ഉലകുടയപെരുമാൾ

കോയമ്പത്തൂരിലെ ഒരു കമ്പിനിയിൽ ജോലിചെയ്തു വരുന്ന സമയം. ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചതിനു പുറകേ നമ്മടെ കേരളത്തിൽ ബീഫ് ഫെസ്റ്റ് നടത്തി സഖാക്കളും മറ്റു മതേതരവീരന്മാരും ഒക്കെ ആറുമാദിക്കുന്ന 2016 -17 കാലം. ഇതെല്ലാം കണ്ടു രോമാഞ്ചകുഞ്ചിതനായി നടക്കുന്ന ഒരു പകൽസഖാവ് കോയമ്പത്തൂരിൽ നമ്മുടെ മലയാളി വൃത്തത്തിൽ ഉണ്ടായിരുന്നു. പേര് ഷുഹൈബ്.. കാര്യം സഖാവാണെങ്കിലും, പള്ളിയിൽപോക്കും നിസ്കാരവുമൊന്നും മുടക്കാറില്ല ആശാൻ. പോരാത്തേന് തക്കംകിട്ടിയാൽ സക്കീർനായിക്കിന്റെ പ്രസംഗവും കേൾക്കും!

വളരെ നല്ല മനുഷ്യൻ, ഞങ്ങൾ ഭൂരിപക്ഷസമുദായക്കാരോട് അദ്ദേഹത്തിന് ഒരു പ്രത്യേക വാത്സല്യം തന്നെയായിരുന്നു. എന്നും വൈകുന്നേരം ബീഫ് കഴിക്കാൻ കൂട്ട് വിളിക്കും. നിരസിച്ചാലും പുറകീന്നു മാറില്ല. ശല്യം സഹിക്കാൻവയ്യാതെ ഞങ്ങളിൽ ചിലര് കൂടെപോകുകയും, ബീഫ് കഴിക്കുകയും, ബില്ല് അദ്ദേഹത്തെക്കൊണ്ട് കൊടുപ്പിക്കുകയും ചെയ്തു..ഇനി അങ്ങനെയാണോ അദ്ദേഹത്തിന് സ്വർഗ്ഗത്തിലേക്ക് വിസ കിട്ടുന്നതെന്നു പറയാൻ പറ്റില്ലല്ലോ! എന്നാൽ അദ്ദേഹമാകട്ടെ, ബീഫ് കഴിപ്പിക്കുക മാത്രമല്ല, എല്ലാരുംകൂടെ അത് കഴിക്കുന്ന പടം എടുത്തു FB യിൽ പോസ്റ്റും ചെയ്യാൻ ആരംഭിച്ചു.. ഗോമാതാഫ്രൈ എന്നൊക്കെ പേരിൽ.. പിന്നെപ്പിന്നെ അദ്ദേഹത്തെകാണുമ്പോൾതന്നെ ഒന്ന് ബ്ലോക്ക് ചെയ്യാൻ എല്ലാരും പോർക്ക് കഴിക്കാൻ പോകാൻ പ്ലാൻ ഇടുകയും, അദ്ദേഹത്തെ അതിനു ക്ഷണിക്കുകയും ചെയ്യുമായിരുന്നു.. വല്യ നവോത്ഥാനക്കാരനായ അദ്ദേഹം വയറ്റുദീനമാണ് എന്നൊക്കെപ്പറഞ്ഞു ഊരുമായിരുന്നു..

ഇങ്ങനെ കലുഷിതമായ ഭക്ഷണയുദ്ധങ്ങൾ നടക്കുന്ന രംഗത്തേക്ക് ഒരുപുതിയ കഥാപാത്രം രംഗപ്രവേശനം ചെയ്തു! പേര് Mr.അമിത് ഫ്രം വടക്കൻകേരളം. അദ്ദേഹം കുറച്ചു വർഷങ്ങൾ ഗൾഫിലും സൗദിയിലും ഒക്കെ എന്തോ സോഫ്ട്‍വെയറു ജോലിയൊക്കെ എടുത്തിട്ട് തിരിച്ചു നാട്ടിലെങ്ങാനും പണിയെടുക്കുക്കാൻ എത്തിയിരിക്കുകയാണ്. കണ്ടാൽ ഒരു കുഞ്ഞൻ, പഞ്ചപാവം.. അതിവിനയം, മൃദുഭാഷണം. ഇവനെ അറിയാവുന്ന ഒരാൾ പറഞ്ഞത്, കണ്ടാൽ ഇങ്ങനെയിരിക്കുമെങ്കിലും ആള് ശെരിക്കും അമിട്ട് ആണെന്നാണ്.

സഖാവിനു സന്തോഷമായി.. മസ്തിഷ്കപ്രക്ഷാളനത്തിനു ഒരു ഫ്രഷ് ഇരയെ കിട്ടിയല്ലോ! അതും ഒരു പാവം ഭൂരിപക്ഷസമുദായക്കാരൻ പയ്യനെ. നവോദ്ധാനവും വിപ്ലവവും അതിൽ ബീഫിന്റെ പങ്കും എല്ലാം ഒരു സൈഡിൽ നിന്നും കേറ്റിത്തുടങ്ങാമല്ലോ! അദ്ദേഹം വളരെ പ്ലാനിങ്ങോടെ, വന്നപ്പോൾമുതൽതന്നെ അമിത്-നെ സഹായിക്കാൻ തുടങ്ങി. അമിത്-നു താമസസൗകര്യം ശരിയാക്കുന്നു… എവിടെ പോകണമെങ്കിലും ബൈക്കിൽകേറ്റി കൊണ്ടുപോകുന്നു… അങ്ങനെ ഒരു എട്ടുപത്തു ദിവസം മുന്നോട്ടു പോയി.

പെട്ടെന്ന് സഖാവൊന്നു സ്വന്തം വീട്ടിൽപോയി വന്നു.. തിരിച്ചെത്തിയിട്ടും ആകെ ഒരുമ്ലാനത.. ഒരു പരവേശം… ഒരുമാതിരി ചവിട്ടിപൊട്ടിച്ച ഫ്രൂട്ടിപ്പെട്ടിപോലെ.. അമിത്-നെ കണ്ടാൽ വഴിമാറിനടക്കുന്നു.. എന്താസംഭവം എന്നറിയാൻ ഞങ്ങൾ സഖാവ് പതിവായി പോകുന്ന കേരളമെസ്സിലെ നൗഷാദിക്കയോട് ചോദിച്ചു…

നൗഷാദിക്ക പറഞ്ഞു : ഷുഹൈബ് കഴിഞ്ഞാഴ്ച പതിവായി ആ പുതിയ പയ്യനെയും കൊണ്ടാണ് ഡിന്നർ അടിക്കാൻ വന്നിരുന്നത്.  ഇക്കഴിഞ്ഞവെള്ളിയാഴ്ച  ഷുഹൈബ് പയ്യനോട് ബീഫ്  കഴിക്കാൻ പറഞ്ഞു.. അന്നേരം ആ പയ്യൻ അല്പം വൈക്ലബ്യത്തോടെ..”വേണ്ട ഇക്ക ..വീട്ടിൽ കാവും, ഇയ്യാഴ്ച പൂജയും ഒക്കെയുള്ളതാ… ഇപ്പൊ ബീഫ് കഴിച്ചാൽ ശരിയാവില്ല”

പക്ഷെ ഷുഹൈബ് വിട്ടില്ല.. “എടാ ബീഫ് കഴിച്ചെന്നുപറഞ്ഞു ഒരുകുഴപ്പവുമില്ല.. ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾമാത്രം… മനുഷ്യൻ ചന്ദ്രനിൽ ഉരുളകിഴങ്ങു കൃഷി നടത്താൻ പോണ ഇക്കാലത്തു നീയിതുംപറഞ്ഞിരിക്കുവാണോ..നിനക്ക് ബീഫ് ഇഷ്ടമല്ലേ?”

പയ്യൻ : “ഇഷ്ടക്കുറവൊന്നുമില്ല.. എന്നാലും…”

ഷുഹൈബ് : “എന്നാൽ നിന്റെ ഫുഡ് ഞാൻ സ്പോൺസർ ചെയ്യുന്നു.. നൗഷാദിക്കാ, ഇവന് പള്ളനിറയെ ബീഫ് ബിരിയാണി കൊടുക്ക്..”

പയ്യൻ : “എന്നാലൊരു ഡ്രൈഫ്രൈയ്യും പോരട്ടെ. നൗഷാദിക്കാ, ബിരിയാണിയിൽ മുട്ടവെയ്ക്കാൻ മറക്കണ്ട…”  

അങ്ങനെ ഭക്ഷണമെല്ലാം കഴിഞ്ഞു ഷുഹൈബ് കാശുതരുമ്പോൾ പയ്യൻ ക്യാഷിന്റെവിടെനിന്നും എന്നോട് പറയുവാ.. “നൗഷാദിക്കാ, ഞാൻ പൂജയുടെ കാര്യം പറഞ്ഞതെന്താന്നുവച്ചാല്, സൗദിയിൽ ഇതുപോലെ ഒരു സുലൈമാനിക്ക ഉണ്ടായിരുന്നു.. ഭയങ്കരസ്നേഹമാ, എപ്പഴും ബീഫ് തിന്നാൻ നിർബന്ധിക്കും.. വീട്ടിൽ വൃതമാണ്, പൂജയാണ് എന്നൊന്നുംപറഞ്ഞാൽ സമ്മതിക്കില്ല. അവസാനം ഒരുദിവസം കേൾക്കുന്നത് നാട്ടിൽ സുലൈമാനിക്കയുടെ ബീവി ആട്ടോക്കാരന്റെകൂടെ ഒളിച്ചോടി എന്നാണ്! നാട്ടിലോട്ട് അയച്ചോണ്ടിരുന്ന കാശും വീടും ഒക്കെ അളിയൻ അടിച്ചോണ്ടും പോയി! കുടുംബപരദേവത ഉഗ്രമൂർത്തി ഉലകുടയപെരുമാൾ ആണേയ്… തറവാട്ടിലെ ഉണ്ണികളേ എപ്പോഴും ട്രാക്ക് ചെയ്തോണ്ടിരിക്കും! “

എന്നിട്ടു തിരിഞ്ഞു ഷുഹൈബിനോട് ” ഇക്കയിതൊന്നും ഗൗനിക്കണ്ട … നിങ്ങൾ സഖാക്കൾക്കിതിലൊന്നും വിശ്വാസമില്ലല്ലോ..”

പിന്നെ ഞാൻ ഷുഹൈബിനെ ഈ വഴിക്കൊന്നുംകണ്ടിട്ടില്ല പിള്ളേരേ…!  

ശുഭം! 

8 COMMENTS

  1. കലക്കി. കള്ളക്കടത്തു പൈസ ഉള്ളത് കൊണ്ട് എന്തും ആവാം എന്നു വിചാരിക്കുന്ന സുടുക്കാൾക് ഇനി കാത്തിരുന്നു കാണാം.
    കേരളത്തിൽ പകൽ സഖാ രാത്രി സുടു (ഇപ്പൊ എല്ലാം ഓപ്പൺ തന്നെ ആണ്‌) ടീം അനുഭവിക്കാൻ പോകുന്നേ ഉള്ളു. യഥാർത്ഥ പ്രബുദ്ധ ഹിന്ദുക്കൾ ഇനി വരും.

  2. Super… ? Nice humour…
    Expecting more of similar eye opening stories… Showing real colour n nature of certain people…

  3. ഈ സാഗർ കോട്ടപ്പുറം ഒരു സംഭവം തന്നെ.. ഇനിയും ഇനിയും ആക്ഷേപ ഹാസ്യത്തിലൂടെ വലിയൊരു സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുക..

LEAVE A REPLY

Please enter your comment!
Please enter your name here