധിച്ചത്.
ഡെല്‍ഹിയിലാകെ ഫാസിസമാണത്രെ. അദ്ദേഹം രോഷാകുലനായിരുന്നു.
“അത് എന്തോന്ന് സാധനം ? “
മീശപിരിച്ച് ഞാന്‍ ചോദിച്ചു.
“സ്വേച്ഛാധിപത്യം.” അയാള്‍ മൊഴിഞ്ഞു.
“തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഭരണകര്‍ത്താവല്ലേ മോദി.” ഞാന്‍ ചോദിച്ചു.
“അതൊക്കെ ശരി തന്നെ പക്ഷേ, തന്നിഷ്ടക്കാരന്‍ -ആരോടും പറയാതെ നോട്ട് നിരോധിച്ചു. കാശ്മീരിന്റെ പ്രത്യേക അവകാശം കളഞ്ഞു. യുഎസില്‍ പോയി ട്രംപിന് വോട്ടുപിടിച്ചു. ജനാധിപത്യമര്യാദ ഇല്ല.. ഫാസിസമാണ്. കത്ത് എഴുതിയ അടൂരിനെതിരെ കേസ് എടുത്തു. എന്താല്ലേ… ” അദ്ദേഹം പ്രഭാഷണം പൊടുന്നനെ അവസാനിപ്പിച്ചു.
“പക്ഷേ, ഇന്ത്യന്‍ ജനത അദ്ദേഹത്തെ തന്നെ ഭരണം ഏല്‍പ്പി്ച്ചു. മാധ്യമങ്ങള്‍ എഴുതിയതെല്ലാം അവര്‍ തള്ളി. പൊതുജനം പമ്പര വിഡ്ഡികള്‍ അവര്‍ പഠിക്കട്ടെ. മോദിയെ വീണ്ടും അഞ്ചു വര്‍ഷം കൂടി ഭരണത്തിലേറ്റണം അവര്‍ നല്ല പാഠം പഠിക്കണം. മോദി കഴിഞ്ഞ്, അമിത് ഷാ വരണം പ്രധാനനമന്ത്രിയായി. പിന്നെ, ഫട്‌നാവിസ്, അതുകഴിഞ്ഞ് യോഗി… അനുഭവിക്കട്ടെ ഇന്ത്യന്‍ ജനത..
അമ്പതു കൊല്ലം ബിജെപി നാടു ഭരിക്കട്ടെ അതോടെ ഈ പൊതു ജനം മടുക്കും.. പിന്നെ രാഹുല്‍ അധികാരത്തിലേറണം… “
എന്റെ സര്‍ക്കാസം അല്പം ഓവറായെന്ന് എനിക്ക് തന്നെ.. തോന്നി.. !
“എന്താ നൂറാം വയസിലാണോ രാഹുല്‍ പ്രധാനമന്ത്രിയാകേണ്ടത്. ?അമ്പതു കൊെല്ലം തുടര്‍ച്ചയായി ബിജെപി ഭരണമോ… ? എങ്ങിനെ ഇതൊക്കെ പറയാന്‍ കഴിയുന്നു. ? ഫാസിസത്തില്‍ കിടന്ന് രാജ്യം പുളയും… അമ്പതു വര്‍ഷമൊക്കെ ബിജെപി ഭരിക്കുമെന്നൊക്കെ ആളുകള്‍ ചിന്തിക്കുന്നണ്ടല്ലേ… !! ” അദ്ദേഹം എന്നെ രൂക്ഷമായി നോക്കി..
“എന്താ പേര് ? “
“പുരുഷു” -ഞാന്‍ പറഞ്ഞു.
“ജോലി ?”
“പട്ടാളത്തിലാ.. “
“വെറുതെയല്ല.. മോദി ഫാനായത്. “
“എവിടെയാ പോസ്റ്റിംഗ് ? അതിര്‍ത്തിയിലാണോ ? “
“അതെ, ലഡാക്കിലാണ്.. നേരത്തെ ഡെറാഡൂണിലായിരുന്നു.”
“പാക്കിസ്ഥാനില്‍ നിന്നും അടിയാണ് ദിവസവും അല്ലേ? പണ്ടൊന്നും ഈ പ്രകോപനം ഇല്ലായിരുന്നല്ലോ ശാന്തമായിരുന്നില്ലേ..? എപ്പം വെടിതീരുമെന്ന് ഇപ്പോള്‍ ഒരു പട്ടാളക്കാരനും പിടിയില്ല.. ഇതാണ് മോദിയുടെ കുഴപ്പം. “അദ്ദേഹം പറഞ്ഞു.
ലഡാക്ക് ചൈനയുടെ അതിർത്തിയിലാ. പക്ഷേ, മാധ്യമ പ്രവർത്തകന് അതിർത്തി എന്നാൽ പാക്കിസ്ഥാൻ മാത്രമാണ് . ഭൂമി ശാസ്ത്ര വിവരം കമ്മി
“പാക്കിസ്ഥാനില്‍ നിന്നും പണ്ടും അടിതന്നെയായിരുന്നു. പക്ഷേ, മരിച്ചു വീണിരുന്നത് സാധാരണക്കാരായിരുന്നു. മുംബൈയിലും ബംഗലൂരിലുമൊക്കെ കടന്നു വന്നായിരുന്നു പണി തന്നിരുന്നത്. ഇപ്പോള്‍ അതിര്‍ത്തിയില്‍ വെച്ച് തന്നെ ഞങ്ങള്‍ പായ്ക്കു ചെയ്യും. അതാണ് പട്ടാളക്കാര്‍ മരിച്ചു വീഴുന്നത്. പാവം ജനങ്ങളല്ല.. ” എനിക്ക് കലശലായ ദേഷ്യം വന്നു.
“ഞങ്ങള്‍ മരിക്കാനുറച്ചാണ് പട്ടാളത്തില്‍ ചേര്‍ന്നത്. വീരചരമം പ്രാപിക്കാനാണ് പട്ടാളക്കാരന്‍ ആഗ്രഹിക്കുന്നത്. “
എനിക്ക് ആവേശം അണപൊട്ടി
“ഞാന്‍ യുദ്ധത്തിന് എതിരാണ്. സമാധാനമാണ് വേണ്ടത്. പട്ടാളക്കാരെ കുറ്റം പറയുന്നില്ല നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്. നിങ്ങളോട് സഹതാപമാണ് എനിക്ക്. എന്തൊരു ദുരവസ്ഥ.. “
‘കുടുംബമൊക്കെ. ? ” ഞാന്‍ ചോദിച്ചു
വിഷയം മാറിയതിന്റെ ആശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. “ഡെല്‍ഹിയില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും.”
“നിര്‍ഭയ.. ഡെല്‍ഹി അത്ര സുരക്ഷിതമാണോ .. ? ആരാനും വന്ന് താങ്കളുടെ മകളെ തട്ടിക്കൊണ്ടു പോയാല്‍… “എനിക്ക് മുഴുമുപ്പിക്കാനായില്ല,,
“അവന്റെ കൈ വെട്ടും … ഞാന്‍ കിഴക്കനാ.. ദേ തൂമ്പാ പിടിച്ച തഴമ്പ്.. അപ്പനപ്പൂപ്പന്‍മാരായി ഇഞ്ചിക്കും ഏലത്തിനുമിട്ട് കിളച്ചാ പാരമ്പര്യം..”- ഇപ്പോള് ആവേശം ബാധിച്ചത് ഇങ്ങേര്‍ക്കാണ്.
“അല്ല.. സാറല്ലേ അല്പം മുമ്പ് യുദ്ധത്തിന് എതിരാണെന്നും സമാധാനമാണ് വേണ്ടതെന്നും ക്ലാസ് എടുത്തത്. ” ഞാന്‍ മൂക്കത്ത് വിരല്‍വെച്ചു.
ജാള്യതയോടെ അദ്ദേഹം മൊഴിഞ്ഞു..” പിന്നെ.. സ്വന്തം മകളെ.. തട്ടിക്കൊണ്ടു പോയാല്‍ കൈ കെട്ടി നില്‍ക്കണോ..? ഒരു പിതാവിന്റെ ധര്‍മ്മമല്ലെ അവളെ രക്ഷിക്കുക എന്നത്. ? “
ആവേശം വറ്റിയ മുഖത്തേക്ക് നോക്കി ഞാന്‍ ചോദിച്ചു. “മാതൃരാജ്യത്തെ ആക്രമിക്കാനെത്തുന്ന ശത്രുവിനെ പിന്നെ ഞങ്ങള്‍ എന്തു ചെയ്യണം.. > സാര്‍ പറഞ്ഞാട്ടെ. “
“വെടിവെയ്ക്കണം.. അതില്‍ തര്‍ക്കമില്ല.. “മാധ്യമ പ്രവര്‍ത്തകന്‍ സമ്മതിച്ചു.
അപ്പോഴാണ് ടിടിആര്‍ എത്തിയത്.
“സാര്‍ എനിക്ക് ലോവര്‍ ബെര്‍ത്ത് വേണം. ഇടയ്ക്ക് മൂത്രമൊഴിക്കാന്‍ പോവണം.. ഇവിടെയില്ലെങ്കില്‍ വേണ്ട അപ്പുറത്തെ കോച്ചില്‍ തന്നാല്‍ മതി. “
ടിടിആര്‍ ചാര്‍ട്ടില്‍ നോക്കി .. അടുത്ത കോച്ചില്‍ തരാമെന്ന് പറഞ്ഞു. . എന്നെ നോക്കി പുഞ്ചിരിച്ച് മാധ്യമപ്രവര്‍ത്തകന്‍ പെട്ടിതൂക്കി സ്ഥലം കാലിയാക്കി.
ലഡാക്കിലെ അതിര്‍ത്തിയില്‍ ശത്രുവിനെ തുരത്തിയ പോലെ ഒരു ഫീലുമായി ഞാന്‍ അടുത്ത ഇരയെ നോക്കിയിരുന്നു..